scorecardresearch

അനിയത്തിയുടെ വിവാഹവേളയിൽ ഇമോഷണൽ ആയി കാളിദാസ്, വീഡിയോ

Malavika Jayaram wedding ഗുരുവായൂർ ക്ഷേത്രത്തിലാണ് മാളവികയുടെയും വിനീതിന്റെയും വിവാഹം നടന്നത്. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുകയാണ് പാലക്കാട് നെന്മാറ സ്വദേശിയായ നവനീത്. 

Malavika Jayaram wedding ഗുരുവായൂർ ക്ഷേത്രത്തിലാണ് മാളവികയുടെയും വിനീതിന്റെയും വിവാഹം നടന്നത്. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുകയാണ് പാലക്കാട് നെന്മാറ സ്വദേശിയായ നവനീത്. 

author-image
Entertainment Desk
New Update
 Malavika jayaram, Navaneeth

Malavika jayaram- Navaneeth Wedding

ചലച്ചിത്ര താരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമും (Malavika Jayaram) വരൻ നവനീത് ഗിരീഷും തമ്മിലുള്ള വിവാഹം, വെള്ളിയാഴ്ച നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചലച്ചിത്ര താരങ്ങളും പങ്കെടുക്കും. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുകയാണ് പാലക്കാട് നെന്മാറ സ്വദേശിയായ നവനീത്. 

Advertisment

താലികെട്ടിന് ശേഷം തൃശൂർ ഹയാത്തിൽ സംഘടിപ്പിക്കുന്ന വിവാഹ സത്കാരത്തിൽ രാഷ്ട്രീയ- സിനിമ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും. ജയറാമിന്റെ മകൻ കാളിദാസ് ജയറാം, ഭാവി വധു താരിണിക്കൊപ്പമാണ് ചടങ്ങിന് സാക്ഷിയായത്. 

Advertisment

സഹോദരിയുടെ വിവാഹ ദിനത്തിൽ താൻ വളരെ അധികം 'ഇമോഷണൽ' ആണെന്ന് കാളിദാസ് (Kalidas Jayaram) പറഞ്ഞു. വളരെ സന്തോഷമുണ്ട്. ചെറുതായിരുന്ന ഒരാൾ പെട്ടന്ന് വിവാഹം കഴിക്കുന്നത് കാണുമ്പോൾ വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് കാളിദാസ് പറഞ്ഞു.

വെള്ളിയാഴ്ത രാവിലെ 6.15നാണ് വിവാഹം നടന്നത്. തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരിയാണ് മാളവിക ധരിച്ചത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്‍റെ വേഷം. കഴിഞ്ഞ വർഷം ഡിസംബറിലാണ് മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം നടന്നത്. . 

Read More Entertainment Stories Here

Kalidas Jayaram Malavika jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: