scorecardresearch

സിനിമയിൽ തുടക്കം കുറിച്ച് വിസ്മയ; ആശംസകളുമായി മോഹൻലാൽ

മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്  മോഹൻലാലിന്റെ മകൾ വിസ്മയ. സംവിധായകൻ ജൂഡ് ആന്തണിയുടെ സിനിമയിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം

മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്  മോഹൻലാലിന്റെ മകൾ വിസ്മയ. സംവിധായകൻ ജൂഡ് ആന്തണിയുടെ സിനിമയിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം

author-image
Entertainment Desk
New Update
Mohanlal Vismaya

മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്  മോഹൻലാലിന്റെ മകൾ വിസ്മയ. സംവിധായകൻ ജൂഡ് ആന്തണിയുടെ സിനിമയിലൂടെയാണ് വിസ്മയയുടെ സിനിമാ അരങ്ങേറ്റം. ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയായിട്ടാണ് വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ഒരുങ്ങുന്നത്. 

Advertisment

മകളുടെ അരങ്ങേറ്റത്തിനു ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. "പ്രിയപ്പെട്ട മായക്കുട്ടീ, നിങ്ങളുടെ 'തുടക്കം'  സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിന്റെ ആദ്യപടി മാത്രമാകട്ടെ," എന്നാണ് മോഹൻലാൽ കുറിച്ചത്. 

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ജൂഡ് തന്നെ. മാർഷൽ ആർട്സ് പ്രമേയമായി വരുന്ന ചിത്രമാണിത് എന്നാണ് റിപ്പോർട്ട്. ആരൊക്കെയാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ, അണിയറപ്രവർത്തകർ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.  2018 എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.

Also Read:  Sarzameen OTT: പൃഥ്വിരാജിന്റെ സർസമീൻ ഒടിടിയിലേക്ക്

അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും ഇത്രനാളും  വെളളിത്തിരയിൽനിന്നും അകന്നു നിൽക്കുകയായിരുന്നു വിസ്മയ. പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ.

Advertisment

Also Read:  മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?

വരകളുടെയും എഴുത്തിന്റെയും നാടകാഭിനയത്തിന്റെയുമെല്ലാം ലോകത്താണ് വിസ്മയ. ഇതിനു പുറമേ തായ് ആയോധന കലയിലും വിസ്മയയ്ക്ക് ഏറെ താൽപ്പര്യമുണ്ട്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ ഇടയ്ക്ക് വിസ്മയ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവക്കാറുണ്ട്. 

Also Read: Thug Life OTT: തഗ് ലൈഫ് ഒടിടിയിലേക്ക്; എവിടെ കാണാം?
 
എഴുത്താണ് വിസ്മയയുടെ മറ്റൊരിഷ്ടം. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നൊരു പുസ്തകവും വിസ്മയ അടുത്തിടെ പുറത്തിറക്കിയിരുന്നു. മോഹൻലാൽ, അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ, നസ്രിയ, സുപ്രിയ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു.

Also Read: "വനവാസത്തിനു ശേഷം രാജാവ് തിരിച്ചുവരുന്നു, ഇനി പട്ടാഭിഷേകം"; മമ്മൂട്ടിയുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: