/indian-express-malayalam/media/media_files/2025/01/15/TL8lKKN0IbbZaJlUp2qT.jpg)
പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ഇളയ മകൾ നിതാരയുടെ ഒന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മകളുടെ ജന്മദിനം ഫെയറി ടെയ്ൽ തീമിലാണ് പേളി മാണി ആഘോഷിച്ചത്.
നിതാരയുടെ ജന്മദിനം കളറാക്കാൻ ഒരു സൂപ്പർസ്റ്റാറും എത്തിയിരുന്നു. മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യർ ആയിരുന്നു ആ സ്പെഷൽ അതിഥി.
"നിതാരയുടെ പ്രിയപ്പെട്ട സോങ്ങിലെ പ്രിയപ്പെട്ട വ്യക്തി അവളുടെ ജന്മദിനത്തിൽ അവളെ കാണാൻ വന്നപ്പോൾ! നിതാരയെ അറിയുന്നവർക്കു അറിയാം, അവൾ ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ഈ പാട്ട് ലൂപ്പിൽ കേട്ടാണ്.
അവളുടെ ജന്മദിനത്തിൽ അവൾക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം അതാണെന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ സാന്നിധ്യത്തിന് വളരെ നന്ദി മഞ്ജു ചേച്ചി! നിങ്ങൾ എല്ലായ്പ്പോഴും ഞങ്ങൾക്കൊരു കുടുംബാംഗമാണ്," പേളി കുറിച്ചു.
പേളിയ്ക്ക് ഒപ്പം ഭർത്താവ് ശ്രീനിഷും മക്കളായ നിതയും നിതാരയുമെല്ലാം ആരാധകർക്കും ഏറെ സുപരിചിതരാണ്. 2024 ജനുവരി 13നായിരുന്നു നിതാരയുടെ ജനനം.
Read More
- മാലാഖമാർ സാക്ഷി, ബട്ടർഫ്ളൈ ഗേളായി നിതാര; പിറന്നാൾ വർണാഭമാക്കി പേളി, ചിത്രങ്ങൾ
- ഒരു പക്കാ നായികാ പ്രോഡക്റ്റ്; അനശ്വരയെക്കുറിച്ച് മനോജ് കെ ജയൻ
- അച്ഛന്റെ ആ ഉറപ്പിൽ സിനിമയിലെത്തി; ഇന്ന് രേഖാചിത്രം കാണാൻ അച്ഛനില്ല; വൈകാരിക കുറിപ്പുമായി ജോഫിൻ
- ഇങ്ങനൊരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് കരുതിയില്ല; സുരക്ഷിതയെന്ന് പ്രീതി സിന്റ
- 'ചേച്ചി ഇനി കരയരുത്, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും;' ഹൃദയം കവർന്ന് ആസിഫ് അലി
- Ennu Swantham Punyalan Review: കോമഡിയും സസ്പെൻസും അടങ്ങിയൊരു ഡീസന്റ് ത്രില്ലർ; എന്ന് സ്വന്തം പുണ്യാളൻ റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us