/indian-express-malayalam/media/media_files/2025/06/03/Iomw3m3ijyC13rKnYFFZ.jpg)
തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ആര്? എന്ന ചോദ്യത്തിന് ചിരഞ്ജീവി മുതൽ വിജയും രജനീകാന്തും വരെയുള്ളവരുടെ മുഖം മനസ്സിൽ തെളിയും. എന്നാൽ, ആ വിശേഷണം സ്വന്തമാക്കുന്നത് തെലുങ്ക് സൂപ്പർതാരം നാഗാർജുന അക്കിനേനിയാണ്.
മണികൺട്രോളിന്റെ കണക്കനുസരിച്ച് നിലവിൽ തെന്നിന്ത്യയിലെ ഏറ്റവും ധനികനായ നടൻ നാഗാർജുനയാണ്. മറ്റൊരു കൗതുകം, തെന്നിന്ത്യയിലെ മാത്രമല്ല ഇന്ത്യയിലെ വിവിധ ഇൻഡസ്ട്രികളിൽ നിന്നുള്ള നടന്മാരുടെ ആസ്തിയുടെ കണക്കിലെടുത്താൽ ആ പട്ടികയിൽ മൂന്നാം സ്ഥാനത്തു കൂടിയാണ് നാഗാർജുന. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരെയെല്ലാം സമ്പത്തിന്റെ കാര്യത്തിൽ നാഗാർജുന പിന്നിലാക്കും എന്നതാണ് മറ്റൊരു വസ്തുത. നാഗാർജുനയേക്കാളും സമ്പന്നരായി ഇന്ത്യൻ സിനിമയിൽ രണ്ടു താരങ്ങളേ ഉള്ളൂ, അതിൽ ഒന്നാം സ്ഥാനത്ത് സാക്ഷാൽ കിംഗ് ഖാൻ ആണ്. 7,300 കോടിയാണ് ഷാരൂഖിന്റെ ആസ്തി. രണ്ടാം സ്ഥാനത്ത് ജൂഹി ചൗളയാണ്. 4,600 കോടിയാണ് ജൂഹിയുടെ ആകെ ആസ്തി.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക; 4600 കോടി ആസ്തിയുള്ള നടിയാണിത്, ആളെ മനസ്സിലായോ?
മണികൺട്രോളിന്റെ കണക്ക് അനുസരിച്ച് നാഗാർജുനയുടെ ആസ്തി 3572 കോടി രൂപയാണ്. അതേസമയം അമിതാഭ് ബച്ചൻ (3200 കോടി), ഹൃതിക് റോഷൻ (3100 കോടി), സൽമാൻ ഖാൻ (2900 കോടി), അക്ഷയ് കുമാർ (2700 കോടി), ആമിർ ഖാൻ (1900 കോടി) എന്നിവരുടെ ആസ്തികൾ ഇങ്ങനെ പോവുന്നു.
Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
തെന്നിന്ത്യയിൽ, നാഗാർജുന കഴിഞ്ഞാൽ ആസ്തിയുടെ കാര്യത്തിൽ തൊട്ടുപിറകിലുള്ളത് ചിരഞ്ജീവിയാണ്. 1650 കോടിയാണ് ചിരഞ്ജീവിയുടെ ആസ്തി. രാം ചരൺ (1370 കോടി), കമൽ ഹാസൻ (600 കോടി), രജനീകാന്ത് (500 കോടി), ജൂനിയർ എൻടിആർ (500 കോടി), പ്രഭാസ് (250 കോടി) എന്നിങ്ങനെ പോവുന്നു താരങ്ങളുടെ ആസ്തി കണക്ക്.
കൈക്കുഞ്ഞായപ്പോഴാണ് നാഗാർജുന ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 1967-ൽ അദുർതി സുബ്ബ റാവു സംവിധാനം ചെയ്ത സുഡിഗുണ്ടലു എന്ന തെലുങ്ക് ചിത്രത്തിലാണ് നാഗാർജുന അക്കിനേനി ബാലതാരമായി അഭിനയിക്കാൻ തുടങ്ങിയത്. സുഡിഗുണ്ടലു, വെലുഗു നീഡലു എന്നീ രണ്ട് ചിത്രങ്ങളിലും അദ്ദേഹത്തിൻ്റെ പിതാവ് നാഗേശ്വര റാവു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ബാലതാരമായി സിനിമയിലെത്തിയ നാഗാർജുന പിന്നീട് തെലുങ്കിലെ സൂപ്പർസ്റ്റാറായി മാറുകയായിരുന്നു.
1984ൽ നാഗാർജുന, ലക്ഷ്മി ദഗ്ഗുപതിയെ വിവാഹം കഴിച്ചു. പ്രമുഖ ചലച്ചിത്ര നിർമ്മാതാവായ ഡി. രാമനായിഡുവിന്റെ മകളാണ് ലക്ഷ്മി. ദമ്പതികളുടെ മകനാണ് നടൻ നാഗ ചൈതന്യ. എന്നാൽ 1990ൽ നാഗാർജുനയും ലക്ഷ്മിയും വേർപിരിഞ്ഞു. 1992ൽ നാഗാർജുന നടി അമലയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് അഖിൽ എന്നൊരു മകനുണ്ട്. അഖിലും അഭിനയത്തിൽ സജീവമാണ്.
സിനിമ മാത്രമല്ല നാഗാർജുനയുടെ വരുമാന മാർഗം. റിയൽ എസ്റ്റേറ്റ് രംഗത്തും ബിസിനസ്സ് രംഗത്തുമെല്ലാം സജീവമാണ് നാഗാർജുന. N3റിയൽറ്റി എന്റർപ്രൈസസ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനവും നാഗാർജുനയുടെ ഉടമസ്ഥതയിലുള്ളതാണ്. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റുകളുടെ ആകെ മൂല്യം ഏകദേശം 900 കോടിയാണ്. തെലുങ്ക് സിനിമാലോകത്ത് പ്രശസ്തമായ അന്നപൂർണ്ണ സ്റ്റുഡിയോയുടെ ഉടമ കൂടിയാണ് നാഗാർജുന.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.