scorecardresearch

ഒറ്റ കൈകൊണ്ട് ലക്ഷ്മിയെ പുഷ്പം പോലെ പൊക്കിയെടുത്ത് മിഥുൻ; എന്തോരം കഴിവുകളാ എന്ന് ആരാധകർ

ലക്ഷ്മിയെ നിഷ്പ്രയാസം ഒറ്റക്കൈയിൽ എടുത്തുയർത്തുന്ന മിഥുനെയാണ് വീഡിയോയിൽ കാണാനാവുക. എന്തായാലും മിഥുന്റെ വൺ- ആം പിക് അപ്പ് ചലഞ്ച് വൈറലാവുകയാണ്

ലക്ഷ്മിയെ നിഷ്പ്രയാസം ഒറ്റക്കൈയിൽ എടുത്തുയർത്തുന്ന മിഥുനെയാണ് വീഡിയോയിൽ കാണാനാവുക. എന്തായാലും മിഥുന്റെ വൺ- ആം പിക് അപ്പ് ചലഞ്ച് വൈറലാവുകയാണ്

author-image
Television Desk
New Update
Midhun Ramesh Lakshmi

Midhun Ramesh

മലയാളത്തിലെ ഏറ്റവും ജനപ്രിയനായ അവതാരകരിൽ ഒരാളാണ് നടനും റേഡിയോ ജോക്കിയും സീരിയൽ താരവും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയായ മിഥുൻ രമേശ്. ഫ്ളവേഴ്സ് ടിവിയുടെ 'കോമഡി ഉത്സവം' എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായി എത്തിയതോടെ മിനിസ്ക്രീനിലെ മിന്നുംതാരം കൂടിയാണ് മിഥുൻ.

Advertisment

വ്ലോഗറും അവതാരകയുമൊക്കെയായി ലക്ഷ്മി മേനോനാണ് മിഥുന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. തൻവി എന്നൊരു മകളും ഈ ദമ്പതിമാർക്ക് ഉണ്ട്. ഇൻസ്റ്റ റീലുകളും വീഡിയോകളുമായി സമൂഹമാധ്യമങ്ങളിലും സജീവമാണ് മിഥുനും ലക്ഷ്മിയും മകളും. 

Also Read: എത്ര കണ്ടാലും അച്ഛനമ്മമാർക്ക് മതിവരില്ല മക്കളുടെ ചിരി: ചിത്രങ്ങളുമായി സാജൻ സൂര്യ

വ്ലോഗിങ്ങിൽ ഇന്നത്തെ പോലെ ആളുകൾ സജീവമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഈ രംഗത്തെത്തി തന്റേതായ മേൽവിലാസം ഉണ്ടാക്കിയ ആളാണ് ലക്ഷ്മി.  അടുത്തിടെ, റോന്ത് എന്ന ചിത്രത്തിലൂടെ സിനിമയിലും ലക്ഷ്മി അരങ്ങേറ്റം കുറിച്ചിരുന്നു. ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷത്തിലാണ് ലക്ഷ്മി എത്തിയത്. 

Advertisment

Also Read: ഞാനന്ന് കൂടെയില്ലായിരുന്നെങ്കിൽ  മഞ്ജു വാര്യർ ഇന്ന് ജീവനോടെയില്ല: മനോജ് കെ ജയന്‍

മിഥുന്റെയും ലക്ഷ്മിയുടെയും ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ പർച്ചേസിംഗിനെത്തിയപ്പോൾ പകർത്തിയതാണ് ഈ വീഡിയോ. തന്റെ അരികിലൂടെ നടന്നുവരുന്ന ലക്ഷ്മിയെ നിഷ്പ്രയാസം ഒറ്റക്കൈയിൽ എടുത്തുയർത്തുന്ന മിഥുനെയാണ് വീഡിയോയിൽ കാണാനാവുക.

Also Read: ആസിഫേ, മഞ്ജുവിന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി: നരേൻ

പഠനകാലത്ത് തന്നെ ടെലിവിഷൻ ഷോകളുടെ ഭാഗമായ മിഥുന്റെ സിനിമാ അരങ്ങേറ്റം ഫാസിലിന്റെ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുൻ ശ്രദ്ധ നേടിയത്.

കഥ, നമ്മൾ, ഗൗരിശങ്കരം, ഡയമണ്ട് നെക്ളേസ്, റൺ ബേബി റൺ, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടൻപിള്ളയുടെ ശിവരാത്രി, വെട്ടം, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ മിഥുൻ വേഷമിട്ടിരുന്നു. അടുത്തിടെ മിഥുൻ നായകനായി എത്തിയ ചിത്രമായിരുന്നു 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം'.

Also Read: Bigg Boss: കാത്തിരിപ്പിനു വിരാമം; ബിഗ് ബോസ് ലോഞ്ച് തീയതി പ്രഖ്യാപിച്ചു

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: