scorecardresearch

3 വർഷത്തെ കഷ്ടപ്പാട്, 250 ദിവസത്തെ ഷൂട്ട്, എന്റെ ദൈവം വഴിയിൽ എന്നെ കൈവിട്ടില്ല: റിഷഭ് ഷെട്ടി

"എന്റെ വലിയൊരു സ്വപ്നമായിരുന്നു നമ്മുടെ മണ്ണിന്റെ കഥ, വിശ്വാസങ്ങൾ ലോകത്തോട് പറയണമെന്ന്. ഞാനത് സാക്ഷാത്കരിക്കാൻ ഇറങ്ങി തിരിച്ചപ്പോൾ ആയിരങ്ങൾ എന്റെ കൂടെ കൈകോർത്തു"

"എന്റെ വലിയൊരു സ്വപ്നമായിരുന്നു നമ്മുടെ മണ്ണിന്റെ കഥ, വിശ്വാസങ്ങൾ ലോകത്തോട് പറയണമെന്ന്. ഞാനത് സാക്ഷാത്കരിക്കാൻ ഇറങ്ങി തിരിച്ചപ്പോൾ ആയിരങ്ങൾ എന്റെ കൂടെ കൈകോർത്തു"

author-image
Entertainment Desk
New Update
Kantara A Legend Chapter 1 making video

Kantara A Legend Chapter 1 making video

കന്നട സിനിമാ ഇൻഡസ്ട്രിയെ തന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയ, ചരിത്രം സൃഷ്ടിച്ച സിനിമയാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായ സന്തോഷം പങ്കിടുകയാണ് റിഷഭ് ഷെട്ടി. പാക്കപ്പ് വീഡിയോ പങ്കുവച്ചാണ് അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. 

Advertisment

Also Read: ഡ്രൈവർക്കും ജോലിക്കാരിയ്ക്കും വീടുവയ്ക്കാനായി ആലിയ നൽകിയത് 1 കോടി രൂപ

ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും റിഷഭ് ഷെട്ടി പങ്കുവച്ചു. മൂന്നു വർഷത്തോളം നീണ്ടുനിന്ന ഷൂട്ടിംഗ് ആണ് ഒടുവിൽ അവസാനിച്ചിരിക്കുന്നത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. 

Also Read: ഉഷാ ഉതുപ്പിനെ ഞെട്ടിച്ച് മോഹൻലാലിന്റെ സർപ്രൈസ് എൻട്രി; വീഡിയോ

Advertisment

സിനിമയുടെ ചിത്രീകരണത്തിനിടയിൽ റിഷഭ് ഷെട്ടിയ്ക്കും സംഘത്തിനും നിരവധി പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്യേണ്ടി വന്നു. സിനിമയുമായി ബന്ധപ്പെട്ട് ഏറെ അപകടങ്ങളും മരണങ്ങളും നടന്നു. ഇപ്പോഴിതാ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് റിഷഭ് ഷെട്ടി.

Also Read: ഒറ്റ കൈകൊണ്ട് ലക്ഷ്മിയെ പുഷ്പം പോലെ പൊക്കിയെടുത്ത് മിഥുൻ; എന്തോരം കഴിവുകളാ എന്ന് ആരാധകർ

റിഷഭ് ഷെട്ടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും റിഷഭ് തന്നെ. കാന്താരയിൽ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ്  കാന്താര 2 പറയുന്നത് എന്നാണ് റിപ്പോർട്ട്. 

Also Read: ഈ മനുഷ്യൻ മുന്നിൽ വന്നാൽ മറ്റാരെയും നോക്കാൻ തോന്നില്ല: മോഹൻലാലിനെക്കുറിച്ച് അനൂപ് മേനോൻ

"എന്റെ വലിയൊരു സ്വപ്നമാണ്, നമ്മുടെ മണ്ണിന്റെ കഥ ലോകത്തോട് പറയണമെന്ന്. നമ്മുടെ നാട്, നമ്മുടെ നാട്ടുകാർ, നമ്മുടെ വിശ്വാസങ്ങൾ.... ഞാനത് സാക്ഷാത്കരിക്കാൻ ഇറങ്ങി തിരിച്ചപ്പോൾ ആയിരങ്ങൾ എന്റെ കൂടെ കൈകോർത്തു. മൂന്നു വർഷങ്ങളായുള്ള പരിശ്രമം, 250 ഷൂട്ടിംഗ് ദിനങ്ങൾ. എത്ര കഷ്ടപ്പെട്ടുവെങ്കിലും ഞാൻ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല. എന്റെയൊപ്പമുള്ളവരും എന്റെ നിർമാതാക്കളും എന്റെ നട്ടെല്ലായി കൂടെനിന്നു. ഓരോ ദിവസവും സെറ്റിൽ ആയിരകണക്കിന് ആളുകളെ കാണുമ്പോൾ ഞാൻ മനസ്സിലാക്കിയത് ഒരു കാര്യമാണ്. ഇത് കേവലമൊരു സിനിമയല്ല. ഇതൊരു ശക്തിയാണ്. കാന്താരയുടെ പ്രപഞ്ചത്തിലേക്ക് നിങ്ങൾക്കെല്ലാവർക്കും സ്വാഗതം," റിഷഭിന്റെ വാക്കുകളിങ്ങനെ. 

Also Read: യൂത്തന്മാരുടെ മുതൽ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വരെ നായികയായ നടിയാണ് ചിത്രത്തിലുള്ളത്; ആളെ മനസ്സിലായോ?

ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിർമാതാക്കൾ.  ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ. 2025 ഒക്ടോബർ രണ്ടിന് ചിത്രം തിയേറ്ററുകളിൽ എത്തും. 

Also Read: New malayalam OTT Releases: ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാള ചിത്രങ്ങൾ

Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: