/indian-express-malayalam/media/media_files/2OTtssh5eW1Vl5IjlZKJ.jpg)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വൈറ്റ് പാന്റും ഇളം പിങ്ക് ഷർട്ടുമണിഞ്ഞ് അതിസുന്ദരനായ മോഹൻലാലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. പ്രണവ് സുഭാഷ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
"ഈ ചിരി 2024 ന്റെ രണ്ടാം പകുതിയേ നോക്കിയാണ്!!
കാത്തിരിക്കൂ.. ഇനിയുള്ള വരവ് രാജകീയമായി തന്നെ ആയിരിക്കും," എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് പ്രണവ് കുറിച്ചത്.
ജൂൺ 16 ഞായറാഴ്ചയാണ് മോഹൻലാൽ ബിഗ് ബോസ് ഷൂട്ടുകൾ തീർത്തത്. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരമിപ്പോൾ. എമ്പുരാൻ, വൃഷഭ, റാം, റംമ്പാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസും റിലീസിന് ഒരുങ്ങുകയാണ്.
കണ്ണപ്പ എന്ന തെലുങ്ക് ചിത്രവും താരത്തിന്റേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭാസ്, ശിവരാജ് കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ. മലയാളത്തിൽ, ശോഭനയ്ക്ക് ഒപ്പം അഭിനയിക്കുന്ന തരുൺ മൂർത്തി ചിത്രത്തിന്റെയും ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Read More Entertainment Stories Here
- സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ
- ബേബി ബംമ്പ് ചിത്രങ്ങളുമായി ദീപിക പദുക്കോൺ
- മദ്യപിച്ചാൽ ചെരുപ്പുകൊണ്ട് തല്ലുമെന്ന് ആ സംവിധായകൻ പറഞ്ഞു: രജനീകാന്ത്
- ഞാനിന്ന് ആ ഗ്രൂപ്പിന്റെ ഭാഗമല്ല; പിണക്കത്തിനു പിന്നിലെ കാരണം പറഞ്ഞ് ശ്വേത മേനോൻ
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്‍മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us