scorecardresearch

എനിക്ക് ജോർജ് കുട്ടിയോട് പ്രതികാരം ചെയ്യണം; പക്ഷേ ഞാനവരുടെ പക്ഷത്താണ്: ആശ ശരത്

ജോർജ് കുട്ടിയുടെ കൂർമ്മബുദ്ധിയ്ക്കു മുന്നിൽ, പലപ്പോഴും നീതി നിഷേധിക്കപ്പെടുന്ന അമ്മയായി സ്ക്രീനിലെത്തിയത് ആശ ശരത് ആണ്. ജോർജ് കുട്ടിയോട് പ്രതികാരം ചെയ്യണമെന്ന് തന്റെ കഥാപാത്രത്തിനു ആഗ്രഹമുണ്ടെന്ന് ആശ ശരത്

ജോർജ് കുട്ടിയുടെ കൂർമ്മബുദ്ധിയ്ക്കു മുന്നിൽ, പലപ്പോഴും നീതി നിഷേധിക്കപ്പെടുന്ന അമ്മയായി സ്ക്രീനിലെത്തിയത് ആശ ശരത് ആണ്. ജോർജ് കുട്ടിയോട് പ്രതികാരം ചെയ്യണമെന്ന് തന്റെ കഥാപാത്രത്തിനു ആഗ്രഹമുണ്ടെന്ന് ആശ ശരത്

author-image
Entertainment Desk
New Update
Drishyam 3 Mohanlal Asha Sarath

ഇന്ത്യൻ സിനിമയിൽ തന്നെ വലിയ രീതിയിൽ  നിരൂപക പ്രശംസ നേടിയ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും വലിയ രീതിയിൽ വാണിജ്യവിജയം നേടി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം തന്നെ ചിത്രത്തിനു റീമേക്കുകൾ ഉണ്ടായി. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ.

Advertisment

ചിത്രത്തിന്റെ എഴുത്തു പൂർത്തിയായി കഴിഞ്ഞെന്ന് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ദൃശ്യം മൂന്നിനെ കുറിച്ച് നടി ആശ ശരത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജോർജ് കുട്ടിയെന്ന സാധാരണ കുടുംബനാഥൻ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ബുദ്ധിപരമായി നീങ്ങുന്നതും അതിനിടയിൽ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം പറഞ്ഞത്.  ജോർജ് കുട്ടിയുടെ കൂർമ്മബുദ്ധിയ്ക്കു മുന്നിൽ, പലപ്പോഴും നീതി നിഷേധിക്കപ്പെടുന്ന അമ്മയായി സ്ക്രീനിലെത്തിയത് ആശ ശരത് ആണ്. മകന്റെ തിരോധാനം അന്വേഷിക്കുന്ന  ഐ.ജി. ഗീത പ്രഭാകർ ആയി മിന്നുന്ന പ്രകടനമാണ് ആശ ശരത് കാഴ്ച വച്ചത്.

Also Read: 8 വർഷമായി ഞാനവളെ ശരിക്കൊന്ന് കണ്ടിട്ട്; അനിയത്തിയെ ഓർത്ത് വിതുമ്പി രശ്മിക

Advertisment

എന്തായിരിക്കും ദൃശ്യം മൂന്നിന്റെ പ്രമേയം എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ ഒന്നടക്കം. അതിനിടയിൽ, ആശ ശരത് ഒരു അഭിമുഖത്തിൽ നൽകിയ വാക്കുകൾ കഥയിലേക്കുള്ള സൂചനകൾ നൽകുകയാണോ എന്നാണ് സോഷ്യൽ മീഡിയ തിരക്കുന്നത്. ഐ.ജി. ഗീത പ്രഭാകറിന് ജോർജ് കുട്ടിയോടും സ്വയംബുലിംഗത്തോടും പ്രതികാരം ചെയ്യണമെന്നാണ് ആശ ശരത് പറയുന്നത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കിൽ കമൽഹാസൻ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേരാണ് സ്വയംബുലിംഗം. 

ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചിത്രത്തിനായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ആശ ശരത് പറഞ്ഞു. ദൃശ്യം രണ്ടിൽ മോഹൻലാലിന്റെ കഥാപാത്രത്തോട് പ്രതികാരം ചെയ്യാനുള്ള അവസരം തനിക്ക് നഷ്ടപ്പെട്ടെന്നും എന്നാൽ ദൃശ്യം മൂന്നിൽ ജോർജ്ജ് കുട്ടിയോടും സ്വയംബുലിംഗത്തോടും പ്രതികാരം ചെയ്യണമെന്നാണ് ഗീത പ്രഭാകറിന്റെ ആഗ്രഹമെന്ന് ആശ തമാശയായി പറഞ്ഞു.

Also Read: ആസിഫേ, മഞ്ജുവിന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി: നരേൻ

"ഗീത പ്രഭാകറിനു ഉള്ളിൽ ആശയുണ്ട്. വരുണിനെ കൊന്നവരോട് പ്രതികാരം ചെയ്യണമെന്ന്. അവരുടെ മകനെയല്ലേ കൊന്നത്. ഒരമ്മ അങ്ങനെ വിചാരിക്കില്ലേ. അതേസമയം, പ്രേക്ഷക എന്ന രീതിയിൽ താൻ ജോർജ് കുട്ടിയ്ക്കും സ്വയംബുലിംഗത്തിനുമൊപ്പമാണ്,"  എസ്എസ് മ്യൂസിക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആശ. 

Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

ദൃശ്യം ആശ ശരത്തിന്റെ കരിയറിലെ തന്നെ ഒരു വഴിത്തിരിവായിരുന്നു. "മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുമ്പോൾ, ഒരു സൂപ്പർസ്റ്റാറിനൊപ്പമാണെന്ന് തോന്നില്ല. അദ്ദേഹം വളരെ കൂളാണ്,"  ദൃശ്യം ഷൂട്ടിംഗ് സമയത്ത് മോഹൻലാൽ വളരെ ശാന്തനായിരുന്നുവെന്നും അദ്ദേഹത്തിൽ നിന്ന് തനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ആശ ശരത് കൂട്ടിച്ചേർത്തു. 

Also Read: മൂക്കുത്തിയിട്ട ഫഹദ്, നെക്ലേസ് അണിഞ്ഞ മോഹൻലാൽ: ഈ കാഴ്ചകൾക്കെന്തൊരു ചേലാണ്!

asha sarath Drishyam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: