scorecardresearch

മൂക്കുത്തിയിട്ട ഫഹദ്, നെക്ലേസ് അണിഞ്ഞ മോഹൻലാൽ: ഈ കാഴ്ചകൾക്കെന്തൊരു ചേലാണ്!

മുണ്ടുമടക്കി കുത്തി, മീശ പിരിച്ച് ആണത്തത്തിന്റെ പരമോന്നത മൂർത്തീഭാവമായി മലയാളികളാൽ ആഘോഷിക്കപ്പെട്ട അതേ നടൻ തന്നെ അയാളിലെ സ്ത്രൈണതയുടെ പേരിൽ കൂടി ആഘോഷിക്കപ്പെടുന്നു

മുണ്ടുമടക്കി കുത്തി, മീശ പിരിച്ച് ആണത്തത്തിന്റെ പരമോന്നത മൂർത്തീഭാവമായി മലയാളികളാൽ ആഘോഷിക്കപ്പെട്ട അതേ നടൻ തന്നെ അയാളിലെ സ്ത്രൈണതയുടെ പേരിൽ കൂടി ആഘോഷിക്കപ്പെടുന്നു

author-image
Entertainment Desk
New Update
Mohanlal Vinsmera Jewels ad Fahadh Faazil

വിൻസ്മേര ജ്വല്ലറിയ്ക്കു വേണ്ടി മോഹൻലാലിനെ വച്ച് പ്രകാശ് വർമ്മ ചെയ്ത പരസ്യചിത്രം സോഷ്യൽ മീഡിയയെ കീഴടക്കുകയാണ്. ജ്വല്ലറി പരസ്യങ്ങളിൽ പലപ്പോഴും സ്ത്രീകളാണ് സ്ഥിരം മുഖങ്ങൾ.  എന്നാൽ, ഡയമണ്ട് നെക്ലേസ് അണിഞ്ഞ് സ്ത്രൈണഭാവത്തിൽ മോഹൻലാൽ എത്തിയപ്പോൾ അത് പരമ്പരാഗതമായ രീതികളെ പൊളിച്ചെഴുതുകയായിരുന്നു. 

Advertisment

Also Read: വീണ്ടും കൈകോർത്ത് ബെൻസും ജോർജ് സാറും; 'പാളിപ്പോകേണ്ടിയിരുന്ന ഐറ്റം മേളിൽ കൊണ്ടുവച്ചെന്ന്' ആരാധകർ

സമീപനങ്ങളിലെ ഈ മാറ്റങ്ങളെ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ സ്വാഗതം ചെയ്യുന്നത്. ഇതിനു മുൻപ് ഫഹദ് ഫാസിലും സമാനമായ ആശയം ഉൾകൊള്ളുന്ന ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു. കവിത ജ്വല്ലറിയുടെ പരസ്യത്തിൽ മൂക്കുത്തി അണിഞ്ഞാണ് ഫഹദ് എത്തിയത്. 

Advertisment

Also Read: അളിവേണിയെന്തുചെയ്‌വൂ; ആ പദം ഉൾപ്പെടുത്തിയത് മോഹൻലാലിന്റെ നിർദ്ദേശപ്രകാരം

ഫഹദും മോഹൻലാലുമെല്ലാം  അവരുടെ സൂപ്പർതാര പദവി ഉപയോഗിച്ച് നടത്തുന്ന സാമൂഹ്യപ്രവർത്തനങ്ങളിൽ ഒന്നായി ഇതിനെ നോക്കി കാണാം. എത്രയോ വർഷം സ്ത്രീകൾക്കുമാത്രമായി പതിച്ചു നൽകപ്പെട്ട ജ്വല്ലറി പരസ്യങ്ങളിലേക്ക് കടന്നുവന്ന് പരമ്പരാഗതമായ കൺസെപ്റ്റിനെ ബ്രേക്ക് ചെയ്യുക മാത്രമല്ല ഇരുവരും ചെയ്തിരിക്കുന്നത്. പുരുഷന്മാർക്കിടയിലെ സ്ത്രൈണതയെ വലിയരീതിയിൽ ട്രോൾ ചെയ്യുന്ന, വിമർശിക്കുന്ന ഒരു സമൂഹത്തോട് അതിനെന്താ? അതിലെന്താ കുഴപ്പം എന്നു ചോദിക്കുക കൂടിയാണ്. മുണ്ടുമടക്കി കുത്തി, മീശ പിരിച്ച് ആണത്തത്തിന്റെ പരമോന്നത മൂർത്തീഭാവമായി മലയാളികളാൽ ആഘോഷിക്കപ്പെട്ട അതേ നടൻ തന്നെ അയാളിലെ സ്ത്രൈണതയുടെ പേരിൽ കൂടി ആഘോഷിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം. 

Also Read: ആസിഫേ, മഞ്ജുവിന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി: നരേൻ

ഫാൻ ഫൈറ്റുകളുടെ കാലത്ത് ഇത്തരമൊരു പരസ്യത്തിൽ അഭിനയിക്കുമ്പോൾ ട്രോളുകളും ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിഞ്ഞിട്ടും മോഹൻലാൽ അതിനു തയ്യാറായി എന്നതും കയ്യടി അർഹിക്കുന്ന കാര്യമാണ്. 

Also Read: 8 വർഷമായി ഞാനവളെ ശരിക്കൊന്ന് കണ്ടിട്ട്; അനിയത്തിയെ ഓർത്ത് വിതുമ്പി രശ്മിക

Mohanlal Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: