scorecardresearch

ജയസൂര്യ- ജോഷി ചിത്രത്തിന്റെ കഥ മോഷ്ടിച്ചോ? തിയേറ്ററിന് പുറത്ത് ചർച്ചയായി മലയാളി ഫ്രം ഇന്ത്യ

മലയാളി ഫ്രം ഇന്ത്യ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുൻപ് ചിത്രത്തിൻ്റെ ഇതിവൃത്തം പ്രവചിച്ച് തിരക്കഥാകൃത്ത് നിഷാദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്

മലയാളി ഫ്രം ഇന്ത്യ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുൻപ് ചിത്രത്തിൻ്റെ ഇതിവൃത്തം പ്രവചിച്ച് തിരക്കഥാകൃത്ത് നിഷാദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്

author-image
Entertainment Desk
New Update
Malayalee from India plagiarism row

Images: Nishad Koya, Dijo Jose Antony/Facebook

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ.' ചിത്രത്തിന്റെ റിലീസിന് ഒരുദിവസം മുൻപ് തിരക്കഥാകൃത്ത് നിഷാദ് കോയ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലടക്കം നിഷാദ്  തെളിവുകൾ നിരത്തിയതോടെ കുറച്ച് ദിവസമായി സംഭവത്തെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ സജീവമായി നടക്കുകയാണ്.

Advertisment

ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് തിരക്കഥാകൃത്ത് നിഷാദ് കോയ. മലയാളി ഫ്രം ഇന്ത്യ റിലീസു ചെയ്യുന്നതിന് ഒരു ദിവസം മുൻപ് ചിത്രത്തിൻ്റെ ഇതിവൃത്തം പ്രവചിച്ച് നിഷാദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ പോസ്റ്റ് ഷെയർ ചെയ്ത് പെട്ടന്നുതന്നെ ഇദ്ദേഹം പോസ്റ്റ് നീക്കം ചെയ്തിരുന്നു.

ഇതോടെ, ചിത്രത്തിൻ്റെ കഥ 2021ൽ ജോഷിയുടെ സംവിധാനത്തിൽ ജയസൂര്യയെ നായകനാക്കി നിഷാദ് പ്രഖ്യാപിച്ച പ്രോജക്റ്റിനോട് സാമ്യമുള്ളതാണെന്ന കിംവദന്തികൾ പ്രചരിച്ചു. ആരോപണങ്ങൾക്ക് പിന്നാലെ, ഡിജോയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും, നിഷാദിനെതിരെ രംഗത്തെത്തിയിരുന്നു. സിനിമയുടെ റിലീസിന് തൊട്ടുമുമ്പ് ആരോപണം ഉന്നയിച്ചത് തികച്ചും പ്രൊഫഷണൽ രീതി അല്ലെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

നിഷാദിന്, തന്നെയും നിവിനേയും അറിയാം. ഞങ്ങളോട് സംഭവത്തെ കുറിച്ച് സംസാരിക്കാമായിരുന്നു. അല്ലെങ്കിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതി നൽകാമായിരുന്നു. അദ്ദേഹം ചെയ്തത് ശരീയായില്ല, ഡിജോ പറഞ്ഞു. നിഷാദ് ഒരിക്കലും തങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് ലിസ്റ്റിൻ പറഞ്ഞു.

Advertisment

വളരെ കാലം മുൻപു തന്നെ താൻ ഡിജോയോട് ഇതേ പറ്റി സംസാരിച്ചിരുന്നു എന്നാണ്, നിർമ്മാതാക്കളുടെ പരാമർശങ്ങൾക്ക് പിന്നാലെ നിഷാദിന്റെ പ്രതികരണം. ഇരുവരുടെയും വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമായിരുന്നു നിഷാദിന്റെ വിശദീകരണം.  

"2021-ൽ, ജയസൂര്യയെ നായകനാക്കി ജോഷിയുടെ സംവിധാനത്തിൽ ഈ തിരക്കഥയിൽ ഞങ്ങൾ ഒരു പ്രോജക്റ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ചില പ്രശ്‌നങ്ങൾ കാരണം അത് യാഥാർഥ്യമായില്ല. പ്രോജക്ടിൽ താൽപ്പര്യം തോന്നിയ ഡിജോയോട് ജയസൂര്യ കഥ പങ്കുവച്ചു. ജയസൂര്യയുടെ നിർബന്ധത്തിനു വഴങ്ങി, ഞാൻ ഡിജോയെ സ്‌ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചു, എന്നാൽ അദ്ദേഹം ആ ഓഫർ നിരസിച്ചു.

പിന്നീട് ഞാൻ സലാർ സിനിമയുടെ ചിത്രീകരണ വേളയിൽ ഇതേ തിരക്കഥയുമായി പൃഥ്വിരാജിനെ സമീപിച്ചു. അപ്പോഴാണ് നിവിൻ പോളിയ്‌ക്കൊപ്പം ഡിജോ സമാനമായ ഒരു കഥ ചെയ്യുന്നുവെന്ന് പൃഥ്വിരാജ് അറിയിച്ചത്. ഞാൻ ഞെട്ടിപ്പോയി. ഞാൻ ഉടൻ തന്നെ ഡിജോയ്ക്ക് വാട്ട്‌സ്ആപ്പിൽ ഒരു വോയ്‌സ് നോട്ട് അയച്ചു. എന്നാൽ ഇന്ത്യ-പാകിസ്ഥാൻ ആംഗിൾ ഒഴികെ സിനിമ തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് ഡിജോ പറഞ്ഞത്. സിനിമയുടെ ടീസർ കണ്ടപ്പോഴെ, കഥ ഏതാണ്ട് സമാനമാണെന്ന് എനിക്ക് മനസ്സിലായി, അതാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്," നിഷാദ് പറഞ്ഞു.

പൃഥ്വിരാജ്, ജോഷി, ജയസൂര്യ തുടങ്ങിയവരുടെ ഉൾപ്പെടെ പേരുകൾ പരാമർശിക്കപ്പെട്ടതോടെ പലരുടെയും പ്രശസ്തിക്കുമേൽ നിഴൽ വീഴുന്ന തരത്തിലാണ് വിവാദം ചർച്ചയാകുന്നത്.

Read More Entertainment Stories Here

Nivin Pauly Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: