scorecardresearch

Empuraan Movie Release Updates: മാറുമോ മലയാള സിനിമയുടെ തലവര? 'എമ്പുരാൻ'തിയേറ്ററുകളിൽ

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ എത്തി, ചരിത്രമാവുമോ എമ്പുരാൻ? Mohanlal's L2 Empuraan Movie Release and Review Live Updates

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ എത്തി, ചരിത്രമാവുമോ എമ്പുരാൻ? Mohanlal's L2 Empuraan Movie Release and Review Live Updates

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Empuraan Movie Release in Malayalam Live Updates

L2 Empuraan Release Updates: എമ്പുരാൻ റിലീസ് ലൈവ് അപ്ഡേറ്റ്സ്

L2 Empuraan Movie Review Updates: മലയാളക്കര മുഴുവൻ ഇപ്പോൾ കാത്തിരിക്കുന്നത് പൃഥ്വിരാജ്- മോഹൻലാൽ ടീമിന്റെ പുതിയ ചിത്രം എമ്പുരാന്റെ വരവിനു വേണ്ടിയാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം,  അഡ്വാൻസ് ബുക്കിംഗിൽ 50 കോടിയിലേറെ നേടിയ ആദ്യ മലയാളചിത്രം... എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് എമ്പുരാന്. മലയാളത്തിന്റെ ആ ബ്രഹ്മാണ്ഡചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. രാവിലെ ആറു മണിയ്ക്ക് ആണ് 'എമ്പുരാന്റെ' ആദ്യഷോ

Advertisment

ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ച എമ്പുരാനിൽ മോഹൻലാലിനൊപ്പം  പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖേഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 

എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട തത്സമയ വാർത്തകൾ ഇവിടെ വായിക്കാം.

  • Mar 27, 2025 09:56 IST

    ശ്രദ്ധേയമായി മഞ്ജുവിന്റെ പ്രിയദർശിനി രാംദാസ്

    ചിത്രത്തിൽ മിന്നുന്ന പ്രകടനവുമായി മഞ്ജു വാര്യർ.  പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായാണ് മഞ്ജു എത്തുന്നത്.  



  • Mar 27, 2025 08:03 IST

    പ്രവചനങ്ങളെ ശരി വയ്ക്കുന്ന ആദ്യ പകുതി, അഴിമതിയുടെ വഴിയേ ജതിൻ; 'എമ്പുരാൻ' ഇത് വരെ

    "എമ്പുരാൻ ആദ്യ പകുതി പിന്നിടുമ്പോൾ ട്രെയ്ലറിൽ കണ്ട കാഴച്ചകളെ അടിസ്ഥാനമാക്കി പ്രേക്ഷകർ നടത്തിയ പ്രവചനങ്ങളെ ശരിയാവുന്നതായാണ് പറയാൻ കഴിയുക.  അച്ഛന്റെ മരണത്തിനു പിന്നാലെ നാട്ടിലെ രാഷ്ട്രീയത്തിലേക്ക് എത്തുന്ന ജതിൻ രാംദാസ്, 'ലൂസിഫറി'ൽ കണ്ട ആദർശമൊക്കെ വിട്ട്, അഴിമതിയുടെ വഴിയേ പോകുന്നതാണ് കാണാനാവുന്നത്.

    പ്രേക്ഷകർ കാത്തിരുന്ന ആരാണ് അബ്രാം ഖുറേഷി എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ചിത്രം എത്തിയിട്ടില്ല.  ഖുറേഷിയെ കുറിച്ചുള്ള വിവരങ്ങൾ ചിതറിക്കിടക്കുകയാണ് ആദ്യ പകുതിയിൽ.

    നല്ല മേക്കിങ് കൊണ്ട് വരുന്ന ഒരു ആവേശമാണ് തിയേറ്ററിൽ ഇപ്പോൾ.  കൈയ്യടികൾക്കും ആരവങ്ങൾക്കും കുറവില്ല," ധന്യ വിളയിൽ റിപ്പോർട്ട് ചെയ്യുന്നു.



  • Advertisment
  • Mar 27, 2025 07:19 IST

    ആവേശത്തിൽ പങ്കു ചേരാൻ പൃഥ്വിയും സുപ്രിയയും



  • Mar 27, 2025 06:54 IST

    കറുപ്പ് ധരിച്ച് ലാലേട്ടനും

    കൊച്ചി കവിതാ തിയേറ്ററിലാണ് മോഹൻലാൽ, ഭാര്യ സുചിത്ര, നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ എത്തിയത്.  ചിത്രത്തിന്റെ കളർ തീമായ കറുപ്പ് ധരിച്ചാണ് ഇവർ എത്തിയത്.



  • Mar 27, 2025 05:51 IST

    ആദ്യ ഷോ ആറു മണിക്ക്

    പ്രിയ നായകന്റെ സിനിമ കാണാൻ ആദ്യ ഷോക്ക് തന്നെ ആളുകളുടെ തിക്കും തിരക്കുമാണ്. അഡ്വാൻസ് ബുക്കിംഗ് നൽകുന്ന സൂചനകൾ വച്ച് പലയിടങ്ങളിലും തിയേറ്റർ ഷോകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ആദ്യ ഷോയ്ക്ക് മുൻപ്, കൊച്ചി-വനിതാ വിനീതയിൽ നിന്നുള്ള ചിത്രം.

    Empuraan First Show
    Photo. Dhanya Vilayil
    Em
    Photo. Bhagya/ieM

     

     



  • Mar 26, 2025 22:32 IST

    വെൻ ഇറ്റ് കംസ് ഫ്രം മൈ ബ്രദർ... മമ്മൂട്ടിയുടെ ആശംസക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് ലാൽ



  • Mar 26, 2025 22:20 IST

    ആരാണ് എമ്പുരാൻ? ആ പേരു വന്നതെങ്ങനെ?

    'തമ്പുരാനും ദൈവത്തിനും ഇടയിൽ നിൽക്കുന്ന ഒരു എൻറ്റിറ്റി' എന്നാണ് 'എമ്പുരാൻ' എന്ന പേരിന് പൃഥ്വിരാജും  മുരളി ഗോപിയും നൽകുന്ന വ്യാഖ്യാനം. യഥാർത്ഥത്തിൽ ഈ പദത്തിന്റെ ഉത്പത്തി എവിടെ നിന്നാണ്?

    എമ്പുരാൻ എന്ന വാക്കിനെ ശബ്ദതാരാവലി രേഖപ്പെടുത്തുന്നത് 'എൻപുരാൻ' എന്നാണ്. എന്റെ യജമാനൻ, എങ്ങളുടെ നാഥൻ, എമ്പ്രാൻ എന്നൊക്കെയാണ് അർത്ഥം പറയുന്നത്. 'എമ്പുരാൻ എന്നത് മലയാളഭാഷയിൽ ഉപയോഗത്തിലുണ്ടായിരുന്ന വാക്കായിരുന്നു. എൻപുരാൻ എന്നത് ലോപിച്ചാവാം എമ്പുരാൻ എന്നായത്.   Lord of Lords എന്നാണ് എമ്പുരാൻ എന്ന വാക്കിനെ തിരക്കഥാകൃത്തായ മുരളി ഗോപി ഒരിക്കൽ വിശേഷിപ്പിച്ചത്.

    എമ്പുരാൻ എന്ന വാക്കിന്റെ പദോത്പത്തിയെ കുറിച്ച് കൂടുതലറിയാൻ ഇവിടെ വായിക്കാം: Empuraan Meaning & Origin: ആരാണ് എമ്പുരാൻ? ആ പേരു വന്നതെങ്ങനെ?



  • Mar 26, 2025 21:39 IST

    നിങ്ങൾ ഇല്ലുമിനാറ്റിയല്ല, എന്റെ തന്റേടി ഭർത്താവ്; നിന്ദിച്ചവരോട് പറയാൻ ഒന്നേയുള്ളൂ, 'ആളെറിഞ്ഞു കളിക്കെടാ'; പോസ്റ്റുമായി സുപ്രിയ

    എമ്പുരാൻ തിയേറ്ററിൽ എത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, പൃഥ്വിയെ അഭിനന്ദിച്ച് സുപ്രിയ.

    "12 മണിക്കൂറിനുള്ളിൽ എമ്പുരാൻ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലെത്തും. ഇത് സമാനതകളില്ലാത്ത യാത്രയായിരുന്നു, എനിക്ക് ഒരു റിംഗ് സൈഡ് വ്യൂ ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു! പൃഥ്വി, നിങ്ങൾ എത്രമാത്രം ജോലി ചെയ്തുവെന്ന് ഞാൻ കണ്ടു, എണ്ണമറ്റ മണിക്കൂറുകൾ... എഴുത്ത്, തിരുത്തൽ, റീറൈറ്റിംഗ്, ചർച്ചകൾ, തയ്യാറെടുപ്പ്, പ്രതിസന്ധികൾ, തുടർന്ന് കാലാവസ്ഥാ പ്രശ്‌നങ്ങൾ ബാധിച്ച ഭൂഖണ്ഡങ്ങളിലൂടെയുള്ള ഷൂട്ട്! ടീം പൂർണ്ണ കൃത്യതയോടെ നടപ്പിലാക്കിയ ഒരു വലിയ ശ്രമമായിരുന്നു അത്. പക്ഷേ ഇതെല്ലാം സംഭവിച്ചത് കാഴ്ചപ്പാടിലും നേതൃത്വത്തിലും നിങ്ങൾക്കുള്ള പൂർണ്ണമായ വ്യക്തത മൂലമാണെന്ന് പറയാൻ ഞാൻ ധൈര്യപ്പെടുന്നു. 2006ൽ നമ്മൾ കണ്ടുമുട്ടിയതുമുതൽ മലയാള സിനിമയെ ലോകത്തിനു മുന്നിലേക്ക് എത്തിക്കാനുള്ള നിങ്ങളുടെ സ്വപ്നത്തെക്കുറിച്ച് നിങ്ങൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു, ഇപ്പോൾ നമ്മൾ ആ കൊടുമുടിയിലാണ്! നാളെ എന്ത് സംഭവിച്ചാലും (മാർച്ച് 27) ഷൂട്ടിംഗിന്റെ അവസാന ദിവസം എടുത്ത ഈ ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നതുപോലെ, നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നിങ്ങൾ പോകുമ്പോൾ ഞാൻ എപ്പോഴും നിങ്ങളുടെ പിന്നിലുണ്ടാകും, നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. നിങ്ങൾ ഇല്ലുമിനാറ്റി അല്ല, പക്ഷേ എന്റെ അഹങ്കാരി, താന്തോന്നി, തന്റേടി ഭർത്താവാണ്! ആളുകൾ നിങ്ങളെ എത്രമാത്രം പരിഹസിച്ചുവെന്നും നിങ്ങളുടെ സ്വപ്നങ്ങളെ മനസ്സിലാക്കാതെ പോയെന്നും  എനിക്കറിയാം. ആ നിന്ദകരോടെല്ലാം എനിക്ക് ഒന്നേ പറയാനുള്ളൂ "ആളറിഞ്ഞു കളിക്കെടാ"! 

    Read More: നിന്ദിച്ചവരോട് പറയാൻ ഒന്നേയുള്ളൂ, 'ആളെറിഞ്ഞു കളിക്കെടാ': പോസ്റ്റുമായി സുപ്രിയ



  • Mar 26, 2025 21:08 IST

    എമ്പുരാൻ ചരിത്ര വിജയമാവട്ടെ, മലയാളത്തിനു അഭിമാനമാവട്ടെ: മമ്മൂട്ടി

    "എമ്പുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ, ചരിത്ര വിജയമാവട്ടെ! എമ്പുരാൻ ലോകമെമ്പാടുമുള്ള അതിരുകൾ ഭേദിച്ച് മലയാള ചലച്ചിത്ര വ്യവസായത്തിന് മുഴുവൻ അഭിമാനം പകരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട ലാലിനും പൃഥ്വിയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ"

    Read More: ഇതിൽ കൂടുതൽ എന്തുവേണമെന്ന് പൃഥ്വി; അല്ലെങ്കിലും ആള് റൈറ്റ് ടൈമാ എന്ന് മല്ലിക



  • Mar 26, 2025 20:52 IST

    എന്റെ സിനിമയിൽ ഞാനേറ്റവും അധികം അഭിമാനിക്കുന്നത് മനോഹരമായ ക്ലോസപ്പുകളെ ചൊല്ലിയാണ്: പൃഥ്വിരാജ്

    "ഒരു സംവിധായകനെന്ന രീതിയിൽ എന്റെ ഏറ്റവും വലിയ പ്രിവിലേജായി ഞാൻ കാണുന്നത്, ലാലേട്ടനോടൊപ്പം തന്നെ ലെജൻഡറിയെന്നു ഞാൻ വിശേഷിപ്പിക്കുന്ന ഒരു കൂട്ടം നടീനടന്മാരെ എനിക്കു സംവിധാനം ചെയ്യാൻ കഴിഞ്ഞു എന്നതിലാണ്. എന്റെ സിനിമകളിൽ ഞാൻ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത്, വലിയ ഷോട്ടുകൾക്കോ വലിയ എക്സ്പ്ലോഷനോ ഹെലികോപ്റ്റർ പറക്കുന്നതിലോ ഒന്നുമല്ല. എന്റെ സിനിമകളിൽ ഞാനേറ്റവും കൂടുതൽ അഭിമാനിക്കുന്നത് മനോഹരമായ ക്ലോസപ്പുകൾക്കാണ്. ആ ക്ലോസ്സപ്പുകളിൽ എന്റെ കഥാപാത്രങ്ങളെ ഞാൻ മനസ്സിൽ കണ്ടതിനേക്കാൾ മനോഹരമായി എനിക്കു തിരിച്ചുതന്ന എന്റെ നടീനടന്മാരോട് ഒരുപാട് നന്ദിയുണ്ട്," പൃഥ്വിരാജിന്റെ വാക്കുകളിങ്ങനെ.



  • Mar 26, 2025 20:34 IST

    Empuraan Box Office Collection Prediction: എമ്പുരാൻ ആദ്യദിനം എത്രനേടും? ബോക്സ് ഓഫീസ് കളക്ഷൻ പ്രവചനങ്ങളിങ്ങനെ

    ലോകമെമ്പാടുമായി അഡ്വാൻസ് ബുക്കിംഗിലൂടെ 50 കോടി രൂപയാണ് റിലീസിനു മുൻപ് തന്നെ ചിത്രം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ. ഓപ്പണിംഗ് ഡേ കളക്ഷനിൽ വിജയ് നായകനായ ലിയോയെ മറികടക്കാൻ എമ്പുരാന് സാധിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. 2023ൽ പുറത്തിറങ്ങിയ ലിയോ 68  കോടി രൂപയുടെ ഓപ്പണിങ് കളക്ഷൻ നേടിയിരുന്നു. അതിനെ മറികടക്കാൻ എമ്പുരാനു കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. 

    Empuraan



  • Mar 26, 2025 20:27 IST

    രാജുവേട്ടന്റെ കോൺഫിഡൻസ് ഞാൻ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്: ടൊവിനോ തോമസ്

    "എന്റെ കരിയറിലെ നിർണായക ഘട്ടങ്ങളിലൊക്കെ എന്റെ കൂടെ നിന്ന,  എന്നെ സഹായിച്ചിട്ടുള്ള ആളാണ് രാജുവേട്ടൻ. എനിക്ക് ഒരുപാട് പ്രചോദനം തന്നിട്ടുള്ള ആളാണ്. സെവൻത് ഡേയുടെ ലൊക്കേഷനിൽ നിന്നു തുടങ്ങിയ ബന്ധമാണത്. എന്തെങ്കിലും ഡൗട്ട് വന്നാൽ ഞാൻ ആദ്യം വിളിച്ച് ഉപദേശം ചോദിക്കുന്ന ഒരാളും രാജുവേട്ടനാണ്. ഈ സിനിമയെ ഈ രീതിയിൽ പുൾ ഓഫ് ചെയ്തെടുക്കാൻ രാജുവേട്ടനല്ലാതെ അധികം ആളുകൾക്കു പറ്റുമെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന്റെ കോൺഫിഡൻസ് ഞാൻ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. ഈ പടത്തിൽ എന്റെ ചില രംഗങ്ങൾ കഴിഞ്ഞപ്പോൾ, നീ പഴയതിലും നന്നായിട്ടുണ്ടെന്ന് രാജുവേട്ടൻ പറഞ്ഞു. അത് വലിയ അംഗീകാരമായി ഞാനെടുക്കുന്നു," എമ്പുരാൻ ടീം കൊച്ചിയിൽ നടത്തിയ പ്രസ് മീറ്റിൽ ടൊവിനോ തോമസിന്റെ വാക്കുകൾ. 

    Tovino Thomas Empuraan Press Meet



  • Mar 26, 2025 20:09 IST

    എമ്പുരാന്റെ കൊച്ചി പ്രസ് മീറ്റ് തത്സമയം കാണാം

    റിലീസിനു ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കവേ, കൊച്ചിയിൽ പ്രസ് മീറ്റ് സംഘടിപ്പിച്ചിരിക്കുകയാണ് എമ്പുരാൻ ടീം.

    എമ്പുരാന്റെ കൊച്ചി പ്രസ് മീറ്റ് തത്സമയം കാണാം:



live updates Prithviraj Mohanlal Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: