scorecardresearch

"വനവാസത്തിനു ശേഷം രാജാവ് തിരിച്ചുവരുന്നു, ഇനി പട്ടാഭിഷേകം"; മമ്മൂട്ടിയുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ

മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മമ്മൂട്ടി കമ്പനി എംഡിയുമായ ജോര്‍ജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്

മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മമ്മൂട്ടി കമ്പനി എംഡിയുമായ ജോര്‍ജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
Mammootty Latest Photo

ചിത്രം: ഇൻസ്റ്റഗ്രാം

സോഷ്യൽ മീഡിയയ്ക്ക് എന്നും പ്രിയങ്കരനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും, വീഡിയോകളുമെല്ലാം നിമിഷങ്ങൾക്ക് ഉള്ളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മമ്മൂട്ടി കമ്പനി എംഡിയുമായ ജോര്‍ജ് പങ്കുവച്ച മമ്മൂട്ടിയുടെ ചിത്രമാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.

Advertisment

പതിവു തെറ്റിക്കാതെ സ്റ്റൈലിഷായി തന്നെയാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കസേരയിലിരുന്ന ഫേണിൽ നോക്കുകയാണ് മമ്മൂക്ക. "കാര്യമായി ഒന്നുമില്ല, വെറുമൊരു ചാറ്റ് ടൈം മാത്രം" എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Also Read: മമ്മൂട്ടിയെ കുറിച്ച് പഠിക്കാൻ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍

Advertisment

വിശ്രമജീവിതത്തിലായിരുന്ന മമ്മൂക്കയെ കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും കണ്ട ആവേശത്തിലാണ് ആരാധകർ. നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായെത്തിയിരിക്കുന്നത്. "വനവാസത്തിനു ശേഷം രാജാവ് തിരിച്ചുവരുന്നു, ഇനി പട്ടാഭിഷേകം." എന്നാണ് പോസ്റ്റിൽ ഒരാൾ കമന്റു ചെയ്തത്.

Also Read:'ഹലോ... മമ്മൂട്ടിയാണ്'; ലഹരിമരുന്നിനെതിരെ സര്‍ക്കാരുമായി കൈകോര്‍ത്ത് ടോക് ടു മമ്മൂക്ക

"ഏന്തയായാലും ഒരു കാര്യം ഉറപ്പാണ്, ഇങേരു തിരിച്ചുവരുന്ന അന്ന് സകല സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളും കത്തും","ആ ശൂന്യത തീരാൻ പോകുന്നു", "നിങ്ങളില്ലാതെ എന്ത് മലയാള സിനിമ ഭായ്. ബോസ്സ് വരാർ","രാജാവ് തിരിച്ചു വരാൻ പോകുന്നു" എന്നിങ്ങനെയാണ് കമന്റുകളിൽ ചിലത്.

Also Read:മോഹൻലാലോ മമ്മൂട്ടിയോ അല്ല, ജൂഹി ചൗളയെ സ്വന്തമാക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാൻ; ആ ക്ലൈമാക്സ് മാറിയത് ഇങ്ങനെ

അതേസമയം, മമ്മൂട്ടിയെ കുറിച്ച് പഠിക്കാൻ ഒരുങ്ങുകയാണ് മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ. മമ്മൂട്ടിയെ കുറിച്ചുള്ള പാഠഭാഗങ്ങൾ മഹാരാജാസിലെ സിലബസിൽ ഉൾപ്പെടുത്തി. മഹാരാജാസ് കോളെജിലെ പൂർവ വിദ്യാർത്ഥികൂടിയാണ് മമ്മൂട്ടി. പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകാരം നല്‍കിയിട്ടുണ്ട്. ചരിത്ര വിദ്യാർത്ഥികളുടെ രണ്ടാം വര്‍ഷത്തിലെ പുതിയ പേപ്പറായ മലയാള സിനിമയുടെ ചരിത്രം എന്ന പാഠഭാഗത്തിലാണ് മമ്മൂട്ടിയെ കുറിച്ച് പഠിക്കാനുള്ളത്.

Read More:എല്ലാമമ്മൂട്ടിമാർക്കുംഒരു മോഹൻലാലുണ്ടാവട്ടെ, എല്ലാ ലാൽമാർക്കും ഒരു മമ്മൂട്ടിയും; ജാവേദ് അഖ്‌തർ

Photos Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: