/indian-express-malayalam/media/media_files/2025/07/19/aneesh-ravi-manju-pathrose-2025-07-19-16-07-57.jpg)
Aneesh Ravi & Manju Pathrose
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സീരിയലുകളിൽ ഒന്നാണ് കൗമുദി ടിവിയിൽ സംപ്രേക്ഷണ ചെയ്തുവരുന്ന 'അളിയൻസ്'. മഞ്ജു പത്രോസ്, അനീഷ് രവി, റിയാസ് നർമകല, സൗമ്യ ഭാഗ്യനാഥൻ എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read: ശിവരസൻ, പ്രഭാകരൻ, ധനു, ശുഭ... ഒക്കെ മലയാളികളാ!
ചിത്രത്തിൽ സഹോദരനും സഹോദരിയുമായി എത്തുന്നത് മഞ്ജു പത്രോസും അനീഷ് രവിയുമാണ്. സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും മഞ്ജുവിന് സഹോദരതുല്യനാണ് അനീഷ്. ഇപ്പോഴിതാ, അനീഷിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മഞ്ജു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്...
Also Read: ഇത് ചെയ്യാൻ ചില്ലറ ധൈര്യം പോര, നിങ്ങളെയോർത്ത് അഭിമാനം: മോഹൻലാലിനോട് ഖുശ്ബു
രണ്ടു അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന 'അളിയൻസി'ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുണ്ട്. 2020 ഫെബ്രുവരി 24 നാണ് 'അളിയൻസ്' സംപ്രേക്ഷണം ആരംഭിച്ചത്.
Also Read: ജോർജ് കുട്ടിയോട് എനിക്ക് പ്രതികാരം ചെയ്യണം; പക്ഷേ ഞാൻ അവരുടെ പക്ഷത്താണ്: ആശ ശരത്
അമൃത ടിവിയിൽ 2017 ഫെബ്രുവരി 17 മുതൽ 2019 ഏപ്രിൽ 25 വരെ സംപ്രേക്ഷണം ചെയ്ത 'അളിയൻസ് Vs അളിയൻസ്' എന്ന പരിപാടിയുടെ സ്വീകൽ ആണ് 'അളിയൻസ്'. രാജേഷ് തളച്ചിറ സംവിധാനം ചെയ്യുന്ന അളിയൻസ് കനകൻ, ക്ലീറ്റസ് എന്നീ കഥാപാത്രങ്ങളുടെ കുടുംബക്കാഴ്ചകളിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. അനീഷ് രവി, റിയാസ് നർമകല, മഞ്ജു പത്രോസ്, സൗമ്യ ഭാഗ്യനാഥൻ, സേതുലക്ഷ്മി, അക്ഷയ എന്നിവരാണ് യഥാക്രമം കനകൻ, ക്ലീറ്റസ്, തങ്കം, ലില്ലിക്കുട്ടി, രത്നമ്മ, മുത്ത് തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read: വീണ്ടും കൈകോർത്ത് ബെൻസും ജോർജ് സാറും; 'പാളിപ്പോകേണ്ടിയിരുന്ന ഐറ്റം മേളിൽ കൊണ്ടുവച്ചെന്ന്' ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us