scorecardresearch

ബജറ്റ് 3 കോടി, നേടിയത് 136 കോടി; ലാഭകണക്കിൽ ഇന്ത്യയിൽ ഒന്നാമത് ഈ മലയാളചിത്രം

ബജറ്റിന്റെ 45 മടങ്ങ് ലാഭം കൊയ്താണ് ഈ മലയാള ചിത്രം മറ്റൊരു  ഇന്ത്യൻ ചിത്രത്തിനും അവകാശപ്പെടാൻ ആവാത്ത ഉയർന്ന വരുമാനം നേടിയത്

ബജറ്റിന്റെ 45 മടങ്ങ് ലാഭം കൊയ്താണ് ഈ മലയാള ചിത്രം മറ്റൊരു  ഇന്ത്യൻ ചിത്രത്തിനും അവകാശപ്പെടാൻ ആവാത്ത ഉയർന്ന വരുമാനം നേടിയത്

author-image
Entertainment Desk
New Update
most profitable indian movie of 2024 Premalu

പുഷ്പ 2: ദ റൂൾ , കൽക്കി 2898 എഡി, സ്ത്രീ 2 എന്നിങ്ങനെ ബോക്സ് ഓഫീസിൽ ആയിരം കോടിയിലെറെ കളക്റ്റ് ചെയ്ത പാൻ ഇന്ത്യൻ ചിത്രങ്ങൾ നിരവധിയുണ്ട്. എന്നാൽ 2024ൽ രാജ്യത്ത് ഏറ്റവും അധികം ലാഭം കൊയ്തത് ഒരു  മലയാള ചിത്രമാണ്. നസ്ലൻ, മമിത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ആണ് ആ ചിത്രം. 

Advertisment

ബജറ്റിന്റെ 45 മടങ്ങിലേറെ ലാഭമാണ് പ്രേമലു നേടിയത്. സൂപ്പർതാരങ്ങളൊന്നുമില്ലാതെ ഒരുക്കിയ പ്രേമലുവിന്റെ ആകെ നിർമാണചെലവ് മൂന്നു കോടി രൂപയാണ്. എന്നാൽ ആഗോളതലത്തിൽ ചിത്രം കളക്റ്റ് ചെയ്തത് 136 കോടി രൂപയാണ്. അതായത് ബജറ്റിന്റെ  45 മടങ്ങ് ലാഭം. പോയ വർഷം മറ്റൊരു  ഇന്ത്യൻ ചിത്രത്തിനും അവകാശപ്പെടാൻ ആവാത്ത ഉയർന്ന വരുമാനമാണത്.

 2024ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം പുഷ്പ 2 ആണ്.  1800 കോടി ഗ്രോസ് ആണ് ചിത്രം നേടിയത്. പക്ഷേ വലിയ ബജറ്റിലാണ് ചിത്രം ഒരുക്കപ്പെട്ടത്, ഏതാണ്ട് 350 കോടി രൂപ. അങ്ങനെ നോക്കുമ്പോൾ ബജറ്റിന്റെ അഞ്ചിരട്ടി മാത്രമാണ് പുഷ്പ 2വിന് കളക്റ്റ് ചെയ്യാനായത്.

കൽക്കി 2898 എഡിയുടെ കാര്യവും വ്യത്യസ്തമല്ല. 600 കോടിയാണ് ഈ ചിത്രത്തിന്റെ ബജറ്റ്. എന്നാൽ ചിത്രം നേടിയത് 1200 കോടി രൂപയാണ്. സ്ത്രീ 2  2024ലെ  ഏറ്റവും വലിയ ബോളിവുഡ് വിജയമായിരുന്നു,  875 കോടി ഗ്രോസ് ആണ് ചിത്രം നേടിയത്. എന്നാൽ 90 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ചിത്രത്തിന്റെ  10 ഇരട്ടി മാത്രമാണ് ലാഭവിഹിതം.

Read More

Advertisment
Box Office Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: