/indian-express-malayalam/media/media_files/2025/03/27/zOEqhh19gqf8adqZXb9l.jpg)
മോളിവുഡ് സൂപ്പർതാരങ്ങളുടെ സൗഹൃദവും സ്നേഹവും മലയാളികൾക്ക് പുതിയതല്ല. വർഷങ്ങളായി കാണുന്നതാണ് ബിഗ് എംസ് എന്ന് കേരളം ഓമനപ്പേരിട്ട് വിളിക്കുന്ന രണ്ടു പേരുടെ സാഹോദര്യം. ഇപ്പോൾ അങ്ങ് ബോളിവുഡിന്റെ ശ്രദ്ധയിൽ വരെ എത്തിയിരിക്കുന്നു അത്. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം 'എമ്പുരാൻ' റിലീസിന് മുന്നോടിയായുള്ള മമ്മൂട്ടിയുടെ ആശംസയും അതിനു കുറച്ചു ദിവസം മുൻപ് ശബരിമല സന്ദർശിച്ച മോഹൻലാൽ, മമ്മൂട്ടിക്ക് വേണ്ടി അവിടെ പൂജ കഴിപ്പിച്ചതും ഒക്കെ വാർത്തയായിരുന്നു. ശബരിമല പൂജയുമായി ബന്ധപ്പെട്ടു ചില വിവാദങ്ങൾ ഉണ്ടാക്കാനും ശ്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബോളിവൂഡിലെ തലമുതിർന്ന തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അഖ്തർ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നത്.
"ഇന്ത്യയിലെ എല്ലാ മമ്മൂട്ടിമാർക്കും മോഹൻലാലിനെ പോലെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ എന്നും, എല്ലാ മോഹൻലാൽമാർക്കും മമ്മൂട്ടിയെ പോലെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ എന്നും ഞാൻ ആഗ്രഹിക്കുന്നു. അവരുടെ ഈ മഹത്തായ സൗഹൃദം ചില ചെറിയ, ഇടുങ്ങിയ ചിന്താഗതിക്കാരായ, നിസ്സാരരും, നെഗറ്റീവും ആയ ആളുകൾക്ക് മനസ്സിലാക്കാൻ പോലും കഴിയാത്തതാണെന്ന് വ്യക്തമാണ്, പക്ഷേ ആരാണ് അത് ശ്രദ്ധിക്കുന്നത്..." ജാവേദ് പറഞ്ഞു.
I wish every Mamooty of india had a friend like Mohan Lal and every Mohan Lal had a friend like Mamooty . It is obvious that their great friendship is beyond the understanding of some Small , narrow minded , petty and negative people but who cares .
— Javed Akhtar (@Javedakhtarjadu) March 26, 2025
'എമ്പുരാൻ' ചരിത്ര വിജയമാവട്ടെ, മലയാളത്തിനു അഭിമാനമാവട്ടെ
'എമ്പുരാൻ' ടീമിനും മോഹൻലാലിനും പൃഥ്വിരാജിനും ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. "എമ്പുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ, ചരിത്ര വിജയമാവട്ടെ! എമ്പുരാൻ ലോകമെമ്പാടുമുള്ള അതിരുകൾ ഭേദിച്ച് മലയാള ചലച്ചിത്ര വ്യവസായത്തിന് മുഴുവൻ അഭിമാനം പകരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട ലാലിനും പൃഥ്വിയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ," ഫേസ്ബുക്കിൽ മമ്മൂട്ടി കുറിച്ചു.
Read Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.