/indian-express-malayalam/media/media_files/2025/03/26/oLGnOWMMxxeaWe6y3wT5.jpg)
പൃഥ്വിരാജും സുപ്രിയയും
Empuraan Release: എമ്പുരാൻ തിയേറ്ററിൽ എത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ പൃഥ്വിയെ അഭിനന്ദിച്ച് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് നിർമാതാവും പൃഥ്വിയുടെ ജീവിത പങ്കാളിയുമായ സുപ്രിയ മേനോൻ. എമ്പുരാൻ സംഭവിച്ചത്, കാഴ്ചപ്പാടിലും നേതൃത്വത്തിലും പൃഥ്വിയ്ക്കുള്ള പൂർണ്ണമായ വ്യക്തത മൂലമാണെന്ന് സുപ്രിയ കുറിപ്പിൽ പറയുന്നു. ഒപ്പം പൃഥ്വിരാജിനെ നിന്ദിച്ചവർക്കുള്ള മറുപടിയുമുണ്ട് സുപ്രിയയുടെ കുറിപ്പിൽ.
"12 മണിക്കൂറിനുള്ളിൽ എമ്പുരാൻ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലെത്തും. ഇത് സമാനതകളില്ലാത്ത യാത്രയായിരുന്നു, എനിക്ക് ഒരു റിംഗ് സൈഡ് വ്യൂ ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു! പൃഥ്വി, നിങ്ങൾ എത്രമാത്രം ജോലി ചെയ്തുവെന്ന് ഞാൻ കണ്ടു, എണ്ണമറ്റ മണിക്കൂറുകൾ... എഴുത്ത്, തിരുത്തൽ, റീറൈറ്റിംഗ്, ചർച്ചകൾ, തയ്യാറെടുപ്പ്, പ്രതിസന്ധികൾ, തുടർന്ന് കാലാവസ്ഥാ പ്രശ്‌നങ്ങൾ ബാധിച്ച ഭൂഖണ്ഡങ്ങളിലൂടെയുള്ള ഷൂട്ട്! ടീം പൂർണ്ണ കൃത്യതയോടെ നടപ്പിലാക്കിയ ഒരു വലിയ ശ്രമമായിരുന്നു അത്. പക്ഷേ ഇതെല്ലാം സംഭവിച്ചത് കാഴ്ചപ്പാടിലും നേതൃത്വത്തിലും നിങ്ങൾക്കുള്ള പൂർണ്ണമായ വ്യക്തത മൂലമാണെന്ന് പറയാൻ ഞാൻ ധൈര്യപ്പെടുന്നു. 2006ൽ നമ്മൾ കണ്ടുമുട്ടിയതുമുതൽ മലയാള സിനിമയെ ലോകത്തിനു മുന്നിലേക്ക് എത്തിക്കാനുള്ള നിങ്ങളുടെ സ്വപ്നത്തെക്കുറിച്ച് നിങ്ങൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു, ഇപ്പോൾ നമ്മൾ ആ കൊടുമുടിയിലാണ്! നാളെ എന്ത് സംഭവിച്ചാലും (മാർച്ച് 27) ഷൂട്ടിംഗിന്റെ അവസാന ദിവസം എടുത്ത ഈ ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നതുപോലെ, നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നിങ്ങൾ പോകുമ്പോൾ ഞാൻ എപ്പോഴും നിങ്ങളുടെ പിന്നിലുണ്ടാകും, നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. നിങ്ങൾ ഇല്ലുമിനാറ്റി അല്ല, പക്ഷേ എന്റെ അഹങ്കാരി, താന്തോന്നി, തന്റേടി ഭർത്താവാണ്! ആളുകൾ നിങ്ങളെ എത്രമാത്രം പരിഹസിച്ചുവെന്നും നിങ്ങളുടെ സ്വപ്നങ്ങളെ മനസ്സിലാക്കാതെ പോയെന്നും എനിക്കറിയാം. ആ നിന്ദകരോടെല്ലാം എനിക്ക് ഒന്നേ പറയാനുള്ളൂ "ആളറിഞ്ഞു കളിക്കെടാ!"
മലയാളസിനിമ ഇതുവരെ കണ്ട ഏറ്റവും മുതൽമുടക്കേറിയ ചിത്രമാണ് എമ്പുരാൻ. അഡ്വാൻസ് ബുക്കിംഗിലൂടെ തന്നെ ചിത്രം 50 കോടിയിലേറെ കളക്റ്റ് ചെയ്തിരുന്നു. കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യന്‍ ഇൻഡസ്ട്രികളിലും ബോളിവുഡിലുമെല്ലാം വലിയ രീതിയിൽ തരംഗം സൃഷ്ടിക്കാൻ പൃഥ്വിരാജിനും എമ്പുരാൻ ടീമിനും സാധിച്ചിട്ടുണ്ട്.
മലയാളത്തിലെ ചരിത്രവിജയമായി മാറുമോ എമ്പുരാൻ എന്ന് അറിയാനാണ് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മാർച്ച് 27 വ്യാഴാഴ്ച രാവിലെ ആറു മണിയ്ക്കാണ് എമ്പുരാന്റെ ആദ്യ ഷോ.
Read More
- നൂറ്റമ്പതുമൊന്നുമല്ല എമ്പുരാന്റെ ബജറ്റ് അതിനും മുകളിൽ
- എമ്പുരാൻ റിലീസ്; വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച് ബെംഗളൂരുവിലെ കോളേജ്
- ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!
- മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.