/indian-express-malayalam/media/media_files/PtxeadJdnXvkUueisDRJ.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ മോഹൻലാൽ
മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിച്ചെത്തുന്ന 'കാതൽ - ദി കോർ' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കൊച്ചിയിൽ തിങ്കളാഴ്ച ഒരു പത്രസമ്മേളനം നടന്നു. ഒരു മണിക്കൂറിൽ താഴെ സമയം ദൈർഘ്യമുള്ള പ്രസ് മീറ്റിനിടയിൽ സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും, സംവിധായകനും താരങ്ങളും മനസ് തുറന്നു. ഇതിനിടയിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള കണ്ടുമുട്ടലിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
അടുത്തിടെ തിരുവനന്തപുരത്ത് വച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ മമ്മൂട്ടിയും മോഹൻലാലും കമൽഹാസനൊപ്പം വേദിയിലെത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. കേരളീയത്തിന്റെ അംബാസിഡർമാരായ താരങ്ങൾ മുഖ്യമന്ത്രിക്കൊപ്പം ഒരു സെൽഫിയെടുത്താണ് പിരിഞ്ഞത്. എന്നാൽ, ആ സെൽഫി എവിടെപ്പോയി, മമ്മൂട്ടിയും മോഹൻലാലും ചടങ്ങിന്റെ ഇടവേളയിൽ എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചത് എന്നെല്ലാം അറിയാനായിരുന്നു ആരാധകർക്ക് ഏറെയും കൌതുകം.
അന്നത്തെ മോഹൻലാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഒടുവിൽ മനസ്സ് തുറന്നിരിക്കുകയാണ് മമ്മൂട്ടി. "വളരെ കുറച്ചല്ലെ സമയമുള്ളൂ. സിനിമയെക്കുറിച്ചല്ലാതെ വേറെന്തെല്ലാം കാര്യം പറയാനുണ്ട്. സിനിമയുടെ കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം അറിയാം. അത് ഏത് സിനിമയായാലും. അങ്ങനെ പല കാര്യങ്ങളും അറിയാം. ഞങ്ങൾ അങ്ങനെ അധികം ഒന്നിച്ച് ഉണ്ടാകാറില്ല.
മമ്മൂക്ക ലാലേട്ടന്റെ അടുത്തിടെയിറങ്ങിയ സിനിമകൾ ഏതെങ്കിലും കാണാറുണ്ടോയെന്ന ചോദ്യത്തിന്, "ഞാനും സിനിമ കാണുന്ന ആളല്ലേ, നിങ്ങളെ പോലെ ഞാനും സിനിമകൾ കാണാറുണ്ട്," എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പിന്നീട് ചെറുചിരിയോടെ തമാശരൂപേണ ചോദ്യം ചോദിച്ച ആളോട് നിങ്ങൾ ലാൽ ഫാനാണോ എന്നും മമ്മൂട്ടി ആരാഞ്ഞു.
ഇതുകേട്ട് വേദിയിലും സദസ്സിലും ഉണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിയിൽ പങ്കുചേർന്നു. തന്റെ പുതിയ ചിത്രത്തിന്റെ റിലീസിങ്ങിനോട് അനുബന്ധിച്ച് ഒരു വാർത്താസമ്മേളനം വിളിച്ചപ്പോൾ തന്നോട് മോഹൻലാലിനെക്കുറിച്ച് മാത്രമെ ചോദിക്കാനുള്ളോ എന്ന കുസൃതി നിറഞ്ഞ പരിഭവവും മമ്മൂട്ടിയുടെ മുഖത്ത് തെളിഞ്ഞുകണ്ടിരുന്നു. ജ്യോതിക, ജിയോ ബേബി ഉൾപ്പെടെയുള്ളവരും ഈ തമാശ നന്നായി ആസ്വദിച്ചു.
നവംബർ 23നാണ് കാതൽ ദി കോർ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസാകുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിലൂടെ പ്രശസ്തനായ ജിയോ ബേബിയുടെ ഏറ്റവും പുതിയ ചിത്രമാണിത്.
Check out More Entertainment Stories Here
- ആ ഗാനം ചിത്രീകരിച്ച 2 ദിവസവും ഷാരൂഖ് വെള്ളം കുടിച്ചതേയില്ല: ഫറാ ഖാൻ
- ആര് എന്തൊക്കെ പറഞ്ഞാലും പ്രസവം കഴിഞ്ഞാല്‍ സ്ത്രീകളുടെ ശരീരം മാറും: ആലിയ ഭട്ട്
- സെൽഫി എടുക്കാനെത്തിയ ആരാധകന്റെ തലയ്ക്കടിച്ച് നാനാ പടേക്കർ; വീഡിയോ
- നാവു പിഴച്ചതാണ്, ഐശ്വര്യയോട് ക്ഷമ ചോദിക്കുന്നു; ; വിവാദപരാമര്‍ശത്തില്‍ അബ്ദുല്‍ റസാക്ക്
- അവിടെ തീപാറും കളി; ഇവിടെ ഫ്ളൈയിംഗ് കിസ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.