scorecardresearch

അന്ന് ഞാൻ പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ മഞ്ജു ഇന്ന് ജീവനോടെ ഇല്ല: മനോജ് കെ ജയന്‍

"മഞ്ജു വന്നപ്പോള്‍ കാര്യം കൈവിട്ടു. എന്റെ കയ്യില്‍ നിന്നും ചെറുതായി ഒന്ന് വഴുതി പോയിരുന്നെങ്കില്‍ അപ്പോള്‍ ട്രെയിനിന് അടിയില്‍ പോയെനെ. അന്ന് ആ കഥാപാത്രം മഞ്ജുവിലേക്ക് ഒരു ബാധയായിട്ട് കൂടിയതാവാനാണ് സാധ്യത"

"മഞ്ജു വന്നപ്പോള്‍ കാര്യം കൈവിട്ടു. എന്റെ കയ്യില്‍ നിന്നും ചെറുതായി ഒന്ന് വഴുതി പോയിരുന്നെങ്കില്‍ അപ്പോള്‍ ട്രെയിനിന് അടിയില്‍ പോയെനെ. അന്ന് ആ കഥാപാത്രം മഞ്ജുവിലേക്ക് ഒരു ബാധയായിട്ട് കൂടിയതാവാനാണ് സാധ്യത"

author-image
Entertainment Desk
New Update
Manju Warrier Manoj K Jayan

മഞ്ജു വാര്യർ എന്ന നടിയുടെ കരിയറിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നാണ് സല്ലാപം. മഞ്ജു വാര്യർ നായികയായ ആദ്യചിത്രം കൂടിയാണിത്.  ലോഹിതദാസ് ഒരുക്കിയ ഈ ചിത്രത്തിൽ രാധ എന്ന  കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. തുടക്കക്കാരിയുടെ പതർച്ചകളില്ലാതെ രാധ എന്ന കഥാപാത്രത്തെ മഞ്ജു മനോഹരമാക്കി. മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക് അവാർഡും ഈ ചിത്രത്തിലൂടെ മഞ്ജുവിനെ തേടിയെത്തി.

Advertisment

Also Read: വീണ്ടും കൈകോർത്ത് ബെൻസും ജോർജ് സാറും; 'പാളിപ്പോകേണ്ടിയിരുന്ന ഐറ്റം മേളിൽ കൊണ്ടുവച്ചെന്ന്' ആരാധകർ

മഞ്ജുവിന്റെ അഭിനയം അതിന്റെ മൂർധന്യത്തിൽ എത്തിയ ഒരു നിമിഷം കൂടിയുണ്ട് സല്ലാപവുമായി ബന്ധപ്പെട്ട് പറയാൻ. പ്രണയം നഷ്ടമായ രാധ റെയിൽ പാളത്തിലൂടെ നടന്ന് ട്രെയിനിനു മുന്നിൽ ചാടാൻ നോക്കുന്ന ഒരു സീനുണ്ട് ചിത്രത്തിൽ. ഈ സീൻ ചിത്രീകരിക്കുന്നതിനിടയിൽ മഞ്ജുവിന്റെ പ്രകടനം വളരെ വൈകാരികമായി പോവുകയും അപകടകരമാവുകയും ചെയ്ത ഒരനുഭവം സഹതാരമായ മനോജ് കെ ജയനും ചിത്രത്തിന്റെ അണിയറപ്രവർത്തകരുമെല്ലാം പലയാവർത്തി പങ്കുവച്ചിട്ടുണ്ട്. 

Also Read: ആസിഫേ, മഞ്ജുവിന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി: നരേൻ

അന്ന് മനോജ് കെ ജയൻ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റിയിരുന്നില്ലെങ്കിൽ ആ അപകടത്തിൽ മഞ്ജുവിനെ മലയാളികൾക്ക് നഷ്ടമായേനെ. മുൻപ് കൈരളി ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മനോജ് കെ ജയൻ ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ജു വാര്യരുടെ ജീവന്‍ വരെ ഒരുപക്ഷേ നഷ്ടമായേനെ എന്നാണ് മനോജ് കെ ജയൻ പറഞ്ഞത്.

Advertisment

Also Read: 8 വർഷമായി ഞാനവളെ ശരിക്കൊന്ന് കണ്ടിട്ട്; അനിയത്തിയെ ഓർത്ത് വിതുമ്പി രശ്മിക

"സല്ലാപത്തില്‍ മഞ്ജു വാര്യർ ഞെട്ടിച്ച് കളഞ്ഞു. പുതിയൊരു കുട്ടിയായിട്ടാണ് എല്ലാവരും കണ്ടത്. കോമ്പിനേഷന്‍ സീനിൽ വന്നപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി, ഇവള്‍ ഇവിടെയൊന്നും നില്‍ക്കില്ലെന്ന്. അപാര നടിയായിരുന്നു. നായികയായുള്ള ആദ്യ ചിത്രമാണെന്ന് ആരും പറയില്ല. അത്രക്കും അസാധ്യമായ പെർഫോമന്‍സായിരുന്നു മഞ്ജു കാഴ്ചവെച്ചത്.  സല്ലാപത്തിലെ അവസാന സീനില്‍ ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ജു വാര്യർ ഇന്ന് ഉണ്ടാകുമായിരുന്നില്ല. മഞ്ജു വാര്യർ തന്നെ ഇക്കാര്യം എഴുതിയിട്ടുണ്ട്. എനിക്ക് തന്നെ അവരെ പിടിച്ചിട്ട് കിട്ടുന്നില്ല. എന്റെ ഒരു ആരോഗ്യത്തിന്റെ മുകളിലേക്ക് വരെ പോയി. ആ കഥാപാത്രം മഞ്ജുവിലേക്ക് ഒരു ബാധയായിട്ട് കൂടിയതാവാനാണ് സാധ്യത."

"24 ദിവസത്തെ ഷൂട്ടിന് ശേഷമാണ് ഈ സീന്‍ എടുക്കുന്നത്. ആത്മഹത്യ എന്നുള്ളത് ഒർജിനലാക്കാന്‍ പറ്റില്ലലോ. എന്നാല്‍ മഞ്ജു വന്നപ്പോള്‍ കാര്യം കൈവിട്ടു. എന്റെ കയ്യില്‍ നിന്നും ചെറുതായി ഒന്ന് വഴുതി പോയിരുന്നെങ്കില്‍ അപ്പോള്‍ ട്രെയിനിന് അടിയില്‍ പോയെനെ. ഞാന്‍ വിട്ടാല്‍ അവിടെ നില്‍ക്കണം. അതാണ് വേണ്ടത്. പക്ഷെ ഞാന്‍ വിട്ടാല്‍ കാര്യം പോക്കാണ്. അത്രയും ബലമായാണ് പിടിച്ചോണ്ടിരുന്നത്."

Also Read:  New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

"ട്രെയിനിന് വളരെ അടുത്ത് നിന്നാണ് ഷൂട്ട് ചെയ്യുന്നത്. ആ ഷോട്ട് ഒന്ന് കഴിഞ്ഞ് കിട്ടിയാല്‍ മതി എന്നായിരുന്നു എനിക്ക്. ആകെ വിഷമിച്ച് തളർന്ന് പോയി. ശരിക്കും ഒരെണ്ണം കൊടുത്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു. പടത്തില്‍ ഞാന്‍ അടിക്കുന്നുണ്ട്. എന്തായാലും ആ സീന്‍ മനോഹരമായി. എല്ലാവരും കൈ അടിച്ചു," മനോജ് അന്ന് പറഞ്ഞതിങ്ങനെ.

Also Read: ജോർജ് കുട്ടിയോട് എനിക്ക് പ്രതികാരം ചെയ്യണം; പക്ഷേ ഞാൻ അവരുടെ പക്ഷത്താണ്: ആശ ശരത്

Manju Warrier Manoj K Jayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: