scorecardresearch

മോഹൻലാലോ മമ്മൂട്ടിയോ അല്ല, ജൂഹി ചൗളയെ സ്വന്തമാക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാൻ; ആ ക്ലൈമാക്സ് മാറിയത് ഇങ്ങനെ

ഷാരൂഖ് ഖാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങിയ ഒരു സമയം ഉണ്ടായിരുന്നു, അത് സംഭവിക്കാതിരുന്നതിന് പിന്നിലെ കഥ ഇതാണ്

ഷാരൂഖ് ഖാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങിയ ഒരു സമയം ഉണ്ടായിരുന്നു, അത് സംഭവിക്കാതിരുന്നതിന് പിന്നിലെ കഥ ഇതാണ്

author-image
Entertainment Desk
New Update
Harikrishnan's Sha Rukh Khan

ഹരികൃഷ്ണൻസ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം

ബോളിവുഡ് സിനിമാ ലോകത്ത് പതിറ്റാണ്ടുകളായി തിളങ്ങി നിൽക്കുന്ന ഷാരൂഖ് ഖാൻ മലയാള സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലോ? മലയാളികൾക്കിടയിലെ ഷാരൂഖ് ആരാധകർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യമായിരിക്കും ഇത്.

Advertisment

മലയാളത്തിലെ താരരാജാക്കന്മാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം കിങ് ഖാനും അഭിനയിക്കേണ്ടിയിരുന്ന ഒരു സിനിമ ഉണ്ടായിരുന്നു. വിചാരിച്ചതു പോലെ കാര്യങ്ങൾ നടന്നിരുന്നുവെങ്കിൽ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രത്തിൻ്റെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.

ജൂഹി ചൗളയും ലാലേട്ടനും മമ്മൂക്കയും ഒരുമിച്ചഭിനയിച്ച 'ഹരികൃഷ്ണൻസാ'ണ് ആ സിനിമ. 1998ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ മിസ്റ്ററി കോമഡി ചിത്രമായിരുന്നു ഇത്. ജൂഹി മീരയായും, മമ്മൂട്ടി ഹരി എന്ന കഥാപാത്രമായും, മോഹൻലാൽ കൃഷ്ണനായും തകർത്തഭിനയിച്ച സിനിമയിലെ ക്ലൈമാക്സിൻ്റെ ഭാഗമാകാനാണ് ഷാരൂഖിന് സാധിക്കാതെ പോയത്. 

Also Read:150കോടി ആസ്തിക്ക് ഉടമ, ചെറുപ്രായത്തിൽ തന്നെ സിനിമാ പ്രേമികൾക്ക് പ്രിയങ്കരൻ, ഈ നടനെ അറിയാമോ?

Advertisment

രണ്ട് വ്യത്യസ്തമായ ക്ലൈമാക്സുകളിലാണ് ഹരികൃഷ്ണൻസ് ചിത്രീകരിച്ചത്. മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും ആരാധകരെ നിരാശരാക്കാത്ത വിധം ഹരിയും കൃഷ്ണനും മീരയെ സ്വന്തമാക്കുന്ന വ്യത്യസ്ത ക്ലൈമാക്സുകൾ ഷൂട്ട് ചെയ്തിരുന്നു. 

"സിനിമ ചെയ്യുമ്പോൾ മോഹൻലാലിനോ മമ്മൂട്ടിക്കോ അനുകൂലമായി ചെയ്തു എന്ന് ആളുകൾ പറയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അവരുടെ അരാധകരെ ഞാൻ പരിഗണിക്കേണ്ടിയിരുന്നു. ജൂഹി ചൗളയുടെ കഥാപാത്രം ആർക്ക് സ്വന്തമാകും എന്നതായിരുന്നു യഥാർത്ഥ പ്രശ്നം. മമ്മൂട്ടി സ്വന്തമാക്കിയാൽ, മോഹൻലാലിന്റെ ആരാധകർ അസ്വസ്ഥരാകും, തിരിച്ചും അങ്ങനെ ആയിരിക്കും. അതുകൊണ്ട് മോഹൻലാൽ സ്വന്തമാക്കുന്ന ഒരു ഭാഗവും, മമ്മൂട്ടി നായികയെ സ്വന്തമാക്കുന്ന മറ്റൊരു ഭാഗവും ഞങ്ങൾ ചിത്രീകരിച്ചു. അവർ ആരെ തിരഞ്ഞെടുത്തു എന്ന് വെളിപ്പെടുത്താത്ത ഒരു പതിപ്പും ചിത്രീകരിച്ചിരുന്നു. ആകെ 32 പ്രിൻ്റുകൾ ഉണ്ടായിരുന്നു. അതിൽ 16 പ്രിൻ്റ് മോഹൻലാൽ സ്വന്തമാക്കുന്നതും, ബാക്കി 16 പ്രിൻ്റ് മമ്മൂട്ടി സ്വന്തമാക്കുന്നതും, എന്ന് പറഞ്ഞ് പ്രശ്നം പരിഹരിച്ചു" ഒരു അഭിമുഖത്തിൽ ഫാസിൽ സൂചിപ്പിച്ചു.

Also Read: വർഷങ്ങൾക്കു ശേഷം ആ നായികയെ കണ്ടുമുട്ടി വിനീത്; അത്രയും ക്രൂരത വേണ്ടായിരുന്നുവെന്ന് ആരാധകർ

ഹരികൃഷ്ണൻസിൻ്റെ ഷൂട്ടിങ് ഊട്ടിയിൽ നടക്കുന്ന സമയം ഷാരുഖ് ഖാനും മറ്റൊരു പ്രോജക്ടിൻ്റെ ഭാഗമായി അവിടെ ഉണ്ടായിരുന്നു. ജൂഹിയും ഷാരൂഖും ഇടയ്ക്കിടെ കണ്ടുമുട്ടി.

“ഷൂട്ടിങിനു ശേഷം, ജൂഹി എല്ലാ വൈകുന്നേരവും ഷാരൂഖിനെ കാണുമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഹിന്ദി സെറ്റുകൾ എന്താണ്? ഇതാണ് യഥാർത്ഥ സെറ്റ്! നിങ്ങൾ സംവിധായകനെ കാണണം, മറ്റ് കലാകാരന്മാരെ കാണണം! എന്തൊരു ഗൃഹാതുരമായ അന്തരീക്ഷം! എന്നിങ്ങനെ ജൂഹി അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഒടുവിൽ, ഷാരൂഖ് എന്നോട് പറഞ്ഞു, ഒരു ഷോട്ടിന് വേണ്ടിയാണെങ്കിലും എനിക്ക് ഈ സിനിമയിൽ അഭിനയിക്കണം. പക്ഷേ അദ്ദേഹത്തെ എങ്ങനെ ഉൾപ്പെടുത്തണമെന്ന് എനിക്കറിയില്ലായിരുന്നു” ഫാസിൽ പറഞ്ഞു.

എന്നാൽ ആ സമയം ഫാസിലിൻ്റെ മനസിൽ ഉദിച്ച ഒരു ആശയമാണ് ഹരിയും കൃഷ്ണനും അല്ലാത്ത മൂന്നാമതൊരാൾ മീരയെ സ്വന്തമാക്കുന്നു. "ഇവരിൽ ആരെ തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാൻ പാടുപെടുന്നതിനിടയിൽ അവസാനം ഷാരൂഖ് പ്രത്യക്ഷപ്പെടുന്നു, മീരയോടൊപ്പം കൈകോർത്ത് നടക്കുന്നു. പക്ഷെ അത് കൃത്രിമമായി തോന്നിയേക്കാം എന്നതു കൊണ്ട് ഞാൻ ആ ആശയം ഉപക്ഷിച്ചു" ഫാസിൽ പറഞ്ഞു. 

Also Read:20 കോടി വേണം, തെലുങ്ക് സംസാരിക്കില്ല, എട്ടു മണിക്കൂർ ജോലി; പ്രഭാസ് ചിത്രത്തിൽ നിന്ന് ദീപിക പുറത്ത്

ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തിനായും ഷാരൂഖിനെ ആലോചിച്ചിരുന്നു. മീരയുടെ സുഹൃത്തായ ഗുപ്തനായിരുന്നു അത്. എന്നാൽ തിരക്കേറിയ ഷെഡ്യൂൾ കാരണം ആ പ്ലാൻ നടന്നില്ല. പകരം ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോൻ ആണ് അത് ചെയ്തതെന്നും ഫാസിൽ അഭിമുഖത്തിൽ വ്യക്തിമാക്കി

സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഒരു ഫോട്ടോയുടെ ഫ്രെയിമിലൂടെ അവരെ ഒരുമിച്ചു കാണാൻ പ്രേക്ഷകർക്ക് സാധിച്ചു.

Read More:Narivetta Review: ചരിത്രത്തിന്റെ കനവും കാമ്പുമുള്ള സിനിമ; നരിവേട്ട റിവ്യൂ

Shah Rukh Khan Mammootty Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: