scorecardresearch

ഇതിൽ കൂടുതൽ എന്തുവേണമെന്ന് പൃഥ്വി; അല്ലെങ്കിലും ആള് റൈറ്റ് ടൈമാ എന്ന് മല്ലിക

Prithviraj and Mallika Sukumaran Thank Mammootty for His Encouragement: എമ്പുരാൻ ചരിത്രവിജയമാവട്ടെ എന്ന് മമ്മൂട്ടി, നന്ദി പറഞ്ഞ് പൃഥ്വിരാജും മല്ലിക സുകുമാരനും

Prithviraj and Mallika Sukumaran Thank Mammootty for His Encouragement: എമ്പുരാൻ ചരിത്രവിജയമാവട്ടെ എന്ന് മമ്മൂട്ടി, നന്ദി പറഞ്ഞ് പൃഥ്വിരാജും മല്ലിക സുകുമാരനും

author-image
Entertainment Desk
New Update
Mammootty Empuraan Wish Prithviraj

Empuraan: Prithviraj and Mallika Sukumaran Thank Mammootty for His Blessings

Empuraan Release:  എമ്പുരാൻ തിയേറ്ററുകളിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പൃഥ്വിരാജിനും മോഹൻലാലിനും എമ്പുരാൻ എമ്പുരാൻ ടീമിനും ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. എമ്പുരാൻ ചരിത്രവിജയമാവട്ടെ, മലയാള സിനിമയ്ക്കു തന്നെ അഭിമാനമായി തീരട്ടെ എന്നാണ് മമ്മൂട്ടിയുടെ ആശംസ.

Advertisment

"എമ്പുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ, ചരിത്ര വിജയമാവട്ടെ! എമ്പുരാൻ ലോകമെമ്പാടുമുള്ള അതിരുകൾ ഭേദിച്ച് മലയാള ചലച്ചിത്ര വ്യവസായത്തിന് മുഴുവൻ അഭിമാനം പകരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട ലാലിനും പൃഥ്വിയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ," ഫേസ്ബുക്കിൽ മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പൃഥ്വിരാജും പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ""ഒന്നുമില്ല, മലയാള സിനിമയുടെ കുലപതിയുടെ ആശംസകളേക്കാൾ സ്പെഷലായൊന്നുമില്ല! നന്ദി മമ്മൂക്ക,"  എന്നാണ് പൃഥ്വി കുറിച്ചത്. 

"ലെജൻഡിന്റെ അനുഗ്രഹം. ശരിയായ ദിവസം, ശരിയായ സമയത്ത്. നന്ദി മമ്മൂട്ടി," എന്നാണ് പൃഥ്വിയുടെ പോസ്റ്റിനു താഴെ മല്ലിക സുകുമാരന്റെ കമന്റ്. 

Advertisment

Mammootty Empuraan Wish Prithviraj

മാര്‍ച്ച് 27 വ്യാഴാഴ്ചയാണ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നത്. 

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖേഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന എമ്പുരാൻ, ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാൻ നിര്‍മിച്ചിരിക്കുന്നത്. 

Read More

Mohanlal Mammootty Prithviraj Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: