scorecardresearch

മുംബൈയിൽ 17 കോടിയുടെ അപ്പാർട്ട്മെന്റ് സ്വന്തമാക്കി മാധവൻ

മുംബൈ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് മാധവൻ പുതിയ അപ്പാർട്ട്മെന്റ്  സ്വന്തമാക്കിയത്

മുംബൈ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് മാധവൻ പുതിയ അപ്പാർട്ട്മെന്റ്  സ്വന്തമാക്കിയത്

author-image
Entertainment Desk
New Update
Madhavan Actor

ബോളിവുഡിലും തിളങ്ങുന്ന ആർ മാധവന് മുംബൈയിൽ പുതിയ അപ്പാർട്ട്മെന്റ്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലാണ് താരം നിക്ഷേപം നടത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം മാധവൻ അടുത്തിടെ 17.5 കോടിയുടെ അപ്പാർട്ട്മെന്റാണ് വാങ്ങിയത്. 

Advertisment

17.5 കോടി രൂപയ്ക്കാണ് മാധവൻ അപ്പാർട്ട്മെൻ്റ് വാങ്ങിയത് എന്നാണ് റിയൽ സ്ക്വയർയാർഡ്സ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 389 ചതുരശ്ര മീറ്റർ (4,182 ചതുരശ്ര അടി)  ആണ് അപ്പാർട്ട്മെന്റിന്റെ വിസ്തീർണ്ണം.  ബാന്ദ്ര കുർള കോംപ്ലക്‌സിലെ (BKC)സിഗ്നിയ പേളിലാണ് പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത. ് അത്യാധുനിക സൗകര്യങ്ങളുള്ളതാണ് ഈ അപ്പാർട്ട്മെന്റ്. 

സ്‌ക്വയർ യാർഡ്‌സ് പറയുന്നതനുസരിച്ച്, ജൂലൈ 22 നായിരുന്നു പ്രോപ്പർട്ടിയുടെ രജിസ്ട്രേഷൻ. സെയിൽ ഡീഡിന് 1.05 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ രജിസ്‌ട്രേഷൻ ഫീസും താരം നൽകിയെന്നാണ് റിപ്പോർട്ട്.

റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച മാധവൻ അടുത്തതായി എസ്. ശശികാന്തിൻ്റെ ആദ്യ ചിത്രമായ ടെസ്റ്റിൽ അഭിനയിക്കും. നയൻതാരയും സിദ്ധാർത്ഥും അഭിനയിക്കുന്ന ഈ ചിത്രം ഒരു സ്‌പോർട്‌സ് ഡ്രാമയാണ്. മിത്രൻ ആർ. ജവഹറിൻ്റെ ഫാമിലി ഡ്രാമ, ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു, ചെമ്പകരാമൻ പിള്ള, സി. ശങ്കരൻ നായർ എന്നിവരുടെ ബയോപിക്കുകൾ, സ്വാതി സിംഹയുടെ സയൻസ് ഫിക്ഷൻ ചിത്രം ജി എന്നിവയാണ് മാധവന്റെ മറ്റു പ്രൊജക്റ്റുകൾ.

Advertisment

Read More

Madhavan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: