scorecardresearch

8 വർഷമായി ഞാനവളെ ശരിക്കൊന്ന് കണ്ടിട്ട്; അനിയത്തിയെ ഓർത്ത് വിതുമ്പി രശ്മിക

തന്നേക്കാൾ 16 വയസ്സിനു ഇളയ ഒരു അനിയത്തിയുണ്ട് രശ്മികയ്ക്ക്. കഴിഞ്ഞ 8 വർഷമായി ജോലി തിരക്കു കാരണം തന്റെ സഹോദരിയുടെ വളർച്ച അടുത്തുനിന്നു കാണാനാവില്ലെന്ന സങ്കടം പങ്കിടുകയാണ് രശ്മിക

തന്നേക്കാൾ 16 വയസ്സിനു ഇളയ ഒരു അനിയത്തിയുണ്ട് രശ്മികയ്ക്ക്. കഴിഞ്ഞ 8 വർഷമായി ജോലി തിരക്കു കാരണം തന്റെ സഹോദരിയുടെ വളർച്ച അടുത്തുനിന്നു കാണാനാവില്ലെന്ന സങ്കടം പങ്കിടുകയാണ് രശ്മിക

author-image
Entertainment Desk
New Update
Rashmika Mandanna sister Shiman Mandanna

Rashmika Mandanna & Shiman Mandanna

തെന്നിന്ത്യൻ സിനിമാലോകത്തിനും ബോളിവുഡിനുമെല്ലാം ഏറെ സുപരിചിതയാണ് രശ്മിക മന്ദാന. വളരെ ചുരുങ്ങിയ കാലയളവു കൊണ്ട് സൂപ്പർസ്റ്റാർ നായിക പദവിയിലേക്ക് കുതിച്ചുയരാൻ രശ്മികയ്ക്കു സാധിച്ചു. കഴിഞ്ഞ എട്ടു വർഷത്തോളമായി സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള യാത്രയിലാണ് രശ്മിക. കരിയർ തിരക്കുകൾക്കിടയിൽ തന്റെ കുഞ്ഞനുജത്തിയെ മിസ്സ് ചെയ്യുന്നു എന്ന് വെളിപ്പെടുത്തുകയാണ് രശ്മിക. 

Advertisment

Also Read: ശിവരസൻ, പ്രഭാകരൻ, ധനു, ശുഭ... ഒക്കെ മലയാളികളാ!!!

13 വയസ്സുള്ള സഹോദരി ഷിമാനെക്കുറിച്ചും കഴിഞ്ഞ എട്ട് വർഷമായി അവളെ കാണാൻ കഴിയാത്തതിനെക്കുറിച്ചും രശ്മിക സംസാരിച്ചു.  നോഡ് മാഗസിനു നൽകിയ അഭിമുഖത്തിലാണ് സഹോദരിയെ കുറിച്ച് രശ്മിക വാചാലയായത്. തന്റെ ഒഴിവു ദിവസങ്ങളിലെല്ലാം താൻ ഇരുന്നു കരയുമായിരുന്നു എന്നാണ് രശ്മിക പറയുന്നത്. 

"എന്റെ ഒഴിവു ദിവസങ്ങളെ ഓർത്ത് ഞാൻ കരയുന്നു. എനിക്ക് എന്നെക്കാൾ 16 വയസ്സിനു ഇളയ ഒരു സഹോദരിയുണ്ട്; ഇപ്പോൾ അവൾക്ക് ഏകദേശം 13 വയസ്സുണ്ട്. ഞാൻ ജോലി ചെയ്യാൻ തുടങ്ങിയതിനുശേഷം കഴിഞ്ഞ എട്ട് വർഷമായി, അവൾ വളരുന്നത് ഞാൻ കണ്ടിട്ടില്ല. അവളിപ്പോൾ ഏതാണ്ട് എനിക്കൊപ്പം പൊക്കം വച്ചു കഴിഞ്ഞു. പക്ഷേ എനിക്ക് ആ യാത്ര പോലും കാണാൻ കഴിഞ്ഞില്ല."  ഒന്നര വർഷത്തിലേറെയായി താൻ വീട്ടിൽ പോയിട്ടില്ലെന്നും സുഹൃത്തുക്കളെ മിസ്സ് ചെയ്യുന്നുവെന്നും രശ്മിക കൂട്ടിച്ചേർത്തു.

Also Read: മലയാളത്തിൽ തുടക്കം, തിളങ്ങിയത് തെലുങ്കിൽ; കോടികളുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

Advertisment

"ഒന്നര വർഷമായി ഞാൻ വീട്ടിൽ പോയിട്ടില്ല. എന്റെ സുഹൃത്തുക്കളെ കാണാൻ എനിക്ക് കഴിയുന്നില്ല. മുമ്പ്, അവർ ഓരോ പരിപാടികളിലും എന്നെ ഉൾപ്പെടുത്തുമായിരുന്നു. ഇപ്പോൾ അവർ അത് പോലും ചെയ്യുന്നില്ല. അതാണ് സങ്കടകരമായ യാഥാർത്ഥ്യം."

പ്രൊഫഷണൽ ജീവിതത്തിൽ ഒരാൾക്ക് മികവ് പുലർത്തണമെങ്കിൽ, അവർ അവരുടെ സ്വകാര്യ ജീവിതം ത്യജിക്കണമെന്നാണ് അമ്മ തനിക്കു നൽകിയ ഉപദേശമെന്നും രശ്മിക കൂട്ടിച്ചേർത്തു. ജീവിതത്തിന്റെ രണ്ട് വശങ്ങളും വിജയകരമാക്കാൻ കഴിയുന്നത്ര കഠിനാധ്വാനം ചെയ്യുന്ന ആളുകളിൽ ഒരാളാണ് താനെന്നും നടി കൂട്ടിച്ചേർത്തു. 

Also Read: തൃഷ അമ്മയുമായി പിണങ്ങി, താമസിക്കുന്നത് വിജയ്‌ക്കൊപ്പം: ആലപ്പി അഷ്റഫ്

"എന്റെ അമ്മ എപ്പോഴും പറയുമായിരുന്നു, 'നിങ്ങൾക്ക് നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ മികവ് പുലർത്തണമെങ്കിൽ, നിങ്ങളുടെ സ്വകാര്യ ജീവിതം ത്യജിക്കേണ്ടിവരും, നിങ്ങൾക്ക് ഒരു സ്വകാര്യ ജീവിതം വേണമെങ്കിൽ, നിങ്ങളുടെ പ്രൊഫഷണൽ ജീവിതം ത്യജിക്കേണ്ടിവരും.' പക്ഷേ ഞാൻ ഇരട്ടി കഠിനാധ്വാനം ചെയ്യുമെന്ന് പറയുന്ന ഒരാളാണ്. രണ്ടു ജീവിതവും ബാലൻസ് ചെയ്തു കൊണ്ടുപോവാൻ ഞാൻ കഠിനാധ്വാനം ചെയ്യുകയാണ്. അതൊരു ദൈനംദിന പോരാട്ടമാണ്."

Rashmika Mandanna Family

തന്റെ സഹോദരിക്ക് സാധാരണ ജീവിതം ഉറപ്പാക്കാനും തന്റെ താരപദവി സഹോദരിയെ ബാധിക്കാതിരിക്കാനും മാതാപിതാക്കൾ ഏറെ ശ്രദ്ധിക്കുന്നു എന്നാണ് മുൻപൊരിക്കൽ  രശ്മിക വെളിപ്പെടുത്തിയത്. 

Also Read: New OTT Release: ഇന്ന് ഒടിടിയിലെത്തിയ ചിത്രങ്ങൾ

Rashmika Mandanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: