scorecardresearch

വരുന്നു മണിരത്നത്തിന്റെ 'തഗ് ലൈഫ്', കമലിനൊപ്പം ദുൽഖറും തൃഷയും ജയം രവിയും

'തഗ്ഗ് ലൈഫ്' എന്നു പേരിട്ട ഈ മണിരത്നം ചിത്രത്തിൽ കമൽഹാസനൊപ്പം ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരടക്കം വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്

'തഗ്ഗ് ലൈഫ്' എന്നു പേരിട്ട ഈ മണിരത്നം ചിത്രത്തിൽ കമൽഹാസനൊപ്പം ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരടക്കം വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്

author-image
Entertainment Desk
New Update
Thug Life | kamal haasan | mani ratnam

മൂന്നര പതിറ്റാണ്ടിനു ശേഷം ഉലകനായകൻ കമൽഹാസനും സംവിധായകൻ മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'

'നായകൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നുവെന്ന വാർത്ത സിനിമാ ലോകം വളരെ ആകാംക്ഷയോടെയാണ് കേട്ടത്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ലോഞ്ചിങ്ങും ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ-  മണിരത്‌നം കൂട്ടുകെട്ടിൽ ഒരു ചിത്രം വരുന്നത്. കഴിഞ്ഞ ദിവസം എ ആർ റഹ്മാൻ, അൻപറിവ്, എഡിറ്റർ ശ്രീകർ പ്രസാദ് തുടങ്ങിയവരുൾപ്പെടെയുള്ള പ്രമുഖർ ലോഞ്ചിനെത്തിയിരുന്നു. സംഗീതത്തിനും ആക്ഷനും പ്രാധാന്യം നൽകുന്നതാവും ചിത്രമെന്ന സൂചനകളും അണിയറപ്രവർത്തകർ നൽകിയിരുന്നു. 

Advertisment

ഇപ്പോഴിതാ, ഹോളിവുഡിനോട് കിടപിടിക്കുന്ന ആക്ഷൻ രംഗങ്ങളോടെയാണ് ഗംഭീര ടൈറ്റിൽ വീഡിയോ പുറത്തുവന്നിരിക്കുന്നത്. തീയും പുകയും നിറഞ്ഞ പശ്ചാത്തലത്തിൽ യോദ്ധാവിനെ പോലെ പോരാടുന്ന കമലിന്റെ ആക്ഷൻ രംഗങ്ങളോടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. "തഗ് ലൈഫ്" എന്നാണ് ആരാധകർ ഏറെ കാത്തിരുന്ന ഈ കമൽഹാസൻ, മണിരത്നം ചിത്രത്തിന്റെ പേര്.

രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ, ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരടക്കം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 'രംഗരായ ശക്തിവേല്‍ നായകൻ' എന്നാണ് കമൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.   ചിത്രത്തിൽ കമൽ ഹാസനും, മണിരത്നവും എ.ആർ.റഹ്മാനൊപ്പം വീണ്ടും ഒന്നിക്കുകയാണ്. കൂടാതെ വിക്രം, ലിയോ, കൈതി, ഡോക്ടർ തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പേരുകേട്ട സ്റ്റണ്ട് കൊറിയോഗ്രാഫർ അൻപ്അറിവ്, മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങളിലെ ഛായാഗ്രാഹകൻ ആയിരുന്ന രവി കെ ചന്ദ്രനും അടക്കം പ്രഗത്ഭരായ ടീം അണിയറയിൽ പ്രവർത്തിക്കുന്നു എന്നതും പ്രത്യേകതകളാണ്.

Advertisment

കഴിഞ്ഞ വർഷം വിക്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തന്റെ മങ്ങിപ്പോയ പ്രതാപം വീണ്ടെടുത്ത് വൻ തിരിച്ചുവരവ് നടത്തിയ കമൽഹാസനെയാണ്  നമ്മൾ കണ്ടത്. വിക്രം എന്ന ടൈറ്റിൽ റോളിലെത്തിയ കമൽ അക്ഷരാർത്ഥത്തിൽ നിറഞ്ഞാടുകയായിരുന്നു. നിലവിൽ തമിഴിലെ ഏറ്റവും തിരക്കുള്ള താരമാണ് കമൽ. താരത്തിന്റെ മറ്റു മൂന്ന് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ഇന്ത്യൻ 2, കൽക്കി 2898എഡി, എച്ച് വിനോദിന്റെ കെഎച്ച് 233 തുടങ്ങിയവയാണ്  കമലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

പൊന്നിയൻ സെൽവൻ-2 ആണ് മണിരത്നത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാനും തഗ് ലൈഫിൽ ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട് എന്നത് കേരളത്തിലും ചിത്രത്തിന് വൻ സ്വീകാര്യത ഉണ്ടാക്കുമെന്ന് തീർച്ചയാണ്. മണിരത്നത്തിന്റെ സംവിധാനത്തിൽ ദുൽഖർ അഭിനയിച്ച ഓകെ കണ്മണി തമിഴിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ്.

Check out More Entertainment Stories Here 

Trisha Kamal Haasan Dulquer Salmaan Mani Ratnam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: