/indian-express-malayalam/media/media_files/2025/07/18/rehna-navas-murali-2025-07-18-17-19-32.jpg)
മലയാളത്തിലെ എക്കാലത്തെയും പ്രഗത്ഭരായ നടന്മാരിൽ ഒരാളാണ് മുരളി. ഭാവാഭിനയവും ശബ്ദവിന്യാസവും ശരീര ഭാഷയും കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ആ നടൻ വേർപിരിഞ്ഞിട്ട് ഈ ഓഗസ്റ്റിലേക്ക് 18 വർഷങ്ങൾ പൂർത്തിയാവുകയാണ്.
Also Read: 8 വർഷമായി ഞാനവളെ ശരിക്കൊന്ന് കണ്ടിട്ട്; അനിയത്തിയെ ഓർത്ത് വിതുമ്പി രശ്മിക
മുരളിയ്ക്ക് ഒപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ മകളായി അഭിനയിച്ച നടിയെന്ന വിശേഷണം ചിലപ്പോൾ ഏറ്റവും ഇണങ്ങുക നടി രഹ്നയ്ക്കാവും. ഏഴു ചിത്രങ്ങളിലാണ് രഹ്ന മുരളിയുടെ മകളായി സ്ക്രീനിൽ എത്തിയത്. മുരളിയ്ക്ക് ഒപ്പം പ്രവർത്തിച്ച അനുഭവം പങ്കിട്ട് രഹ്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
Also Read: രണ്ട് വിവാഹം കഴിച്ചിട്ടും ആഗ്രഹം പോലൊരു പങ്കാളിയെ കിട്ടാത്തതിൽ വിഷമമുണ്ട്: ശാന്തി കൃഷ്ണ
" ഞാൻ 9 പടങ്ങളെ ചെയ്തുള്ളൂ, ഏഴിലും അച്ഛനായി അഭിനയിച്ചത് മുരളി അങ്കിളായിരുന്നു. ദാദാ സാഹിബ് ചെയ്യുന്ന സമയത്ത് സെറ്റിൽ മമ്മൂക്ക ഒക്കെ ഇരിക്കുന്നുണ്ട്. അപ്പോൾ എന്നെ അടുത്തേക്ക് വിളിച്ച് മമ്മൂക്കയോട് മുരളി അങ്കിൾ പറഞ്ഞത്, " എന്റെ മോളാണ്, എല്ലാ പടത്തിലും എന്റെ മോളായിട്ടാണ് അഭിനയിക്കുന്നത്. ഇതുകഴിഞ്ഞ് ഞങ്ങളിനിയെന്റെ വീട്ടിലേക്കാണ് പോവുന്നത് എന്നൊയിരുന്നു," രഹ്നയുടെ വാക്കുകളിങ്ങനെ.
ദാദാ സാഹിബ്, ലേലം, കണ്ണാടിക്കടവത്ത്, താലോലം തുടങ്ങിയ ചിത്രങ്ങളിലെല്ലാം മുരളിയുടെ മകളായിട്ടാണ് രഹ്ന വേഷമിട്ടത്.
Also Read: malayalam OTT releases this week: ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങൾ
ഒരു കാലത്ത് മലയാള സിനിമയിൽ നായികയായും സഹനടിയായും സജീവമായിരുന്നു രഹ്ന നവാസ്. ലേലം, കാരുണ്യം, താലോലം, മീനാക്ഷികല്യാണം, ദാദാസാഹിബ്, കണ്ണാടിക്കടവത്ത്, സായ്‌വര്‍ തിരുമേനി എന്നിവയാണ് രഹ്നയുടെ പ്രധാന ചിത്രങ്ങൾ. ഇപ്പോൾ അഭിനയത്തിൽ സജീവമല്ല നടി. നടൻ കലാഭവൻ നവാസ് ആണ് രഹ്നയെ വിവാഹം ചെയ്തിരിക്കുന്നത്. 2002ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു.
കുടുംബജീവിതത്തിലേക്ക് കടന്നതോടെയാണ് രഹ്ന അഭിനയം ഉപേക്ഷിച്ചു. എന്നാൽ, നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഇഴ എന്ന ചിത്രത്തിലൂടെ രഹ്ന അഭിനയരംഗത്തേക്ക് തിരിച്ചെത്തി. കലാഭവൻ നവാസ് പ്രധാന വേഷം ചെയ്യുന്ന ഇഴയിൽ, നവാസിന്റെ ഭാര്യയായിട്ടാണ് രഹ്ന അഭിനയിച്ചത്. നവാഗതനായ സിറാജ് റെസയാണ് ഇഴയുടെ സംവിധായകൻ.
ഇരുവരുടെയും മൂത്തമകൾ നഹറിൻ നവാസും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കൺഫഷൻസ് ഓഫ് എ കുക്കു എന്ന ചിത്രത്തിലാണ് നഹറിൻ പ്രധാന വേഷത്തിലെത്തിയത്.
Also Read: New OTT Release: ഇന്ന് ഒടിടിയിലെത്തിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.