/indian-express-malayalam/media/media_files/2024/11/12/jX5eBwYpuz0SA8XuDcTF.jpg)
ഭൂൽ ഭുലയ്യയിൽ വിദ്യാ ബാലൻ
ഫാസിൽ- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചലച്ചിത്ര വിസ്മയമാണ് മണിച്ചിത്രത്താഴ്. മലയാളിയ്ക്ക് എത്ര കണ്ടാലും മടുക്കാത്ത ചിത്രം. മലയാളത്തിന്റെ കൾട്ട് ക്ലാസിക് ചിത്രം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ്, 31 വർഷങ്ങൾക്കിപ്പുറം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്‌മോസിൽ റീമാസ്റ്റർ ചെയ്തു വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചപ്പോഴും ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തെ എതിരേറ്റത്.
മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം പലകുറി സംവിധായകൻ ഫാസിൽ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനൊരിക്കൽ ഫാസിൽ പറഞ്ഞ മറുപടിയിങ്ങനെ: "ഒരു പടം അതിൻറെ പരമാവധിയിൽ കൊടുത്താൽ അതിനപ്പുറത്തേക്ക് രണ്ടാംഭാഗം വരാൻ വലിയ പ്രയാസമാണ്. മണിച്ചിത്രത്താഴും നോക്കത്താ ദൂരത്തും ഒക്കെ അതിൻറെ പരമാവധിയിൽ എത്തിനിൽക്കുകയാണ്. രണ്ടാം ഭാഗം ഇറക്കിയാൽ ഉള്ള പേര് പോകാൻ സാധ്യതയുള്ള പരിപാടിയാണ്."
മലയാളത്തിൽ മാത്രമല്ല, തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം മണിച്ചിത്രത്താഴിനു റീമേക്ക് ഉണ്ടായി. തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, കന്നഡയിൽ ആപ്തമിത്ര, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണ് റീമേക്കുകൾ ഇറങ്ങിയത്.
മലയാളം മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗത്തിൽ കൈതൊടാൻ മടിച്ചപ്പോൾ ഹിന്ദി സിനിമാലോകം അവരുടെ മണിച്ചിത്രത്താഴിന്റെ മൂന്നാം ഭാഗം വരെ ഇറക്കി കഴിഞ്ഞു. ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 17 വർഷത്തിനു ശേഷം മഞ്ജുളിക (നാഗവല്ലി) എന്ന കഥാപാത്രമായി വിദ്യാ ബാലനും തിരിച്ചെത്തിയിരിക്കുകയാണ്. അനീസ് ബസ്മിയാണ് ഭൂൽ ഭുലയ്യ 3ന്റെ സംവിധായകൻ.
“എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും മികച്ച വിജയമാണിത്. സത്യസന്ധമായി പറഞ്ഞാൽ, ഞാനിത്രയും സങ്കൽപ്പിച്ചില്ല. 17 വർഷത്തിന് ശേഷം ഞാൻ വീണ്ടും ഒരു ഭൂൽ ഭുലയ്യ ചെയ്യുമെന്നും മഞ്ജുളികയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആ സിനിമയ്ക്ക് ഇത്രയും സ്നേഹം കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഞാൻ വളരെ സന്തോഷവതിയാണ്. സിനിമ ഇത്ര മികച്ച രീതിയിൽ മുന്നേറുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണിത്,” എന്നാണ് ഭൂൽ ഭുലയ്യ മൂന്നാം ഭാഗത്തിന്റെ വിജയത്തെ കുറിച്ച് വിദ്യാ ബാലൻ ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഭൂൽ ഭുലയ്യ 3 ഇതിനകം തന്നെ 200 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ചിത്രം ഇതുവരെ നേടിയ കളക്ഷൻ 204 കോടി രൂപയാണ്.
Read More
- OTT November Watchlist: നവംബറിൽ ഒടിടിയിൽ കാണാം 15 പുതിയ ചിത്രങ്ങൾ
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- നയൻതാര വിഘ്നേശ് വിവാഹം; ശ്രദ്ധേയമായി ഡോക്യുമെൻ്ററിയുടെ ട്രെയിലർ പോസ്റ്റർ
- ഫ്രഷ് കഥയുണ്ടോ, ഞാൻ കഥ കേൾക്കാം; എഴുത്തുകാരെ ക്ഷണിച്ച് പ്രഭാസ്
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- അമ്മയുടെ കാർബൺ കോപ്പി തന്നെ; വൈറലായി റാഹയുടെ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.