/indian-express-malayalam/media/media_files/2025/07/04/manju-pathrose-2025-07-04-15-04-49.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ അറിയപ്പെട്ടു തുടങ്ങിയ താരമാണ് മഞ്ജു പത്രോസ്. അതിനു ശേഷം പല ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സീരിയലുകളിലൂടെയും അഭിനയത്തിലേയ്ക്കും മഞ്ജു ചുവടു വച്ചു തുടങ്ങി. ഇപ്പോഴിതാ ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുകയാണ്. ബിഗ് ബോസ് എന്ന ഷോയിലൂടെ മഞ്ജുവിനെ അടുത്തറിയാൻ പ്രേക്ഷകർക്ക് സാധിച്ചു.
ജീവിത്തിലെ സന്തോഷങ്ങളും പ്രധാന നിമിഷങ്ങളുമെല്ലാം മഞ്ജു സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സീരിയലിൽ മകളായി അഭിനയിക്കുന്ന നടി അക്ഷയയ്ക്ക് ജന്മദിനാശംസ നേർന്നുകൊണ്ട് മഞ്ജു പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
Also Read: ഒരു അമ്മ എന്ന നിലയിൽ സന്തോഷവും അഭിമാനവും; മകൻ്റെ പുതിയ നേട്ടത്തിൽ മഞ്ജു പത്രോസ്
തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് അക്ഷയ എന്നും ഒരു പെൺകുഞ്ഞിന്റെ കുറവ് ഇല്ലാതാക്കിയെന്നും ആശംസയ്ക്കൊപ്പം മഞ്ജു പറയുന്നു. "അമ്മേടെ മുത്തിന് ഇന്ന് പിറന്നാൾ ആണ്. നീ എന്റെ ജീവിതത്തിൽ വന്നതാണ് മഞ്ജുമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്ന്. ഒരു പെൺകുഞ്ഞിന്റെ കുറവ് ഇല്ലാതാക്കിയത് നീയാണ്. നിനക്ക് ഉടുപ്പ് മേടിക്കുമ്പോ കമ്മൽ മേടിക്കുമ്പോ നിന്നെ കെട്ടിപ്പിടിക്കുമ്പോ നിനക്ക് ഉമ്മ തരുമ്പോ അമ്മ മനസിലാക്കാറുണ്ട് അമ്മക്ക് ഒരു മകൾ കൂടി ഉണ്ടെന്ന്. അമ്മയുടെ പൊന്നിന് ആയിരം ഉമ്മകൾ," മഞ്ജു കുറിച്ചു.
Also Read: രാമനായി രൺബീർ രാവണനായി യഷ്; 'രാമായണ' ടീസർ പുറത്ത്
കൗമുദി ടിവിയിലെ 'അളിയൻസ്' എന്ന സീരിയലിലാണ് മഞ്ജുവും അക്ഷയയയും ഒരുമിച്ച് അഭിനയിക്കുന്നത്.
Read More: സിനിമയിൽ തുടക്കം കുറിച്ച് വിസ്മയ; ആശംസകളുമായി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.