/indian-express-malayalam/media/media_files/Zc7ycobTiR4qoTO0T9gI.jpg)
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ബ്ലാക്ക് ആൻ്റ് വൈറ്റിലുള്ള ഈ പരീക്ഷണചിത്രം ഗംഭീര നിരൂപക പ്രശംസയാണ് നേടുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നവരുടെ ബഹളമാണ് എങ്ങും. കേരളത്തിൽ നിന്നുമാത്രമല്ല, തമിഴ്നാട്ടിൽ നിന്നും നിരവധി പേരാണ് മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടുള്ള ട്വീറ്റുകൾ പങ്കുവയ്ക്കുന്നത്.
അഭിനയം കൊണ്ട് ഭ്രമിപ്പിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാറിന് അവിസ്മരണീയമായൊരു സമ്മാനമൊരുക്കിയിരിക്കുകയാണ് കലാകാരൻ നിസാർ ഇബ്രാഹിം. 50 സ്റ്റീല്‍ ബാറുകളില്‍ മമ്മൂട്ടിയുടെ ഒരു ശില്‍പം ഒരുക്കിയിരിക്കുകയാണ് നിസാർ. ഈ അനാര്‍മോര്‍ഫിക് ഇന്‍സ്റ്റലേഷനിൽ മമ്മൂട്ടിയുടെ 58 ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
35 സെന്റീമീറ്റര്‍ നീളവും 20 സെന്റീമീറ്റര്‍ വീതിയും 40 സെന്റീമീറ്റര്‍ ഉയരവുമുള്ള ശില്പത്തിന്റെ ഭാരം 15 കിലോഗ്രാമാണ്. "ഭ്രമയുഗം ഒരു ചരിത്രമാകുമെന്നും, ആ ചരിത്രനേട്ടത്തിനൊപ്പം മമ്മൂക്കക്ക് അവിസ്മരണീയമായ എന്തെങ്കിലും സമ്മാനിക്കണമെന്ന ആഗ്രഹമാണ് ഇതിലേക്ക് എത്തിച്ചത്..... 50 സ്റ്റീൽ ബാറുകളിൽ 58 കഥാപാത്രങ്ങൾ," വീഡിയോ പങ്കുവച്ച് നിസാർ കുറിച്ചു.
തൃശ്ശൂര്‍ പട്ടേപ്പാടം സ്വദേശിയായ നിസാർ ദുബായില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയാണ്.‘സമീര്‍’ എന്ന ചിത്രത്തില്‍ കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More Entertainment Stories Here
- ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ
- നിമിഷയുടെ അഭിനയം കണ്ട് എന്റെ കണ്ണു നിറഞ്ഞു: ആലിയ ഭട്ട്
- Malaikottai Vaaliban OTT: മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്
- നടൻ സുദേവ് നായർ വിവാഹിതനായി
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
- അച്ഛന് പോയപ്പോൾ ഞാന്‍ ആലോചിച്ചു, അമ്മ ഇനി എന്ത് ചെയ്യും? അതിനുള്ള ഉത്തരമാണ് ഞങ്ങള്‍: വേദിയിൽ ശബ്ദമിടറി പൃഥ്വിരാജ്
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us