scorecardresearch

ഇങ്ങളെ കാണാൻ നല്ല പാങ്ങ്ണ്ട്: തഗ്ഗടിച്ച് കാസർക്കോടുകാരി, ചേർത്തുപിടിച്ച് മഞ്ജുവാര്യർ

Star Singer Season 10 Grand Launch: കാസർക്കോട് ഭാഷയിൽ തഗ്ഗടിച്ചും തമാശകൾ പറഞ്ഞുമൊക്കെ ജഡ്ജസ്സിന്റെയും സദസ്സിന്റെയും ഇഷ്ടം ഒരുപോലെ കവരുകയായിരുന്നു ജയരഞ്ജിത

Star Singer Season 10 Grand Launch: കാസർക്കോട് ഭാഷയിൽ തഗ്ഗടിച്ചും തമാശകൾ പറഞ്ഞുമൊക്കെ ജഡ്ജസ്സിന്റെയും സദസ്സിന്റെയും ഇഷ്ടം ഒരുപോലെ കവരുകയായിരുന്നു ജയരഞ്ജിത

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manju Warrier

മഞ്ജു വാര്യരും ജയരഞ്ജിതയും

സ്റ്റാർ സിംഗർ പത്താം സീസൺ കാണാനുള്ള കാത്തിരിപ്പിലാണ് സ്റ്റാർ സിംഗർ ആരാധകർ. പരിപാടിയുടെ മെഗാലോഞ്ച് എപ്പിസോഡ് മാർച്ച് 29, 30  ദിവസങ്ങളിലാണ് സംപ്രേഷണം ചെയ്യുന്നത്. രാത്രി 7 മണിയ്ക്കാണ് സംപ്രേഷണം ആരംഭിക്കുക. 

Advertisment

ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോകളിൽ ഒന്നിൽ തഗ്ഗടിച്ചും തമാശകൾ പറഞ്ഞുമൊക്കെ ജഡ്ജസ്സിന്റെയും സദസ്സിന്റെയും ഇഷ്ടം ഒരുപോലെ കവർന്നൊരു കാസർക്കോടുകാരിയുണ്ട്, ജയരഞ്ജിത. 

വിശിഷ്ടാതിഥിയായി എത്തിയ മഞ്ജു വാര്യരും ജയരഞ്ജിതയും ഒന്നിച്ചുള്ള ചില രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. "ഇങ്ങളെ കാണാൻ നല്ല പാങ്ങ്ണ്ട്" എന്നാണ് മഞ്ജുവിനോട് ജയരഞ്ജിത പറയുന്നത്. എന്നാൽ കാസർക്കോട് ഭാഷ കേട്ടിട്ട് മഞ്ജുവിന് ആദ്യം കാര്യം പിടികിട്ടുന്നില്ല.

എന്തായാലും, തന്റെ പ്രിയതാരത്തെ നേരിൽ കണ്ട അവസരം ജയരഞ്ജിതയും പാഴാക്കിയില്ല. താരത്തിന്റെ കെട്ടിപ്പിടിച്ചും ചിത്രങ്ങൾക്കു പോസ് ചെയ്തുമൊക്കെ ആ നിമിഷം ആഘോഷമാക്കുകയായിരുന്നു ജയരഞ്ജിത.

Advertisment

"ജീവിതത്തിൽ മറക്കാൻ പറ്റാത്ത മുഹൂർത്തം. ഏറെ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന മഞ്ജു ചേച്ചിയോടൊപ്പം. ഈ ചേർത്തു പിടിക്കലിന് ഒരു പാട് നന്ദി ചേച്ചി. ഫോട്ടോ പകർത്തിയ എന്റെ പ്രിയപ്പെട്ട സിത്തുമണിക്കും നന്ദി," എന്നാണ് ജയരഞ്ജിത കുറിച്ചത്. 

മഞ്ജു വാര്യരും ഭാവനയുമാണ് സ്റ്റാർ സിങ്ങർ സീസൺ 10ന്റെ മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തിയത്. മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ദീപം തെളിയിച്ച് സംഗീതസംവിധായകരായ ജെറി അമൽ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും സ്റ്റാർ സിങ്ങർ സീസൺ  ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിതാരയും ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാറും ചേർന്ന് നിർവഹിച്ചു. മിഥുനും വർഷയുമായിരുന്നു മെഗാലോഞ്ച് ഇവെന്റിന്റെ അവതാരകർ.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000- ൽ അധികം പേരിൽ  നിന്നും തിരഞ്ഞെടുത്ത 35 പേരാണ് സ്റ്റാർ സിംഗർ സിങ്ങർ സീസൺ പത്തിൽ മത്സരാർത്ഥികളായി എത്തുന്നത്. 

സ്റ്റാർ സിംഗർ സീസൺ പത്തിന്റെ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കാണ്  സംപ്രേക്ഷണം ചെയ്യുക. " സ്റ്റാർ സിങ്ങർ സീസൺ 10 കേരളം പാടുന്നു,"  എന്നതാണ് ഈ സീസണിന്റെ ടാഗ് ലൈൻ.

Read More

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: