scorecardresearch

ഇത് കുഞ്ചാപ്പാ ഗോദനല്ലേന്ന് കുഞ്ഞ് തങ്കം; അങ്ങനെയെങ്കിൽ അങ്ങനെ എന്ന് ചാക്കോച്ചൻ

"ആ മോൾ ഇത്രയെങ്കിലും പറഞ്ഞല്ലോ. നമ്മളൊക്കെ 'കുഞ്ചാക്കോവൻ' എന്നാണ് ചെറുപ്പത്തിൽ പറഞ്ഞിരുന്നത്," എന്നാണ് ഒരു ആരാധകന്റെ കമന്റ്

"ആ മോൾ ഇത്രയെങ്കിലും പറഞ്ഞല്ലോ. നമ്മളൊക്കെ 'കുഞ്ചാക്കോവൻ' എന്നാണ് ചെറുപ്പത്തിൽ പറഞ്ഞിരുന്നത്," എന്നാണ് ഒരു ആരാധകന്റെ കമന്റ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kunchako Boban

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെ ചാക്കോച്ചൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നടൻ. ഇപ്പോഴിതാ, ചാക്കോച്ചന് അൽപ്പം വെയ്റ്റുള്ള ഒരു പേരു കൂടി നൽകിയിരിക്കുകയാണ് ഒരു കുട്ടി ആരാധിക. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലാവുകയാണ്.

Advertisment

തങ്കം എന്നു വിളിക്കുന്ന മഴ മിത്രയെന്ന കൊച്ചുമിടുക്കിയാണ് ചാക്കോച്ചന്റെ പേര് ഒന്നു പരിഷ്കരിച്ചിരിക്കുന്നത്.  ചാക്കോച്ചന്റെ അഭിമുഖം ടിവിയിൽ കണ്ട് കുഞ്ഞു തങ്കത്തോട് അമ്മ ചോദിക്കുകയാണ് "തങ്കം ആരാ ഇത്?"

"ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി!" എന്ന 
 ചാക്കോച്ചന്റെ സമീപകാലത്ത് ഹിറ്റായ സ്തുതി പാട്ടു പാടി  ആളെ തനിക്കു മനസ്സിലായെന്ന് കുഞ്ഞു തങ്കം പറയുന്നു. 

 "ആൾടെ ശരിക്കുമുള്ള പേര് എന്താ?" എന്ന് അമ്മ വീണ്ടും തിരക്കുമ്പോഴാണ് തങ്കം ആ കടുക്കട്ടി പേരെടുത്ത് കാച്ചുന്നത്, "കുഞ്ചാപ്പാ ഗോദൻ!".

 ചാക്കോച്ചൻ ആരാധകർ ഞങ്ങളോട് ക്ഷമിക്കണം എന്ന അടിക്കുറിപ്പോടെയാണ് കുട്ടിയുടെ അമ്മ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

Advertisment

കുട്ടിത്താരത്തിന്റെ വീഡിയോ കുഞ്ചാക്കോ ബോബനും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്. "അങ്ങനെയെങ്കിൽ അങ്ങനെ" എന്ന കമന്റോടെയാണ് ചാക്കോച്ചൻ ഈ വീഡിയോ ഷെയർ ചെയ്തത്.

Kunchacko Boban little fan

രസകരമായ ധാരാളം കമന്റുകൾ വീഡിയോയ്ക്ക് താഴെ കാണാം. "കുഞ്ചപ്പാ ഗോതൻ എന്താ ഒരു വെയിറ്റ്," എന്നാണ് നടി സുരഭി ലക്ഷ്മിയുടെ കമന്റ്. 

"New Pronunciation Unlocked.  കുഞ്ചാപ്പ ഗോദൻ. ആ മോൾ ഇത്രയെങ്കിലും പറഞ്ഞല്ലോ. നമ്മളൊക്കെ 'കുഞ്ചാക്കോവൻ' എന്നാണ് പറഞ്ഞിരുന്നത് ചെറുപ്പത്തിൽ," 

"പടച്ചോനെ ഇതു കേട്ടതിൽ പിന്നെ മൂപ്പരുടെ ശരിക്കും ഉള്ള പേര് വായിൽ വരുന്നില്ലല്ലോ"

"എനിക്ക് വേണ്ടി കുഞ്ചാപ്പോ ഗോദയിൽ ഇറങ്ങും" 

"ഞാൻ കുഞ്ഞിൽ പറഞ്ഞത് കുഞ്ചാക്കോപ്പൻ എന്നായിരുന്നു" എന്നിങ്ങനെ പോവുന്നു കമന്റുകൾ. 

Read More

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: