scorecardresearch

ഒരു രാഷ്ട്രീയ നേതാവിന്റെ വേഷം ചെയ്യുന്നതു കൊണ്ട് നമ്മൾ അവരെ പിന്തുണയ്ക്കുന്നുവെന്ന് അർത്ഥമില്ല; മമ്മൂട്ടി

മുൻ മുഖ്യമത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടി എത്തിയ 'യാത്ര' വലിയ തരംഗമാണ് സൃഷ്ടിച്ചത്.

മുൻ മുഖ്യമത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടി എത്തിയ 'യാത്ര' വലിയ തരംഗമാണ് സൃഷ്ടിച്ചത്.

author-image
Entertainment Desk
New Update
Mammootty, Yathra movie

വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര 2, ഫെബ്രുവരി 8നാണ് റിലീസാകുന്നത്

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി തെലുങ്കിൽ വിസ്മയം തീർത്ത ചിത്രമായിരുന്നു യാത്ര. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ വേഷം തന്മയത്വത്തോടെ വെള്ളിത്തിരയിലെത്തിച്ച മമ്മൂട്ടിയെ ഇരുകൈകളും നീട്ടിയാണ് തെലുങ്ക് ആരാധകർ ഏറ്റെടുത്തത്. യാത്ര കൂടാതെ മലയാളചിത്രം വണ്ണിലും മമ്മൂട്ടി മുഖ്യമന്ത്രിക്കുപ്പായം അണിഞ്ഞു. ഒരു രാഷ്ട്രീയ ചിത്രത്തിൽ അഭിനയിച്ചതുകൊണ്ടോ, രാഷ്ട്രീയ നേതാവിന്റെ വേഷം ചെയ്തതുകൊണ്ടോ അഭിനേതാക്കൾ അവരെ പിന്തുണക്കുന്നില്ല എന്ന മമ്മൂട്ടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാംഭാഗമായ 'യാത്ര 2'-ൽ നായകനായെത്തുന്നത് തമിഴ് നടൻ ജീവയാണ്.  വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനും നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ വേഷത്തിലാണ് ജീവയെത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും കാമിയോ റോളിൽ​ എത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരു രാഷ്ട്രീയ നേതാവായി അഭിനയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മമ്മൂട്ടി താരത്തിന് നൽകിയ ഉപദേശമാണ് ജീവ പങ്കുവച്ചത്.

'ആദ്യ ഭാഗത്തിൽ വൈഎസ് രാജശേഖര റെഡ്ഡിയെ അവതരിപ്പിച്ചപ്പോൾ എന്തെങ്കിലും പ്രശ്നം നേരിട്ടോ?' എന്ന ജീവയുടെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി. "അഭിനേതാക്കളെന്ന നിലയിൽ നമ്മൾ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അഭിനയിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ വേഷം ചെയ്തു എന്നത് കൊണ്ട് നമ്മൾ അവരെ പിന്തുണയ്ക്കുന്നു എന്നോ, അവരുടെ രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നുവെന്നോ അർത്ഥമില്ലെ. നിങ്ങൾ ഒരു തമിഴനാണ്, നിങ്ങൾ ഒരു നടനാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ലോകം നമ്മുടെ വേദിയാണ്." 

യാത്രയിലെ മമ്മൂട്ടിയുടെ കഥാപാത്രം തെലുങ്ക് പ്രേക്ഷകരിലും രാഷ്ട്രീയ പശ്ചാത്തലത്തിലും സൃഷ്ടിച്ച ഓളം ചെറുതല്ല. ആന്ധ്രയുടെ രാഷ്ട്രീയ സാമാജികനായ വൈ എസ് ആറായി മമ്മൂട്ടി വീണ്ടും എത്തുമ്പോൾ ആരാധകർക്കൊപ്പം രാഷ്ട്രീയംകൂടി ചർച്ചയാകുമെന്നതിൽ സംശയം ഇല്ല. 

Advertisment

വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര 2, ഫെബ്രുവരി 8നാണ് റിലീസാകുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത മഹി വി രാഘവ് തന്നെയാണ് രണ്ടാം ഭാഗത്തിന്റയും സംവിധാനം. കേതകി നാരായൺ, മഹേഷ് മഞ്ജരേക്കർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിടും.

Read Here

Jiiva Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: