scorecardresearch

ദാവണിയിൽ നാടൻ സുന്ദരിയായി മീനാക്ഷി ദിലീപ്

ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്

ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്

author-image
Entertainment Desk
New Update
Meenakshi Dileep

മീനാക്ഷി ദിലീപ്

മലയാളികളുടെ പ്രിയതാരം ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകളാണ് ഡോ. മീനാക്ഷി ദിലീപ്. ഡോക്ടൻ പഠനം പൂർത്തിയാക്കി നാട്ടിൽ എത്തിയ താരപുത്രി തൻ്റെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. നൃത്ത വീഡിയോകളും  കോമഡി റീൽസുകളുമായി ധാരാളം ആരാധകരെ മീനാക്ഷി നേടിയെടുത്തിട്ടുണ്ട്. മീനാക്ഷിയുടെ ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.  മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദാവണി ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

Advertisment

Meenakshi Dileep

മസ്റ്റർട് നിറത്തിലുള്ള ബ്ലൗസും, മിൻ്റ് ഗ്രീൻ നിറത്തിലുള്ള ദുപ്പട്ടയും, എംബ്രോയിഡറി പ്രിൻ്റുകളുള്ള വെള്ള പാവടയുമാണ് മീനാക്ഷിയുടെ ദാവണി സെറ്റിൽ ഉള്ളത്. 

Meenakshi Dileep Outfi

എന്നും ഈ ചിരി മായാതിരിക്കട്ടെ, രാജകുമാരി, എന്നിങ്ങനെ ആരാധകർ ചിത്രങ്ങൾക്ക് കമൻ്റ് ചെയ്തിട്ടുണ്ട്. 

Meenakshi Dileep

കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇത്തരത്തിൽ ലക്ഷ്യയും മോഡലായുള്ള വ്യത്യസ്ത ചിത്രങ്ങൾ മീനാക്ഷി പങ്കുവെച്ചിരുന്നു. മഞ്ജു വാര്യരും ചിത്രത്തിന് ലൈക്ക് ചെയ്തിരുന്നു.

Advertisment

ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Read More

Manju Warrier Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: