/indian-express-malayalam/media/media_files/2025/07/17/new-ott-releases-malayalam-30-films-2025-07-17-12-54-18.jpg)
New OTT Releases
/indian-express-malayalam/media/media_files/2025/06/23/jinn-the-pet-ott-2025-06-23-16-34-45.jpg)
Jinn - The Pet OTT: ജിൻ- ദി പെറ്റ്
ടി.ആർ ബാലയുടെ സംവിധാനത്തിലൊരുങ്ങിയ തമിഴ് ഫാന്റസി ചിത്രമാണ് 'ജിൻ- ദി പെറ്റ്.' അമാനുഷിക ശക്തിയുള്ള ഒരു നിഗൂഢമായ പെട്ടിയെ കേന്ദ്രീകരിച്ചു കഥ പറയുന്ന ചിത്രത്തിൽ മുഗേൻ റാവു, ഭവ്യ ത്രിഖ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സൺ എൻഎക്സ്ടിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/06/04/wRW7LYRMDoMoatAq1lQy.jpg)
Sthanarthi Sreekuttan OTT: സ്താനാര്‍ത്തി ശ്രീക്കുട്ടന്
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് 'സ്താനാർത്തി ശ്രീക്കുട്ടൻ'. ജൂഡ് ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സൈനപ്ലേയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/06/16/gmBCjofmc3KdvlgnKI6A.jpg)
Eleven OTT: ഇലവൻ
തമിഴ് നടൻ നവീൻ ചന്ദ്രയെ നായകനാക്കി ലോകേഷ് അജ്ല്സ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 'ഇലവൻ.' ആമസോൺ പ്രൈം വീഡിയോ, ആഹാ തമിഴ്, ടെന്റ്കോട്ട, സിംപ്ലിസൗത്ത് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/06/25/arjun-radhakrishnan-interview-kerala-crime-files-3-2025-06-25-11-58-09.jpg)
Kerala Crime Files 2 OTT: കേരള ക്രൈം ഫയൽസ് 2
ഏറെ നിരൂപക പ്രശംസ നേടിയ വെബ് സീരീസാണ് കേരള ക്രൈം ഫയല്‍സ് ദ സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു. അഹമ്മദ് കബീർ സംവിധാനം ചെയ്ത ഈ സീരീസ് ജിയോഹോട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/2025/05/24/pEwVIcwVMeTgKkimg86z.jpg)
Narivetta OTT: നരിവേട്ട
ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' ഒടിടിയിൽ എത്തി. സോണി ലിവിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/07/07/detective-ujjwalan-ott-2025-07-07-15-08-36.jpg)
Detective Ujjwalan OTT: ഡിറ്റക്റ്റീവ് ഉജ്ജ്വലൻ
ധ്യാൻ ശ്രീനിവാസൻ, സിജു വിൽസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ഒടിടിയിൽ എത്തി. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി. എന്നിവരാണ്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/07/10/mr-and-mrs-bachelor-ott-release-date-2025-07-10-18-00-08.jpg)
Mr and Mrs Bachelor OTT: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ' ഒടിടിയിൽ എത്തി. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/06/27/kundannoorile-kulsitha-lahala-ott-2025-06-27-21-10-45.jpg)
Kundannoorile Kulsitha Lahala OTT: കുണ്ടന്നൂരിലെ കുത്സിതലഹള
ലുക്മാൻ അവറാനെ പ്രധാന കഥാപാത്രമാക്കി അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം 'കുണ്ടന്നൂരിലെ കുത്സിതലഹള' ഒടിടിയിൽ എത്തി. വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം സൈന പ്ലേയിൽ കാണാം.
/indian-express-malayalam/media/media_files/2025/07/08/moonwalk-ott-release-date-platform-2025-07-08-12-21-20.jpg)
Moonwalk OTT: മൂൺവാക്ക്
മലയാളത്തിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ലിജോ ജോസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ച് കൈകോർത്ത ആദ്യ സിനിമ 'മൂൺവാക്ക്' ഒടിടിയിൽ കാണാം. പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെ ആണ് ചിത്രം സംവിധാനം ചെയ്തത്. പുതുമുഖങ്ങൾക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, മീനാക്ഷി രവീന്ദ്രൻ, സഞ്ജന ദോസ്, എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/2025/04/05/TvIFlJWrzUsdQ8FTIiMa.jpg)
Saaree OTT: സാരി
പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമയുടെ 'സാരി' ഒടിടിയിലെത്തി. മലയാളിയായ ആരാധ്യ ദേവി നായികയായെത്തിയ ചിത്രം ഗിരി കൃഷ്ണ കമൽ ആണ് സംവിധാനം ചെയ്തത്. ഒടിടി പ്ലാറ്റ്ഫോമായ Lionsgate Playൽ സാരി കാണാം.
/indian-express-malayalam/media/media_files/2025/06/18/Thug Life Kannada Controversy-06998315.jpg)
Thug Life OTT: തഗ് ലൈഫ്
മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിച്ച ചിത്രമാണ് തഗ് ലൈഫ് . തൃഷയാണ് ചിത്രത്തിൽ നായിക. ചിമ്പു, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/06/12/mIxG9WeETd7UpiuomGWo.jpg)
Azadi OTT: ആസാദി
ശ്രീനാഥ് ഭാസി നായകനായ 'ആസാദി'യിൽ രവീണ രവി, ലാൽ എന്നിവർക്കൊപ്പം വാണി വിശ്വനാഥും സുപ്രധാന വേഷത്തിലെത്തുന്നു. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്, ബോബന് സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര എന്നിവരും ചിത്രത്തിലുണ്ട്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/03/01/lQe8VIFLu8Kg3ZdWaZZd.jpg)
Pariwar OTT: പരിവാർ
ജഗദീഷിനെയും ഇന്ദ്രൻസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവും ഫഹദ് നന്ദുവും തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പരിവാർ.' ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ കൂടാതെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/06/21/maharani-ott-streaming-2025-06-21-20-12-41.jpg)
Maharani OTT: മഹാറാണി
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാറാണി. ജോണി ആന്റണി, ബാലു വർഗീസ്, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ഗോകുലൻ, കൈലാഷ്, അശ്വത് ലാൽ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയൻ, ഗൗരി ഗോപൻ, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മനോരമാ മാക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/10/BgAmfRvcirNQggmHUg9f.jpg)
Lovely OTT: ലൗലി
മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന് സംവിധാനം ചെയ്ത ചിത്രമാണ് 'ലൗലി.' ത്രീഡിയിൽ ഒരുക്കിയ ചിത്രത്തിൽ ഈച്ചയാണ് നായികയായി എത്തുന്നത്. കെ.ജയന്, കെ.പി.എ.സി ലീല, ജോമോൻ ജ്യോതിർ തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/04/20/CuPIEuXaNPzFBEk6dGiU.jpg)
916 Kunjoottan OTT: 916 കുഞ്ഞൂട്ടൻ
മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു ഒരിടവേളയ്ക്കു ശേഷം നായകവേഷത്തിൽ തിരിച്ചെത്തിയ 916 കുഞ്ഞൂട്ടൻ ആമസോൺ പ്രൈം വീഡിയോയിൽ കാണാം. നവാഗതനായ ആര്യൻ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി ജി രവി, സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/2025/06/17/Yoa23F1JoYICxVPYYAUJ.jpg)
Aap Jaisa Koi OTT: ആപ് ജൈസ കോയി
ആർ. മാധവനും ഫാത്തിമ സന ഷെയ്ക്കും ഒന്നിക്കുന്ന ബോളിവുഡ് ചിത്രമായ 'ആപ് ജൈസ കോയി' നെറ്റ്ഫ്ലിക്സിൽ കാണം. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് സോണി ആണ്.
/indian-express-malayalam/media/media_files/2025/07/11/8-vasantalu-ott-release-date-platform-2025-07-11-16-52-38.jpg)
8 Vasantalu OTT: 8 വസന്തലു
മലയാളി പെൺകുട്ടി അനന്തിക സനിൽകുമാർ നായികയായ തെലുങ്ക് ചിത്രം ‘8 വസന്തലു’ ഒടിടിയിൽ എത്തി. നെറ്റ്ഫ്ളിക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/07/04/the-hunt-the-rajiv-gandhi-assassination-ott-2025-07-04-21-56-58.jpg)
The Hunt OTT: ദ് ഹണ്ട് - രാജീവ് ഗാന്ധി അസാസിനേഷൻ കേസ്
രാജീവ് ഗാന്ധി വധക്കേസിനെ അടിസ്ഥാനമാക്കി ഒരുക്കിയ 'ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷന്‍ കേസ്' എന്ന വെബ് സീരീസ് സോണി ലിവിൽ കാണാം.
/indian-express-malayalam/media/media_files/2025/06/17/fvDQzq0vyK8iouWiK4wB.jpg)
Uppu Kappurambu OTT: ഉപ്പ് കപ്പുരമ്പു
കീർത്തി സുരേഷും സുഹാസ് പഗോലുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ തെലുങ്ക് കോമഡി ചിത്രമാണ് ' ഉപ്പ് കപ്പുരമ്പു'. ബാബു മോഹൻ, ശത്രു, തല്ലൂരി രാമേശ്വരി, സുഭലേഖ സുധാകർ, രവി തേജ, വിഷ്ണു എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ആമസോൺ പ്രൈമിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/06/02/rRcw7vz9AHDKKZ4zdqyt.jpg)
Tourist Family OTT: ടൂറിസ്റ്റ് ഫാമിലി
സിനിമയിൽ ഒരു മുൻപരിചയവുമില്ലാത്ത 24കാരനായ അഭിഷാൻ ജീവിന്ത് സംവിധാനം ചെയ്ത 'ടൂറിസ്റ്റ് ഫാമിലി' ജിയോഹോട്ട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/2025/07/17/thudarum-ott-mohanlal-irshad-2025-07-17-12-28-13.jpg)
Thudarum OTT: തുടരും
മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ഫര്ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/12/25/ppOvNtVwQGMaoXC7N6If.jpg)
Retro OTT: റെട്രോ
സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ റെട്രോ നെറ്റ്ഫ്ലിക്സിൽ കാണാം. കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ പൂജാ ഹെഗ്ഡെ ആണ് നായിക. ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/05/29/G5ynGorOMjrK9zLWk88T.jpg)
HIT 3 OTT: ഹിറ്റ് 3
സൂപ്പർഹിറ്റ് വിജയമായി മാറിയ ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാമത് ചിത്രമായ 'ഹിറ്റ് 3' നെറ്റ്ഫ്ലിക്ലിൽ കാണാം. നാനി ആണ് ചിത്രത്തിലെ നായകൻ. കെജിഎഫിലൂടെ ശ്രദ്ധനേടിയ ശ്രീനിധി ആണ് ചിത്രത്തിലെ നായിക. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ഹിറ്റ് 3 കാണാം.
/indian-express-malayalam/media/media_files/2025/05/27/CNGqZd7Tq2S5pk7nGqtb.jpg)
Jerry OTT: ജെറി
കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനീഷ് ഉദയൻ സംവിധാനം ചെയ്ത 'ജെറി' സിംപ്ലി സൗത്തിൽ കാണാം. റൂത്ത് പി. ജോൺ, കുമാർ സേതു, അനിൽ ശിവറാം, അബിൻ പോൾ തുടങ്ങിയവരാണ് ജെറിയിലെ മറ്റു അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/05/17/4jaQUOKvnvgQ22vkDTHV.jpg)
Dance Party OTT: ഡാൻസ് പാർട്ടി
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ഡാൻസ് പാർട്ടി' മനോരമ മാക്സിൽ കാണാം. ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ, ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/06/10/SWEIexmwAAd8ZAgVAQb3.jpg)
Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി
ദിലീപിനെ നായകനാക്കി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണ് 'പ്രിൻസ് ആൻഡ് ഫാമിലി'. ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും ചിത്രത്തിലുണ്ട്. സീ 5ൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/06/11/aUzirDSOxd4jNSKuEECH.jpg)
Kesari 2 OTT: കേസരി 2
അക്ഷയ് കുമാർ, മാധവൻ, അനന്യ പാണ്ഡെ എന്നിവർ പ്രധാന കഥാപാത്രമായ ചിത്രമാണ് ‘കേസരി 2: ദി അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻ വാലാബാഗ്’. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/06/13/Os01xcbnlSntdtHVSJ1l.jpg)
Ace OTT: എയ്സ്
വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'എയ്സ്.' ആമസോൺ പ്രൈം വീഡിയോയിൽ എയ്സ് കാണാം.
/indian-express-malayalam/media/media_files/2025/05/28/fiqRYq8zq5cCcdLmyA2z.jpg)
Big Ben OTT: ബിഗ് ബെൻ
നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ബിഗ് ബെൻ' Sun NXTൽ കാണാം. അതിഥി രവിയാണ് നായിക. അനു മോഹൻ, വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്, എന്നിവരും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.