scorecardresearch

20 കോടി വേണം, തെലുങ്ക് സംസാരിക്കില്ല, എട്ടു മണിക്കൂർ ജോലി; പ്രഭാസ് ചിത്രത്തിൽ നിന്ന് ദീപിക പുറത്ത്

ദീപികയുടെ ഡിമാൻഡുകൾ അംഗീകരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്

ദീപികയുടെ ഡിമാൻഡുകൾ അംഗീകരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്

author-image
Entertainment Desk
New Update
Prabhas, Deepika Padukone

ചിത്രം: ഇൻസ്റ്റഗ്രാം

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ സ്പിരിറ്റിൽ ദീപിക പദുക്കോൺ നായികയായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയിരിക്കുകയാണ്.

Advertisment

ദീപികയുടെ ഡിമാൻഡുകൾ അംഗീകരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് നടിയെ ഒഴിവാക്കിയെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടു മണിക്കൂർ ജോലി സമയം, ഉയർന്ന പ്രതിഫലം, ലാഭത്തിൽ ഒരു പങ്ക്, തെലുങ്ക് സംസാരിക്കാനാകില്ല തുടങ്ങി ഒന്നിലേറെ ഡിമാൻഡുകൾ ദീപിക നിർമ്മാതാക്കൾക്കു മുന്നിൽ വച്ചതായാണ് വിവരം. ഇത് സാധ്യമാകാത്തതിനാൽ മറ്റൊരു നായികയെ ചിത്രത്തിലേക്ക് പരിഗണിക്കുന്നതായാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട് നടിയോ നിർമ്മാതാക്കളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുഞ്ഞിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായാണ് ദീപിക എട്ടു മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെട്ടതെന്ന് സ്രോതസ്സുകൾ പറയുന്നു.

Also Read

അതേസമയം, ബ്ലോക്ബസ്റ്റർ ചിത്രമായ പഠാന് ശേഷം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്രത്തിൽ ദീപിക അഭിനയിക്കുമെന്നും റിപ്പോർട്ടുണ്ട്. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും പ്രധാന വേഷങ്ങളിലെത്തുന്നു. അഭയ് വർമ്മ, അഭിഷേക് ബച്ചൻ എന്നിവരും കിംഗിൽ അഭിനയിക്കുന്നു. ഈ വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.

Read More:

Advertisment
Prabhas Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: