scorecardresearch

ഇത് ചെയ്യാൻ ചില്ലറ ധൈര്യം പോര, നിങ്ങളെയോർത്ത് അഭിമാനം:  മോഹൻലാലിനോട് ഖുശ്ബു

"മോഹൻലാൽ സർ, നിങ്ങൾ തകർത്തു. നിങ്ങൾക്ക് മാത്രമേ ഇത്തരമൊരു ആശയത്തോട് നീതി പുലർത്താൻ കഴിയൂ, " പ്രകാശ് വർമ ഒരുക്കിയ പരസ്യത്തെ പുകഴ്ത്തി നടി ഖുശ്ബു സുന്ദർ

"മോഹൻലാൽ സർ, നിങ്ങൾ തകർത്തു. നിങ്ങൾക്ക് മാത്രമേ ഇത്തരമൊരു ആശയത്തോട് നീതി പുലർത്താൻ കഴിയൂ, " പ്രകാശ് വർമ ഒരുക്കിയ പരസ്യത്തെ പുകഴ്ത്തി നടി ഖുശ്ബു സുന്ദർ

author-image
Entertainment Desk
New Update
Khushbu Sundar Mohanlal

Khushbu Sundar & Mohanlal

മോഹൻലാലിനെ മോഡലാക്കി പരസ്യ ചിത്ര സംവിധായകനും നടനുമായ പ്രകാശ് വർമ സംവിധാനം ചെയ്ത വിൻസ്മേര ജ്വല്ലറിയുടെ പരസ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.  സുന്ദരിമാരായ മോഡലുകൾ തിളങ്ങുന്ന ജ്വല്ലറി പരസ്യങ്ങളുടെ ലോകത്തേക്കാണ്, ഡയമണ്ട് നെക്ലേസ് അണിഞ്ഞ് സ്ത്രൈണഭാവത്തിൽ മോഹൻലാൽ എത്തിയത്. അതാവട്ടെ,  പരമ്പരാഗതമായ പല രീതികളെയും പൊളിച്ചെഴുതുകയായിരുന്നു. 

Advertisment

മോഹൻലാലിന്റെ ആ ജ്വല്ലറി പരസ്യം തന്നെ പ്രലോഭിപ്പിച്ചു കളഞ്ഞുവെന്നാണ് നടി ഖുശ്‌ബു സുന്ദർ പറയുന്നത്. ഇത്തരമൊരു പരസ്യം ചെയ്യാൻ ചെറിയ ധൈര്യമൊന്നും പോരെന്നും മോഹൻലാലിനെ കുറിച്ച് അഭിമാനിക്കുന്നു എന്നും ഖുശ്ബു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു... 

Also Read: മുടക്കിയത് 7 കോടി, നേടിയത് 1200 ശതമാനം ലാഭം; ചരിത്രമാണ് ഈ ചിത്രം

‘‘എന്തൊരു മനോഹരമായ പരസ്യമാണിത്. ഇത് ചെയ്യാൻ ചില്ലറ ധൈര്യമൊന്നും പോര. നമ്മുടെ പവർഹൗസ് ആയ ലാലേട്ടൻ എത്ര ധൈര്യത്തോടെയാണ് ഇത്  ചെയ്തത്. ഓരോ പുരുഷനിലുമുള്ള സ്വാഭാവികമായ സ്ത്രൈണതയെ അംഗീകരിക്കുകായും അത് വളരെ മനോഹരമായി പുറത്തുകൊണ്ടുവരികയും ചെയ്തിരിക്കുന്നു.  ജെൻഡർ എന്ന വിഷയത്തിന് ഏറെ സ്വീകാര്യതയും പ്രാധാന്യവും കൊടുത്തുകൊണ്ട്  സൂക്ഷ്മതയോടെയും കരുതലോടെയും വിഷയത്തെ സമീപിച്ചിരിക്കുന്നു. ചിന്തനീയമായ ഈ ആശയം മുന്നോട്ട് വച്ചതിന് പ്രകാശ് വർമയ്ക്കും സംഘത്തിനും അഭിനന്ദനങ്ങൾ.  മോഹൻലാൽ സർ, നിങ്ങൾ തകർത്തു. നിങ്ങൾക്ക് മാത്രമേ ഇത്തരമൊരു ആശയത്തോട് നീതി പുലർത്താൻ കഴിയൂ. നിങ്ങളെ ഓർത്ത് വളരെ അഭിമാനമുണ്ട്," ഖുശ്ബുവിന്റെ വാക്കുകളിങ്ങനെ. 

Advertisment

Mohanlal Vinsmera ad Khushbu Sundar 1

Also Read: ആസിഫേ, മഞ്ജുവിന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി: നരേൻ

എത്രയോ വർഷം സ്ത്രീകൾക്കുമാത്രമായി പതിച്ചു നൽകപ്പെട്ട ജ്വല്ലറി പരസ്യങ്ങളിലേക്ക് കടന്നുവന്ന് പരമ്പരാഗതമായ കൺസെപ്റ്റിനെ ബ്രേക്ക് ചെയ്യുക മാത്രമല്ല മോഹൻലാൽ ചെയ്തത്.  പുരുഷന്മാർക്കിടയിലെ സ്ത്രൈണതയെ വലിയരീതിയിൽ ട്രോൾ ചെയ്യുന്ന, വിമർശിക്കുന്ന ഒരു സമൂഹത്തോട് അതിനെന്താ? അതിലെന്താ കുഴപ്പം എന്നു ചോദിക്കുക കൂടിയാണ്.

Also Read: വീണ്ടും കൈകോർത്ത് ബെൻസും ജോർജ് സാറും; 'പാളിപ്പോകേണ്ടിയിരുന്ന ഐറ്റം മേളിൽ കൊണ്ടുവച്ചെന്ന്' ആരാധകർ

മുണ്ടുമടക്കി കുത്തി, മീശ പിരിച്ച് ആണത്തത്തിന്റെ പരമോന്നത മൂർത്തീഭാവമായി മലയാളികളാൽ ആഘോഷിക്കപ്പെട്ട അതേ നടൻ തന്നെ അയാളിലെ സ്ത്രൈണതയുടെ പേരിൽ കൂടി ആഘോഷിക്കപ്പെടുന്നു എന്നതാണ് ഈ പരസ്യത്തിനു ലഭിക്കുന്ന പ്രതികരണങ്ങൾ സമ്മാനിക്കുന്ന സന്തോഷം. ഫാൻ ഫൈറ്റുകളുടെ കാലത്ത് ഇത്തരമൊരു പരസ്യത്തിൽ അഭിനയിക്കുമ്പോൾ ട്രോളുകളും ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിഞ്ഞിട്ടും മോഹൻലാൽ അതിനു തയ്യാറായി എന്നതും കയ്യടി അർഹിക്കുന്ന കാര്യമാണ്. 

Also Read: 8 വർഷമായി ഞാനവളെ ശരിക്കൊന്ന് കണ്ടിട്ട്; അനിയത്തിയെ ഓർത്ത് വിതുമ്പി രശ്മിക

Khushbu Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: