/indian-express-malayalam/media/media_files/z389kyRTom1Z1XL4pq0B.jpg)
കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് മെറി ക്രിസ്മസ്
വിജയ് സേതുപതി, കത്രീന കൈഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദേശിയ പുരസ്കാര ജേതാവ് ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് മെറി ക്രിസ്മസ്. ജനുവരി 12ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ പ്രകടനത്തിന് വിജയ് സേതുപതിയും കത്രീന കൈഫും അടക്കമുള്ള താരങ്ങൾ നിരൂപക പ്രശംസ നേടുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തിലെ നായകൻ ആരാണെന്ന് സംവിധായകൻ പറഞ്ഞപ്പോൾ ആദ്യം മനസിലായില്ലെന്ന് കത്രീന കൈഫ് തുറന്നു പറയുന്നത്.
വിജയ് സേതുപതി ആരാണെന്ന് ഓർമ്മയുണ്ടായിരുന്നില്ലെന്നും ഗൂഗിൾ ചെയ്യേണ്ടിവന്നുവെന്നും കത്രീന, ബ്രൂട്ടിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ഞാൻ 96 കണ്ടിരുന്നു, എനിക്ക് ആ ചിത്രവും, അതിൽ അഭിനയിച്ച തൃഷയെയും വിജയിയെയും ഇഷ്ടമാണ്. പക്ഷേ എന്തുകൊണ്ടോ, വിജയ് സേതുപതിയെയാണ് ഈ റോളിലേക്ക് കാസ്റ്റുചെയ്തിരിക്കുന്നതെന്ന് സാർ പറഞ്ഞപ്പോൾ എനിക്ക് പെട്ടന്ന് ആ കണക്ഷൻ കിട്ടിയില്ല. അതുകൊണ്ട് ഞാൻ എന്റെ ഓർമ്മ പുതുക്കാൻ ഗൂഗിളിൽ അദ്ദേഹത്തെ തിരഞ്ഞു. ആദ്യം തന്നെ കണ്ടത് വലിയ വെളുത്ത താടിയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്. വെള്ള താടിയും വെള്ള മുടിയും. അതെനിക്ക് വളരെ ഇഷ്ടമായി," കത്രീന പറഞ്ഞു.
വെളുത്ത മുടിയും താടിയും ഏത് ചിത്രത്തിന് വേണ്ടിയാണെന്ന് വിജയ് സേതുപതിയെട് ചോദിച്ചപ്പോൾ "അതാണ് എന്റെ യഥാർത്ഥ ലുക്കെന്ന്" വിജയ് പറഞ്ഞതായും, കത്രീന പറഞ്ഞു. കത്രീനയ്‌ക്കൊപ്പമാണ് അഭിനയിക്കുന്നത് അറിഞ്ഞപ്പോൾ എങ്ങനെ പ്രതികരിച്ചുവെന്ന ചോദ്യത്തിന്, താൻ ആദ്യം ഞെട്ടിപ്പോയെന്നും പിന്നീട് താനും കത്രീനയും സ്‌ക്രീനിൽ എങ്ങനെ ആയിരിക്കും ഒരുമിച്ചെന്ന് സംശയിച്ചെന്ന്, വിജയ് സേതുപതി പറഞ്ഞു. ചിത്രത്തിലെ നായിക കത്രീനയാണെന്ന് പറയുമ്പോൾ എല്ലാവരും, 'നിങ്ങളുടേത് അതിഥി വേഷമാണോ? നായികാ കേന്ദ്രീകൃത ചിത്രമാണോ? എന്നു ചോദിക്കുമായിരുന്നെന്നും, വിജയ് സേതുപതി പറഞ്ഞു.
Read More Entertainment Stories Here
- ഞങ്ങളുടെ കുഞ്ഞിന് ഈ മൂല്യങ്ങൾ ഉണ്ടാവണം; അമ്മയാവുക എന്ന ആഗ്രഹത്തെ കുറിച്ച് ദീപിക
- മുംബൈ പൊലീസിൽ ഗേ പാർട്ണറായി വരുന്നത് കോ ബ്രദറാണെന്ന് അറിഞ്ഞപ്പോൾ പൃഥ്വി ഞെട്ടി
- അനുശ്രീയെ കൊണ്ട് കാറ് തള്ളിച്ച ഒരേ ഒരാൾ ഞാനാണ്: സൗഹൃദനിമിഷങ്ങൾ പങ്കിട്ട് അനുശ്രീയും ഹരി പത്തനാപുരവും
- New OTT Release: ഡിസംബറിൽ ഒടിടിയിലെത്തിയ പുതിയ ചിത്രങ്ങൾ
- New OTT Release: നവംബറിൽ ഒടിടിയിലെത്തിയ പുതിയ മലയാളം ചിത്രങ്ങൾ
- 2022 OTT Release: 2022ൽ ഒടിടിയിലെത്തിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us