/indian-express-malayalam/media/media_files/XBNIugV4gG8HwzQWTRAw.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ കുഞ്ചാക്കോ ബോബൻ
മലയാളികളുടെ എവർഗ്രീൻ പ്രണയനായകനാണ് കുഞ്ചാക്കോ ബോബൻ. ആരാധകർ ചാക്കോച്ചനെന്ന് ഇഷ്ടത്തോടെ വിളിക്കുന്ന താരത്തിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖിന്റെ അഞ്ചാം പിറന്നാളായിരുന്നു ഇന്നലെ. ഗംഭീരമായി നടത്തിയ പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
"ഇസൂസ് ആർട്ട് വേൾഡ്" എന്നപേരിൽ പെൻസിലുകളും ക്രയോണുകളും കൊണ്ട് അലങ്കരിച്ചായിരുന്നു ഇസുവിന്റെ പിറന്നാളാഘോഷം. കേക്കിനൊപ്പം ചാക്കോച്ചനും കുടുംബവും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പേസ്റ്റുചെയ്ത ചത്രത്തിൽ നിരവധി ആരാധകരും സിനിമ താരങ്ങളുമാണ് ആശംസകൾ നേരുന്നത്.
ഫർഹാൻ ഫാസിൽ, ഗീതു മോഹൻദാസ്, മണികണ്ഠൻ, റീനു മാത്യൂസ്, ബോബൻ സാമുവൽ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ പോസ്റ്റിൽ ആശംസകൾ അറിയിച്ചു.
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് എത്തിയ കൺമണിയാണ് ഇസഹാഖ്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കാറുള്ള കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ച ചാവേർ മികച്ച നിരൂപക പ്രശസം നേടിയിരുന്നു. ആറാംപാതിര, മറിയം ടെയിലേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് വരാനിരിക്കുന്നത്.
Read More Entertainment Stories Here
- ഇസുവിന് അഞ്ചാം പിറന്നാൾ; ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും
- പടം തിയേറ്ററിൽ തകർത്തോടുമ്പോൾ നായകൻ ഊട്ടിയിൽ കറങ്ങി നടക്കുന്നു; വൈറൽ ചിത്രങ്ങൾ
- പ്രണയിനിയാണോ? മാധവിന്റെ കൂടെയുള്ള പെൺകുട്ടിയാര്?
- ശങ്കറിന്റെ മകൾ വിവാഹിതയായി; ആഘോഷമാക്കി തമിഴ് ചലച്ചിത്രലോകം
- കുതിച്ച് ആവേശം, വർഷങ്ങൾക്കു ശേഷം; കിതച്ച് ജയ് ഗണേഷ്
- വിഘ്നേഷിനോപ്പം വിഷു ആഘോഷിച്ച് നയൻതാര
- ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.