/indian-express-malayalam/media/media_files/2025/07/18/new-ott-release-kuberaa-asthra-2025-07-18-10-54-38.jpg)
New OTT Release
/indian-express-malayalam/media/media_files/2025/07/11/asthra-ott-release-date-platform-manoramamax-2025-07-11-16-38-54.jpg)
Asthra OTT: അസ്ത്ര
അമിത് ചക്കാലക്കലിനെ നായകനാക്കി ആസാദ് അലവിൽ സംവിധാനം ചെയ്ത അസ്ത്ര ഒടിടിയിലെത്തി. ചിത്രത്തിൽ പുതുമുഖം സുഹാസിനി കുമരനാണ് നായിക. മനോരമ മാക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, അബു സലിം, ശ്രീകാന്ത് മുരളി, മേലനാഥന്‍, ജയകൃഷ്ണന്, ചെമ്പില്‍ അശോകന്, രേണു സൗന്ദര്, നീനാ കുറുപ്പ്, സന്ധ്യാ മനോജ്, പ്രദീപ് സനല്‍ കല്ലാട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/04/20/CuPIEuXaNPzFBEk6dGiU.jpg)
916 Kunjoottan OTT: 916 കുഞ്ഞൂട്ടൻ
മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു ഒരിടവേളയ്ക്കു ശേഷം നായകവേഷത്തിൽ തിരിച്ചെത്തിയ 916 കുഞ്ഞൂട്ടൻ ആമസോൺ പ്രൈം വീഡിയോയിൽ കാണാം. നവാഗതനായ ആര്യൻ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി ജി രവി, സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/2025/07/10/mr-and-mrs-bachelor-ott-release-date-2025-07-10-18-00-08.jpg)
Mr and Mrs Bachelor OTT: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ' ഒടിടിയിൽ എത്തി. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/07/08/narivetta-ott-release-platform-tovino-thomas-2025-07-08-12-10-16.jpg)
Narivetta OTT: നരിവേട്ട
ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' ഒടിടിയിൽ എത്തി. സോണി ലിവിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/07/09/kuberaa-ott-release-date-platform-2025-07-09-15-32-33.jpg)
Kuberaa OTT: കുബേര
ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ 'കുബേര' ഒടിടിയിലെത്തി. ശേഖർ കമ്മുല സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെത്തി ഒരു മാസം തികയും മുൻപ് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 'സഞ്ജു', 'പദ്മാവത്', 'മേഡ് ഇൻ ഹെവൻ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ജിം സർഭും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ മലയാള പതിപ്പും ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.