/indian-express-malayalam/media/media_files/2025/02/09/wgrwh2JzBG6v7JiMz7Lg.jpg)
Love Under Construction OTT Release Date & Platform
Love Under Construction OTT Release Date & Platform: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസ് ആണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസ് സ്ട്രീമിംഗിനു തയ്യാറെടുക്കുകയാണ്.
സീരിസിന്റെ പുതിയ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റിലീസ് തീയതിയും ട്രെയിലറിൽ അനൗൺസ് ചെയ്തിട്ടുണ്ട്.
അജു വർഗീസും, നീരജ് മാധവും, ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ സീരീസിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സ്വപ്നമായ വീട്, അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം- അതു രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഈ കോമഡി വെബ് സീരീസിൽ പ്രമേയമാകുന്നത്. വിഷ്ണു ജി. രാഘവ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഈ സീരീസിന്റെ സംഗീതസംവിധാനം ഗോപി സുന്ദറാണ്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ഈ റോം കോം സീരീസ് നിർമിച്ചിരിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഫെബ്രുവരി 28 മുതൽ ലവ് അണ്ടർ കൺസ്ട്രക്ഷൻ സ്ട്രീമിംഗ് ആരംഭിക്കും.
Read More
- Ponman Review: പറയേണ്ട വിഷയം കൃത്യമായി പറയുന്ന ചിത്രം; ഈ പൊൻമാന് തിളക്കമേറെയാണ്, റിവ്യൂ
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- മനുഷ്യരുടെ സെക്ഷ്വാലിറ്റി പ്രശ്നങ്ങൾ കോമഡിയ്ക്കുള്ള കണ്ടന്റല്ല; അപക്വമായ സമീപനവുമായി 'ഒരു ജാതിജാതകം', റിവ്യൂ- Oru Jaathi Jaathakam Review
- Anpodu Kanmani Review: സുപരിചിതമായ വിഷയം പ്ലെയിനായി പറഞ്ഞുപോവുന്ന അൻപോടു കൺമണി; റിവ്യൂ
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- Rifle Club Review: തീ പാറും ആക്ഷൻ, പൊളിയാണ് റൈഫിൾ ക്ലബ്ബ്; റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.