scorecardresearch

എത്ര കണ്ടാലും അച്ഛനമ്മമാർക്ക് മതിവരില്ല മക്കളുടെ ചിരി: സാജൻ സൂര്യ

സീരിയലിൽ നിത്യഹരിത നായകനാണെങ്കിലും മുതിർന്ന രണ്ടു പെൺകുട്ടികളുടെ അച്ഛൻ കൂടിയാണ് സാജൻ സൂര്യ. മക്കൾക്കൊപ്പമുള്ള നടന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

സീരിയലിൽ നിത്യഹരിത നായകനാണെങ്കിലും മുതിർന്ന രണ്ടു പെൺകുട്ടികളുടെ അച്ഛൻ കൂടിയാണ് സാജൻ സൂര്യ. മക്കൾക്കൊപ്പമുള്ള നടന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Sajan Soorya with daughters

മക്കൾക്കൊപ്പം സാജൻ സൂര്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം നായകന്‍മാരിലൊരാളാണ് സാജന്‍ സൂര്യ.  സീരിയലിൽ നിത്യഹരിത നായകനാണെങ്കിലും മുതിർന്ന രണ്ടു പെൺകുട്ടികളുടെ അച്ഛൻ കൂടിയാണ് സാജൻ സൂര്യ. മക്കളുടെ വിശേഷങ്ങളും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം സാജൻ സൂര്യ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കിടാറുണ്ട്. സാജന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

Also Read: സൽപുത്രനായ എന്റെ പൊന്നാങ്ങള; അനീഷിന് ആശംസയുമായി മഞ്ജു പത്രോസ്

സാജൻ സൂര്യയുടെ  മക്കളായ മീനാക്ഷിയേയും മാളവികയേയും ചിത്രങ്ങളിൽ കാണാം. "എത്ര കണ്ടാലും മതിവരാത്തതാണ് അച്ഛനമ്മമാർക്ക് മക്കളുടെ ചിരി," എന്നാണ് ചിത്രത്തിനു സാജൻ നൽകിയ അടിക്കുറിപ്പ്. 

Also Read:  ഇത്തവണ ബിഗ് ബോസിലേക്ക് ആരൊക്കെ? പ്രെഡിക്ഷൻ ലിസ്റ്റിങ്ങനെ

24 വർഷമായി മലയാള സീരിയൽ രംഗത്ത് സജീവസാന്നിധ്യമാണ് സാജൻ സൂര്യ. സ്ത്രീയിലെ ഗോപനും അമ്മതൊട്ടിലിലെ ശരത് ചന്ദ്രനും കുങ്കുമപൂവിലെ മഹേഷുമെല്ലാം സാജൻ സൂര്യയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയ കഥാപാത്രങ്ങളാണ്.

Advertisment

തിരുവനന്തപുരം ഏണിക്കര സ്വദേശിയാണ് സാജൻ സൂര്യ. ജ്വാലയായ്, ഡിറ്റക്ടീവ് ആനന്ദ് എന്നീ സീരിയലുകളാണ് സാജൻ സൂര്യയ്ക്ക് ജനശ്രദ്ധ നേടികൊടുത്തത്.  'ബംഗ്ലാവില്‍ ഔത' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഭാവനയുടെ ജോഡിയായിട്ടാണ് സാജൻ  അഭിനയിച്ചത്. കുങ്കുമപ്പൂവ്, ഭാര്യ തുടങ്ങിയ സീരിയലുകളിലെയും കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 

Also Read: അഖിൽ മാരാരുടെ നിലപാടല്ല എന്റേത്, എടുക്കുന്ന നിലപാട് മാറ്റില്ല: മായ വിശ്വനാഥ്

അഭിനയത്തിനു പുറമെ, തന്റെ സർക്കാർ ജോലിയും ബാലൻസ് ചെയ്തു കൊണ്ടുപോവുകയാണ് സാജൻ സൂര്യ. ഐ.ജി. ഓഫ് രജിസ്‌ട്രേഷന്‍ ഓഫീസിലാണ് സാജൻ ജോലിചെയ്യുന്നത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ മരണശേഷം സാജനിലേക്ക് എത്തിയ ജോലിയാണിത്. 

Also Read:  "അമ്മയുടെ പൊന്നിന് ആയിരം ഉമ്മകൾ, ഒരു പെൺകുഞ്ഞിന്റെ കുറവ് ഇല്ലാതാക്കിയത് നീയാണ്"

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: