scorecardresearch

സിനിമാ പ്രതിസന്ധി; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

ആന്‍റണി പെരുമ്പാവൂര്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്ത മോഹന്‍ലാല്‍ 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്നും കുറിച്ചിട്ടുണ്ട്

ആന്‍റണി പെരുമ്പാവൂര്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്ത മോഹന്‍ലാല്‍ 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്നും കുറിച്ചിട്ടുണ്ട്

author-image
Entertainment Desk
New Update
Mohanlal Barroz dec 12

ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതുള്‍പ്പെടെ ജി സുരേഷ് കുമാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്ത മോഹന്‍ലാല്‍ 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്നും കുറിച്ചിട്ടുണ്ട്.

Advertisment

സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നും എടുത്ത് പറഞ്ഞ് വിമര്‍ശനവുമായി ആയിരുന്നു ആന്‍റണിയുടെ പോസ്റ്റ്. അതിലൊന്നായിരുന്നു എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ച് സുരേഷ് കുമാര്‍ പരസ്യമായി പറഞ്ഞു എന്നത്. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ അടക്കം നിരവധി താരങ്ങള്‍ ആന്‍റണിക്ക് ഐക്യദാര്‍ഢ്യം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അഭിപ്രായം സുരേഷ് കുമാര്‍ മാത്രമായി എങ്ങനെയാണ് തീരുമാനിക്കുക എന്നതായിരുന്നു ആന്‍റണിയുടെ പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന്. എന്നാല്‍ സംഘടനയുടെ കൂട്ടായ തീരുമാനമാണ് താന്‍ വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞതെന്ന് ആന്‍റണിയുടെ വിമര്‍ശനം വന്നതിന് പിന്നാലെ ജി സുരേഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

സുരേഷ് കുമാറിന് പിന്തുണയുമായി  പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

സുരേഷ് കുമാറിനെ പിന്തുണച്ചും ആന്‍റണി പെരുമ്പാവൂരിനെ വിമര്‍ശിച്ചും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇന്ന് പ്രസ്താവനയും ഇറക്കി.സിനിമാ മേഖലയിലെ സംഘടനകളായ ഫിയോക്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ഫെഫ്ക എന്നീ സംഘടനകളുടെ സംയുക്ത യോഗത്തിലെ തീരുമാനമായിരുന്നു പ്രഖ്യാപിച്ചിരിക്കുന്ന സിനിമാ സമരമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആയ ആന്‍റോ ജോസഫ് അവധിയിലായതിനാലാണ് വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളായ സുരേഷ് കുമാര്‍ തീരുമാനം പരസ്യമായി പറഞ്ഞതെന്നും വിശദീകരണ കുറിപ്പില്‍ ഉണ്ട്.

Advertisment

ആന്റണിയെ പിന്തുണച്ച് ലിബർട്ടി ബഷീർ

ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ചെയർമാനും നിർമാതാവുമായ ലിബർട്ടി ബഷീർ. ആന്റണി പെരുമ്പാവൂർ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശരിയാണ്. ഇത് ജനറൽ ബോഡി വിളിച്ച് കൂട്ടി എടുക്കേണ്ട തീരുമാനമാണ്. ആന്റണി പെരുമ്പാവൂർ ഇന്ന് മലയാളത്തിലെ ലീഡിങ് ആയ ഒരു നിർമ്മാതാവാണ്. അപ്പോൾ അവരെയൊന്നും അറിയിക്കാതെ ഇത്രയും വലിയൊരു തീരുമാനം എടുത്തത് ശരിയായില്ലെന്നും ലിബർട്ടി ബഷീർ റിപ്പോർട്ടറിനോട് പറഞ്ഞു.

Read More

Mohanlal Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: