/indian-express-malayalam/media/media_files/2025/07/17/anupama-parameswaran-throwback-july-17-a-2025-07-17-16-24-22.jpg)
/indian-express-malayalam/media/media_files/2025/07/17/anupama-parameswaran-throwback-july-17-2025-07-17-16-24-22.jpg)
മലയാളത്തിൽ തുടക്കം കുറിച്ച് പിന്നീട്, തെലുങ്ക് ചലച്ചിത്ര ലോകത്ത് വളരെ വേഗം ശ്രദ്ധ നേടിയ ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണിത്.
/indian-express-malayalam/media/media_files/2025/07/17/anupama-parameswaran-saree-7-2025-07-17-16-24-22.jpg)
'ആലുവപ്പുഴയുടെ തീരത്ത്' എന്ന പാട്ടും പാടിയാണ് ഈ നടി സിനിമാലോകത്തേയ്ക്കു കാലെടുത്തുവയ്ക്കുന്നത്. ആളെ മനസ്സിലായില്ലേ, നമ്മുടെ അനുപമ പരമേശ്വരൻ തന്നെ.
/indian-express-malayalam/media/media_files/2025/07/17/anupama-parameswaran-saree-3-2025-07-17-16-24-22.jpg)
പിന്നീട് ജോമോന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്, കുറുപ്പ് എന്നിങ്ങനെ വിരലില്‍ എണ്ണാവുന്ന മലയാള സിനിമകളില്‍ മാത്രമാണ് ഈ നടി അഭിനയിച്ചത്.
/indian-express-malayalam/media/media_files/2025/07/17/anupama-parameswaran-saree-6-2025-07-17-16-24-22.jpg)
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച അനുപമയുടെ ചെറുപ്പം മുതലുളള ആഗ്രഹം ഒരു സിനിമ നടിയാവുക എന്നതായിരുന്നു. അങ്ങനെ ഓഡിഷനില്‍ പങ്കെടുത്താണ് അനുപമയ്ക്കു ' പ്രേമം' എന്ന ചിത്രത്തിലേയ്ക്കു അവസരം ലഭിക്കുന്നത്. ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ അനുപമയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
/indian-express-malayalam/media/media_files/2025/07/17/anupama-parameswaran-saree-2-2025-07-17-16-24-22.jpg)
എന്നാല്‍ അതിനു ശേഷം അനുപമ സജീവമായത് തെലുങ്ക് സിനിമാ ലോകത്താണ്. അ ആ, സതമാനം ഭവതി, കൃഷ്ണാര്‍ജുന യുദ്ധം തുടങ്ങിയ ചിത്രങ്ങളിലൂടെ അനുപമ തെലുങ്കു പ്രേക്ഷകര്‍ക്കു സുപരിചിതയായി മാറി.
/indian-express-malayalam/media/media_files/2025/07/17/anupama-parameswaran-saree-1-2025-07-17-16-24-22.jpg)
പ്രേമം (മലയാളം), ശതമാനം ഭവതി (തെലുങ്ക്), കോടി (തമിഴ്), വരുന്നാദി ഒകാതെ സിന്ദഗി (തെലുങ്ക്), കാർത്തികേയ 2 (തെലുങ്ക്), റൗഡി ബോയ്സ് (തെലുങ്ക്), ടില്ലു സ്ക്വയർ (തെലുങ്ക്) എന്നിവയാണ് അനുപമയുടെ പ്രധാന ഹിറ്റുകൾ.
/indian-express-malayalam/media/media_files/2025/07/17/anupama-parameswaran-saree-5-2025-07-17-16-24-22.jpg)
ഒരു സിനിമയ്ക്ക് 50 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയാണ് അനുപമ ഇന്ന് ഈടാക്കുന്നത്. ടില്ലു സ്ക്വയർ എന്ന സിനിമയുടെ വിജയത്തിനുശേഷമാണ് അനുപമ തന്റെ പ്രതിഫലം വർദ്ധിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. അതിനു മുൻപ് ഒരു സിനിമയ്ക്ക് ഏകദേശം ഒരു കോടി രൂപയായിരുന്നു താരം ഈടാക്കിയിരുന്നത്.
/indian-express-malayalam/media/media_files/2025/07/17/anupama-parameswaran-saree-8-2025-07-17-16-24-22.jpg)
ഏതാണ്ട് 33 കോടിയോളമാണ് അനുപമയുടെ ആസ്തിയെന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/2025/07/17/anupama-parameswaran-saree-4-2025-07-17-16-24-22.jpg)
ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം. പേരിന്റെ കാരണത്താൽ ഏറെ വിവാദ വിഷയമായിരുന്നു ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us