scorecardresearch

ഞങ്ങൾ പോസ് ചെയ്യുമ്പോൾ അയാൾ  'ആർക്കോ ആരോടോ പറയാനുള്ള' വാക്കുകളെ  രാകി മിനുക്കുകയായിരുന്നു: സിബി മലയിൽ

24 വർഷങ്ങൾക്കു ശേഷം മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ചിത്രം ദേവദൂതൻ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്

24 വർഷങ്ങൾക്കു ശേഷം മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ചിത്രം ദേവദൂതൻ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്

author-image
Entertainment Desk
New Update
Sibi Malayil Mohanlal Devadoothan

24 വർഷങ്ങൾക്കു ശേഷം മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ചിത്രം ദേവദൂതൻ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച വിശാൽ കൃഷ്ണമൂർത്തിയേയും മഹേശ്വരിനെയും അലീനയേയും സംഗീത വിസ്മയവുമെല്ലാം വീണ്ടുമൊരിക്കൽ കൂടി ബിഗ് സ്ക്രീനിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ്  സിനിമാപ്രേമികൾ. 

Advertisment

ദേവദൂതൻ റീ- റിലീസ് ദിനത്തിൽ സംവിധായകൻ സിബി മലയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിനെയും ചിത്രത്തിൽ കാണാം. "എന്റെ വായനാ മുറിയിലെ ചുവരിൽ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വർഷത്തിന്റെ ചെറുപ്പമുണ്ട്. ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളിൽ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത്  പകർത്തിയ സ്നേഹചിത്രം. (പലേരിയെ ഈ കൂട്ടത്തിൽ കാണാത്തതിൽ കുണ്ഠിതപ്പെടേണ്ട, അവൻ 'ആർക്കോ ആരോടോ പറയാനുള്ള' വാക്കുകളെ  വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടൽ മുറിയിലുണ്ട് ). കാലം ഞങ്ങൾ മൂവരിലും വരുത്തിയ രൂപപരിണാമങ്ങൾ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങൾ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണ്. തള്ളാനും കൊള്ളാനുമുള്ള അവകാശം നിങ്ങൾക്കാണ് ... പരാതികളില്ല പരിഭവങ്ങളില്ല, സ്നേഹം ,സ്നേഹം മാത്രം," സിബി മലയിൽ കുറിച്ചു. 

സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലുമാണ് തിയേറ്ററുകളിലെത്തുക. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാണ്  തിയേറ്ററുകളിൽ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.  

Read More

Advertisment

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: