/indian-express-malayalam/media/media_files/2025/07/19/new-ott-release-dna-kuberaa-asthra-2025-07-19-11-54-49.jpg)
New OTT Release This Week
New OTT Release This Week: ഏറ്റവും പുതിയ മൂന്നു ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തുകയാണ്. നിമിഷ സജയൻ നായികയായ ഡിഎൻഎ, ധനുഷിന്റെ കുബേര, അമിത് ചക്കാലക്കൽ നായകനായ അസ്ത്ര എന്നിവയാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്.
DNA OTT: ഡിഎൻഎ
നിമിഷ സജയനും അഥർവയും പ്രധാന കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഡിഎൻഎ.' നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു.
മുഹമ്മദ് സീഷൻ അയ്യൂബ് , ബാലാജി ശക്തിവേൽ, രമേഷ് തിലക്, വിജി ചന്ദ്രശേഖർ, ചേതൻ, ഋത്വിക, സുബ്രഹ്മണ്യം ശിവ, കരുണാകരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Also Read: ആസിഫേ, മഞ്ജുവിന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി: നരേൻ
സംവിധായകൻ നെൽസൺ വെങ്കിടേശനും അതിഷ വിനോയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സത്യപ്രകാശ്, ശ്രീകാന്ത് ഹരിഹരൻ, പ്രവീൺ സായി, സഹി ശിവ, അനൽ ആകാശ് എന്നിവർ ചേർന്നാണ് ഡിഎൻഎ-ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ജിബ്രാൻ വൈബോധാണ് പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചത് പാർത്ഥിബനാണ്. ഒളിമ്പിയ മൂവീസിന്റെ ബാനറിൽ ജയന്തി അംബേത്കുമാറും എസ്. അംബേത്കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Kuberaa OTT: കുബേര
ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ 'കുബേര' ഇന്ന് ഒടിടിയിലെത്തി. ശേഖർ കമ്മുല സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെത്തി ഒരു മാസം തികയും മുൻപ് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
'സഞ്ജു', 'പദ്മാവത്', 'മേഡ് ഇൻ ഹെവൻ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ജിം സർഭും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറുകളിൽ സുനിൽ നരംഗ്, പുഷ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Also Read: ഞാനാകെ അഭിനയിച്ചത് 9 പടം, ഏഴിലും മുരളി അങ്കിളായിരുന്നു അച്ഛൻ: രഹ്ന
'ലവ് സ്റ്റോറി' എന്ന ചിത്രത്തിനു ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. നികേത് ബൊമ്മി ക്യാമറ, എഡിറ്റിങ് കാർത്തിക ശ്രീനിവാസ് ആർ എന്നിവർ നിർവ്വഹിച്ചു. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്.
Asthra OTT: അസ്ത്ര
ആസാദ് അലവിൽ സംവിധാനം ചെയ്ത അസ്ത്ര ഇന്ന് ഒടിടിയിലെത്തി. അമിത് ചക്കാലക്കൽ നായകനാവുന്ന ചിത്രത്തിൽ പുതുമുഖം സുഹാസിനി കുമരനാണ് നായിക. മനോരമ മാക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, അബു സലിം, ശ്രീകാന്ത് മുരളി, മേലനാഥന്‍, ജയകൃഷ്ണന്‍, ചെമ്പില്‍ അശോകന്‍, രേണു സൗന്ദര്‍, നീനാ കുറുപ്പ്, സന്ധ്യാ മനോജ്, പ്രദീപ് സനല്‍ കല്ലാട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
വയനാടിന്റെ പശ്ചാത്തലത്തിലുള്ള ക്രൈം ത്രില്ലറാണ് ചിത്രം. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ്. വിനു കെ. മോഹന്‍, ജിജുരാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
Also Read: അളിവേണിയെന്തുചെയ്‌വൂ; ആ പദം ഉൾപ്പെടുത്തിയത് മോഹൻലാലിന്റെ നിർദ്ദേശപ്രകാരം
ഹരി നാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു. റോണി റാഫേലാണ് പശ്ചാത്തല സംഗീതം. മണി പെരുമാള്‍ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
United Kingdom of Kerala OTT: യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള (യുകെ.ഓക്കെ)
രഞ്ജിത്ത് സജീവനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള (യുകെ.ഓക്കെ) ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മീര വാസുദേവ്, മഞ്ജു പിള്ള, അൽഫോൺസ് പുത്രൻ, സംഗീത, സാരംഗി ശ്യാം, ഡോ. റോണി, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ചെമ്പരത്തി പൂവ്, ഉപചാരപൂർവം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് ആൻഡ് പൂയപ്പള്ളി ഫിലിംസ് ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണവും നടൻ ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണവും പകർന്നിരിക്കുന്നു.
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ആമസോണിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.
Also Read: മൂക്കുത്തിയിട്ട ഫഹദ്, നെക്ലേസ് അണിഞ്ഞ മോഹൻലാൽ: ഈ കാഴ്ചകൾക്കെന്തൊരു ചേലാണ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.