scorecardresearch

അളിവേണിയെന്തുചെയ്‌വൂ; ആ പദം ഉൾപ്പെടുത്തിയത് മോഹൻലാലിന്റെ നിർദ്ദേശപ്രകാരം

"പരസ്യചിത്രത്തെപ്പറ്റി അത്രമേല്‍ ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നിമിഷങ്ങള്‍ മാത്രം നീളുന്ന ആ ചിത്രത്തിനു വേണ്ടി നെഞ്ചിലെ രോമങ്ങള്‍ നീക്കി"

"പരസ്യചിത്രത്തെപ്പറ്റി അത്രമേല്‍ ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നിമിഷങ്ങള്‍ മാത്രം നീളുന്ന ആ ചിത്രത്തിനു വേണ്ടി നെഞ്ചിലെ രോമങ്ങള്‍ നീക്കി"

author-image
Entertainment Desk
New Update
Mohanlal viral ad

വിൻസ്മേരയുടെ പരസ്യചിത്രത്തിൽ മോഹൻലാൽ

വിൻസ്മേര ജ്വല്ലറിയ്ക്കു വേണ്ടി മോഹൻലാലിനെ വച്ച് പ്രകാശ് വർമ്മ ചെയ്ത പരസ്യചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ചർച്ചാവിഷയം. അക്ഷരാർത്ഥത്തിൽ ഇന്റർനെറ്റിന്റെ ബ്രേക്ക് ചെയ്യുകയായിരുന്നു ഈ പരസ്യചിത്രം. വലിയ നെക്ലേസ് അണിഞ്ഞ് അൽപ്പം സ്ത്രൈണഭാവത്തിൽ മോഹൻലാൽ എത്തിയപ്പോൾ ആ കാഴ്ച തന്നെ കൗതുകമുണർത്തുന്നതായിരുന്നു.

Advertisment

Also Read:  വീണ്ടും കൈകോർത്ത് ബെൻസും ജോർജ് സാറും; 'പാളിപ്പോകേണ്ടിയിരുന്ന ഐറ്റം മേളിൽ കൊണ്ടുവച്ചെന്ന്' ആരാധകർ

ഈ പരസ്യചിത്രം ചിത്രീകരിച്ചതുമുതൽ മോഹൻലാൽ ഇതിനെ കുറിച്ച് ഏറെ ആവേശവാനായിരുന്നു എന്നാണ് മുതിർന്ന മാധ്യമപ്രവർത്തകനായ എ ചന്ദ്രശേഖർ പറയുന്നത്. തന്നോട് പരസ്യചിത്രത്തെ കുറിച്ച് ആവേശത്തോടെ സംസാരിച്ച മോഹൻലാലിനെ കുറിച്ച് എ ചന്ദ്രശേഖർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Also Read: ആസിഫേ, മഞ്ജുവിന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി: നരേൻ

Advertisment

"വിന്‍സ്മേര ജ്വല്ലറിക്കുവേണ്ടി പ്രകാശ് വര്‍മ്മ സംവിധാനം ചെയ്ത അതിമനോഹരവും ലാസ്യലാവണ്യമുഗ്ധവുമായ പരസ്യചിത്രമാണല്ലോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചൂടുചര്‍ച്ച. ആഴ്ചകള്‍ക്കു മുമ്പേ തൊഴില്‍പരമായൊരാവശ്യത്തിന് ശ്രീ മോഹന്‍ലാലിനൊപ്പം മൂന്നു ദിവസം കഴിയേണ്ടിവന്നപ്പോള്‍ ഈ പരസ്യചിത്രത്തെപ്പറ്റി അത്രമേല്‍ ആവേശത്തോടെ അദ്ദേഹം സംസാരിച്ചുകേട്ടു. തന്റെ ഫോള്‍ഡിങ് ഫോണില്‍ ആ ചിത്രം പലകുറി അദ്ദേഹം കാണിച്ചുതന്നു. അതേപ്പറ്റി പറഞ്ഞപ്പോള്‍ അത്രമേല്‍ ആവേശമായിരുന്നു അദ്ദേഹത്തിന്. ചിത്രത്തിലെ 'അളിവേണിയെന്തുചെയ്‌വൂ' എന്ന പദത്തിലെ വരികള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രകാശ് വര്‍മ്മ ഉള്‍പ്പെടുത്തിയത്. 

Also Read: ഞാനാകെ അഭിനയിച്ചത് 9 പടം, ഏഴിലും മുരളി അങ്കിളായിരുന്നു അച്ഛൻ: രഹ്ന

"നിമിഷങ്ങള്‍ മാത്രം നീളുന്ന ആ ചിത്രത്തിനു വേണ്ടി നെഞ്ചിലെ രോമങ്ങള്‍ നീക്കിയതടക്കം ഒരു നടന്‍ എന്ന നിലയ്ക്ക് എടുത്ത കരുതലുകളെപ്പറ്റിയും അദ്ദേഹം തികഞ്ഞ സംതൃപ്തിയോടെ പറയുന്നത് കൗതുകത്തോടെ കേട്ടിരുന്നു. അതിലും സന്തോഷം, ഇപ്പോള്‍ പുറത്തിറങ്ങിയ വേര്‍ഷനപ്പുറം ക്‌ളൈമാക്‌സില്‍ ദി വുമണ്‍ വിത്തിന്‍ എ മാന്‍ എന്ന സങ്കല്‍പത്തെ അതിന്റെ എല്ലാവിധ പൂര്‍ണതയിലും ആവിഷ്‌കരിച്ച ഒറിജിനല്‍ വേര്‍ഷന്‍ കാണാനായി എന്നതിലാണ്. കണ്‍സപ്റ്റ് എന്ന നിലയ്ക്കും നടനെന്ന നിലയ്ക്ക് ശ്രീ മോഹന്‍ലാലിന്റെ പ്രകടനത്തിന്റെ പേരിലും അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിക്കുന്ന, അമ്പരിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന ആ വേര്‍ഷന്‍ ഒരുപക്ഷേ വരും ദിവസങ്ങളില്‍ പുറത്തിറങ്ങിയേക്കുമെന്നതിനാല്‍ അതിനെപ്പറ്റിയുള്ള ചെറുസൂചനപോലും നല്‍കി സ്‌പോയിലറാക്കുന്നില്ല. പക്ഷേ ഒന്നു നിസ്സംശയം പറയാം. സിനിമയില്‍ തന്നെ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ചൊരു ആശയനിര്‍വഹണവും ദൃശ്യപരിചരണവും പ്രകടനവുമടങ്ങുന്നതാണ് ആ ക്‌ളൈമാക്‌സ്. അതാദ്യം കാണാന്‍ ഭാഗ്യം ലഭിച്ചുവെന്നതില്‍ സന്തോഷമുണ്ട്," ചന്ദ്രശേഖർ കുറിച്ചു.

Also Read: രണ്ട് വിവാഹം കഴിച്ചിട്ടും ആഗ്രഹം പോലൊരു പങ്കാളിയെ കിട്ടാത്തതിൽ വിഷമമുണ്ട്: ശാന്തി കൃഷ്ണ

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: