scorecardresearch

അന്നവർ കട്ട ഫ്രണ്ട്സ്; ഇന്ന് കോടികൾ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങൾ

Throwback Thursday: ചിത്രത്തിലെ ഈ രണ്ടു കുട്ടികളും ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന, ലക്ഷകണക്കിനു ആരാധകരുള്ള താരങ്ങളാണ്. ഈ കുട്ടികൾ ആരെന്നു മനസ്സിലായോ?

Throwback Thursday: ചിത്രത്തിലെ ഈ രണ്ടു കുട്ടികളും ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന, ലക്ഷകണക്കിനു ആരാധകരുള്ള താരങ്ങളാണ്. ഈ കുട്ടികൾ ആരെന്നു മനസ്സിലായോ?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Trisha Krishnan Allu Arjun Childhood Photos

Throwback Thursday: Guess Who?

നടി തൃഷ കൃഷ്ണനും നടൻ അല്ലു അർജുനും കോളേജ് കാലം മുതൽ സുഹൃത്തുക്കളായിരുന്നു എന്നു എത്ര പേർക്കറിയാം. ആരാധകരിൽ പലർക്കും അറിയാതിരുന്ന ആ കൗതുകം ഒരിക്കൽ തൃഷ തന്നെയാണ് വെളിപ്പെടുത്തിയത്. 

Advertisment

അല്ലു അർജുൻ തൃഷയെ സംബന്ധിച്ച് ബണ്ണിയാണ്, തന്റെ പഴയ ചങ്ങാതി. തൃഷ കൃഷ്ണനും അല്ലു അർജുനും തമ്മിലുള്ള സൗഹൃദം ചെന്നൈയിലെ കോളേജ് കാലം മുതൽ തുടങ്ങിയതാണ്. വർഷങ്ങളായി അവർ സുഹൃത്തുക്കളാണ്, തൃഷ അല്ലു അർജുനെ "വളരെ നല്ല സുഹൃത്ത്" എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

Also Read: എവിടെയായിരുന്നു മുത്തേ? മുന്നേ വന്നിരുന്നെങ്കിൽ ശിഷ്യനാക്കുമായിരുന്നല്ലോ; കിലി പോളിനെ സംഗീതം പഠിപ്പിച്ച് ബിന്നി

"അർജുൻ എന്നു വിളിക്കുമ്പോൾ അപരിചിതനായി തോന്നും. ഫസ്റ്റ് ഇയർ കോളേജിൽ പഠിക്കുമ്പോൾ മുതൽ ബണ്ണിയെ അറിയാം. കുറേകാലം ബണ്ണി ചെന്നൈയിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ മ്യൂചൽ ഫ്രണ്ട്സ് എല്ലാം ഒന്നായിരുന്നു. അങ്ങനെ പരിചയപ്പെട്ടു. ഒരുപാടു കാലമായി ഞങ്ങൾ സുഹൃത്തുക്കളാണ്," എന്നാണ് ഒരിക്കൽ ഒരു അവാർഡ് ഷോയിൽ അല്ലുവിന് അവാർഡ് നൽകാൻ വേണ്ടി വേദിയിലെത്തിയപ്പോൾ തൃഷ പറഞ്ഞത്. 

ഇരുവരുടെയും കോമൺ ഫ്രണ്ടാണ് റാണ ദഗ്ഗുപതി. റാണയും തൃഷയും ഒരു സമയത്ത് ഡേറ്റിംഗിൽ ആയിരുന്നു. പിന്നീട് ഇരുവരും പിരിയുകയായിരുന്നു. 

Also Read: റിമിയ്ക്ക് ഒപ്പം ചുവടുവച്ച് കിലി പോൾ; എന്തൊരു ചേലെന്ന് ആരാധകർ

ഇന്ത്യൻ സിനിമയിൽ ഏറെ സ്വാധീനമുള്ള നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. 'ഗംഗോത്രി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്കു ചുവടു വച്ച് അല്ലു അർജുനാണിത്. ആദ്യ സിനിമ മുതൽ പുഷ്പ 2ൻ്റെ വിജയം വരെയുള്ള യാത്ര അല്ലുവിനെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിലാണ് ഇപ്പോൾ  അല്ലു അർജുൻ്റെ സ്ഥാനം. കേരളത്തിലും വലിയ ആരാധകവൃന്ദം അല്ലു അർജുനുണ്ട്. മല്ലു അർജുൻ എന്നാണ് മലയാളി പ്രേക്ഷകർ നടനെ വിശേഷിപ്പിക്കുന്നത്.

allu arjun, allu arjun covid, covid-19, allu arjun coronavirus, allu arjun movies, allu arjun pushpa

Also Read: മധുരപതിനേഴിലെ ഞാൻ; ത്രോബാക്ക് ചിത്രവുമായി നടൻ

അതേസമയം, ആദ്യകാലത്ത് അയൽവക്കത്തെ വായാടി പെൺകുട്ടി ടൈപ്പ് റോളുകളിലൂടെ ശ്രദ്ധ നേടി പിന്നീട് ‘സാമി’, ‘ഗില്ലി’, ‘തിരുപ്പാച്ചി’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് തൃഷ.  

Trisha | Trisha Krishnan

തമിഴ് താരമെന്ന് അറിയപ്പെടുമ്പോഴും മലയാളി ബന്ധം കൂടിയുണ്ട് തൃഷയ്ക്ക്. പാലക്കാട്ടെ അയ്യർ ഫാമിലിയിലാണ് തൃഷയുടെ മാതാപിതാക്കൾ ജനിച്ചു വളർന്നത്. തൃഷയുടെ അച്ഛൻ കൃഷ്ണനും അമ്മ ഉമ്മയും ഏറെനാൾ ജീവിച്ചത് പാലക്കാട്ടെ കൽപ്പാത്തിയിലാണ്. പിന്നീടാണ് ഇവർ ചെന്നൈയിലേക്ക് താമസം മാറിയത്. പ്രിയദർശനാണ് ആദ്യമായി തൃഷയെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നതും. പ്രിയദർശന്റെ ‘ലേസ ലേസ’ എന്ന ചിത്രത്തിനു വേണ്ടിയാണ് തൃഷ ആദ്യമായി കരാർ ഒപ്പിടുന്നത്. എന്നാൽ പലവിധ കാരണങ്ങളാൽ ചിത്രം വൈകിപ്പോവുകയായിരുന്നു. സൂര്യയെ നായകനാക്കി അമീർ സുൽത്താൻ സംവിധാനം ചെയ്ത ‘മൗനം പേശിയതേ’ ആണ് റിലീസിനെത്തിയ ആദ്യ തൃഷ ചിത്രം. നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജൂഡ്’,ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്നീ ചിത്രങ്ങളിലും തൃഷ അഭിനയിച്ചിരുന്നു. 

Read More:

Trisha Allu Arjun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: