scorecardresearch

മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?

മലയാളത്തിന്റെ താരരാജാവായ മോഹൻലാലിന്റെ ആസ്തി, ലക്ഷ്വറി കാറുകൾ, ആഢംബര വീടുകൾ, ബുർജ് ഖലീഫയിലെ സ്കൈ- ഹൈ ലക്ഷ്വറി ഫ്ളാറ്റ്- എന്നിവയിലൂടെ ഒരു സഞ്ചാരം

മലയാളത്തിന്റെ താരരാജാവായ മോഹൻലാലിന്റെ ആസ്തി, ലക്ഷ്വറി കാറുകൾ, ആഢംബര വീടുകൾ, ബുർജ് ഖലീഫയിലെ സ്കൈ- ഹൈ ലക്ഷ്വറി ഫ്ളാറ്റ്- എന്നിവയിലൂടെ ഒരു സഞ്ചാരം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal Burj Khalifa flat price

ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിങ്ങനെ വിവിധ നഗരങ്ങളിൽ സ്വന്തമായി നിരവധി പ്രോപ്പർട്ടികളുണ്ട് മോഹൻലാലിന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന് ഖ്യാതി നേടിയ  ബുർജ് ഖലീഫയിലും മോഹൻലാലിനു സ്വന്തമായൊരു ഫ്ളാറ്റ് ഉണ്ടെന്ന കാര്യം എത്ര പേർക്കറിയാം? 

Advertisment

എൻ‌ഡി‌ടി‌വി റിപ്പോർട്ട് അനുസരിച്ച്, ദുബായിലെ ബുർജ് ഖലീഫയുടെ 29-ാം നിലയിലാണ് മോഹൻലാൽ ഒറ്റ മുറി അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. 940 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ അപ്പാർട്ട്മെന്റിൽ നിന്നും ദുബായ് ഫൗണ്ടന്റെയും തിരക്കേറിയ നഗരത്തിന്റെയും അതിശയിപ്പിക്കുന്ന കാഴ്ച കാണാം. ഏകദേശം 3.5 കോടി രൂപയാണ് (ഏകദേശം 2.8 ദശലക്ഷം ദിർഹം) ഈ അപ്പാർട്ട്മെന്റിന്റെ വില. താരത്തിന്റെ ഭാര്യ സുചിത്ര മോഹൻലാലിന്റെ പേരിലാണ് ഈ പ്രോപ്പർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Suchithra Mohanlal Birthday

Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?

ബുർജ് ഖലീഫയിൽ ഒരു പ്രോപ്പർട്ടി സ്വന്തമാക്കണമെന്ന് താരം മുൻകൂട്ടി  പ്ലാൻ ചെയ്തിരുന്നില്ലെന്നും അപ്രതീക്ഷിതമായി അത്തരമൊരു തീരുമാനത്തിലെത്തുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്. അവധിക്കാലം ആഘോഷിക്കാനും ജോലി സംബന്ധമായുമൊക്കെ പലപ്പോഴും ദുബായിൽ എത്താറുള്ള താരത്തിന് അറേബ്യൻ റാഞ്ചസിന്റെ പരിസരത്ത് ഒരു വില്ലയും പിആർ ഹൈറ്റ്സ് റെസിഡൻസിൽ വിശാലമായ ത്രീ ബെഡ് റൂം  അപ്പാർട്ട്മെന്റും സ്വന്തമായുണ്ട്. 

Advertisment

2022ൽ, കൊച്ചിയിലെ കുണ്ടന്നൂരിൽ മോഹൻലാലും സുചിത്രയും ഒരു ആഡംബര ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു.  15, 16 നിലകളിലായാണ് മോഹൻലാലിന്റെ ഫ്ളാറ്റുകൾ സ്ഥിതി ചെയ്യുന്നത്. 

Also Read: സമ്പത്തിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളെ തോൽപ്പിക്കും; നാഗാർജുനയുടെ ആസ്തി എത്രയെന്നറിയാമോ?

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാലാണ്. 8 കോടി മുതൽ 17 കോടി വരെയാണ് ഒരു ചിത്രത്തിനു മോഹൻലാൽ പ്രതിഫലം ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്. സിനിമയ്ക്കു പുറമെ പരസ്യങ്ങൾ, ബിഗ് ബോസ് ഷോയിലെ അവതാരക വേഷം, പ്രൊഡക്ഷൻ കമ്പനി എന്നിങ്ങനെ മോഹൻലാലിന്റെ വരുമാന സ്രോതസ്സുകൾ ഏറെയാണ്. വിവിധ ബിസിനസ്സ് സംരംഭങ്ങളിലും മോഹൻലാൽ പങ്കാളിയാണ്.  ബിഗ് ബോസ് ഷോയിൽ അവതാരകനായി എത്തുന്നതിനു മാത്രം മോഹൻലാൽ 18 കോടിയാണ് പ്രതിഫലമായി കൈപ്പറ്റുന്നത് എന്നും റിപ്പോർട്ടുണ്ട്. ഏതാണ്ട് 421 കോടിയാണ് മോഹൻലാലിന്റെ ആകെ ആസ്തി എന്നാണ് റിപ്പോർട്ട്.

Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 4600 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?

ലക്ഷ്വറി വാഹനങ്ങളുടെ ഒരു കളക്ഷനും മോഹൻലാലിനുണ്ട്. കഴിഞ്ഞ വർഷം 5 കോടി രൂപ വിലമതിക്കുന്ന ഒരു റേഞ്ച് റോവർ താരം സ്വന്തമാക്കിയിരുന്നു. 90 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ടൊയോട്ട വെൽഫയർ, 1.36 കോടി രൂപ വിലമതിക്കുന്ന ഒരു ടൊയോട്ട ലാൻഡ് ക്രൂയിസർ, ഏകദേശം 78 ലക്ഷം രൂപ വിലമതിക്കുന്ന ഒരു മെഴ്‌സിഡസ് ബെൻസ് GL350, ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ഒരു ലംബോർഗിനി ഉറൂസ് എന്നിവയും മോഹൻലാലിന്റെ ഗ്യാരേജിലുണ്ട്. 

ആഢംബര വാച്ചുകളോട് മോഹൻലാലിനു പ്രത്യേക ഇഷ്ടമുണ്ട്.  75 മുതൽ 80 ലക്ഷം രൂപ വരെ വിലയുള്ള പാടെക് ഫിലിപ്പ് അക്വാനട്ട് ട്രാവൽ ടൈം, 45 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന Richard Mille 11-03 McLaren, ഏകദേശം 22 ലക്ഷം രൂപ മുതൽ വിലയുള്ള ബ്രെഗറ്റ് ട്രെഡീഷണൽ ഓട്ടോമാറ്റിക്, 14 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെ വിലയുള്ള റോളക്സ് യാച്ച്-മാസ്റ്റർ, ഏകദേശം 4 ലക്ഷം രൂപ വിലയുള്ള മോണ്ട്ബ്ലാങ്ക് ഓർബിസ് ടെററം വേൾഡ് ടൈം എന്നിവയും അതിൽ കൂടുതലും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു.

Also Read: മണാലിയിൽ 15 കോടിയുടെ ബംഗ്ലാവ്, 7 കിലോ സ്വർണാഭരണങ്ങൾ, 91 കോടിയുടെ ആസ്തി; കങ്കണയുടെ ലക്ഷ്വറി ജീവിതമിങ്ങനെ

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: