scorecardresearch

തൃഷ അമ്മയുമായി പിണങ്ങി, താമസിക്കുന്നത് വിജയ്‌ക്കൊപ്പം: ആലപ്പി അഷ്റഫ്

"എംജിആര്‍ ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൂടെ കൂട്ടിയപ്പോള്‍ ജനം സ്വീകരിച്ചു. അത് പോലെ നായകനൊപ്പം രാഷ്ട്രീയത്തിലേക്ക് തൃഷ വരാന്‍ സാധ്യതയുണ്ട്"

"എംജിആര്‍ ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൂടെ കൂട്ടിയപ്പോള്‍ ജനം സ്വീകരിച്ചു. അത് പോലെ നായകനൊപ്പം രാഷ്ട്രീയത്തിലേക്ക് തൃഷ വരാന്‍ സാധ്യതയുണ്ട്"

author-image
Entertainment Desk
New Update
Vijay Trisha Krishnan rumored romantic relationship

Vijay & Trisha Krishnan

Vijay -Trisha Krishnan relationship: പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് വിജയും തൃഷയും. ഗില്ലി, തിരുപ്പാച്ചി, ആദി, ലിയോ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും  ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഗില്ലിയിൽ ജോഡിയായി അഭിനയിച്ചശേഷം തൃഷയും വിജയും വർഷങ്ങൾക്കു ശേഷം ഒന്നിച്ചെത്തിയത് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രത്തിലായിരുന്നു.  കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി  വിജയും തൃഷയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. 

Also Read: ശിവരസൻ, പ്രഭാകരൻ, ധനു, ശുഭ... ഒക്കെ മലയാളികളാ!!!

Advertisment

സമൂഹമാധ്യമങ്ങളിലും തൃഷ- വിജയ് ഡേറ്റിംഗ് വാർത്തകൾ ചൂടു പിടിക്കുകയാണ്. കഴിഞ്ഞ വർഷം നോർവേയിൽ  ഇരുവരെയും ഒന്നിച്ച് കണ്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.  തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നതും ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും  യാത്രാ ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് പുറത്തുവരാറുണ്ട്. 

Also Read: മലയാളത്തിൽ തുടക്കം, തിളങ്ങിയത് തെലുങ്കിൽ; കോടികളുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

മറ്റൊരു എംജിആറും ജയലളിതയുമായി വിജയും തൃഷയും മാറാൻ സാധ്യതയുണ്ടെന്നാണ് സംവിധായകൻ ആലപ്പി അഷ്റഫിന്റെ നിരീക്ഷണം. അമ്മയോട് പിണങ്ങിയ തൃഷ വിജയ്ക്കൊപ്പമാണ് താമസം എന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആലപ്പി അഷ്റഫ് പറയുന്നു. 

Advertisment

Also Read:  New OTT Release: ഒടിടിയിൽ ഇപ്പോൾ കാണാം ഏറ്റവും പുതിയ 30 ചിത്രങ്ങൾ

''തമിഴ് സിനിമാരംഗത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡികളാണ് വിജയും തൃഷയും. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം താരങ്ങളുടെ കൂട്ടത്തിലും ഇരുവരും ഉണ്ട്. സ്വാഭാവികമായും ഇത്തരം സെലിബ്രിറ്റികളുടെ വ്യക്തിജീവിതവും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകും. ഇവരുടെ കാര്യത്തിലും പലപ്പോഴും വിവാദങ്ങളും ഗോസിപ്പുകളും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. വിജയ് സിനിമാ ജീവിതം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുകയാണ്. വിജയുടെ അതേ പാതയില്‍ തന്നെ തൃഷയും കടന്ന് വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമാ നിരീക്ഷകന്‍ വിപി അനന്തന്‍ ആണ് ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. തൃഷ സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ കുറിച്ച് അമ്മയുമായി സംസാരിച്ചു. അഭിനയം ഉപേക്ഷിക്കുന്നതില്‍ അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നും അങ്ങനെ അവര്‍ തമ്മില്‍ പിണങ്ങി എന്നും വാര്‍ത്തകള്‍ കാട്ടുതീ പോലെ പടര്‍ന്നു."

 "തൃഷയെ സംബന്ധിച്ച് ഗോസിപ്പ് ആയി ആദ്യം വന്ന കാര്യങ്ങള്‍ എല്ലാം കാലക്രമേണ യാഥാര്‍ത്ഥ്യമായി മാറുകയാണ് പതിവ്. അങ്ങനെയെങ്കില്‍ ഈ രാഷ്ട്രീയ പ്രവേശന ഗോസിപ്പും താമസിയാതെ യാഥാര്‍ത്ഥ്യമായി മാറാനാണ് സാധ്യത. എംജിആര്‍ ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൂടെ കൂട്ടിയപ്പോള്‍ ജനം സ്വീകരിച്ചു. അത് പോലെ നായകനൊപ്പം രാഷ്ട്രീയത്തിലേക്ക് തൃഷ വരാന്‍ സാധ്യതയുണ്ട്."

Also Read: New OTT Release: കാണാം ഏറ്റവും പുതിയ വെബ് സീരീസുകൾ ഒടിടിയിൽ

Vijay Trisha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: