/indian-express-malayalam/media/media_files/2025/04/08/TWAUsgtPiyCWn9pJ9vfC.jpg)
മഞ്ജു പത്രോസ്
'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ അറിയപ്പെട്ടു തുടങ്ങിയ താരമാണ് മഞ്ജു പത്രോസ്. അതിനു ശേഷം പല ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സീരിയലുകളിലൂടെയും അഭിനയത്തിലേയ്ക്കും മഞ്ജു ചുവടു വച്ചു തുടങ്ങി. ഇപ്പോഴിതാ ബിഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ്. ബിഗ് ബോസ് എന്ന ഷോയിലൂടെ മഞ്ജുവിനെ അടുത്തറിയാൻ പ്രേക്ഷകർക്ക് സാധിച്ചു.
ജീവിത്തിലെ സന്തോഷങ്ങളും വിഷമ നിമിഷങ്ങളും സ്വന്തം യൂട്യൂബ് ചാനലിലൂടെ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട് മഞ്ജു. കഴിഞ്ഞ ദിവസം താരം തൻ്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസത്തെ കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. മകനെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രവും ഒപ്പം ഉണ്ട്.
''14 വർഷത്തെ സ്കൂൾ ജീവിതം അവസാനിപ്പിച്ച് എൻ്റെ ബെർണാച്ചൻ പുറത്തേയ്ക്ക്. ഒരു അമ്മ എന്ന നിലയിൽ സന്തോഷവും അഭിമാനും. ഓപ്പറേഷൻ്റെ മരവിപ്പിൽ കണ്ട നനഞ്ഞ കുഞ്ഞു മുഖം. സ്നേഹം മാത്രം ബെർണാച്ചു.'' എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.
പല അഭിമുഖങ്ങളിലും മകനെക്കുറിച്ച് ഏറെ വാചലയാകാറുണ്ട് മഞ്ജു. മകനോട് എന്തും തുറന്നു പറയാൻ തനിക്ക് കഴിയാറുണ്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ മഞ്ജുവിൻ്റെ മകനും ഭർത്താവ് സുനിച്ചനും പ്രേക്ഷകർക്കു മുൻപിലെത്തിയിരുന്നു.
Read More
- മായാമയൂരം സീരിയൽ നടി പത്മ ഗോപിക വിവാഹിതയായി
- Bigg Boss: ഇത്തവണ ബിഗ് ബോസ് അൽപ്പം വൈകും; കാരണമിതാണ്
- 'വസ്ത്രം മാറുന്നതിനിടെ സംവിധായകൻ കാരവാനിലേക്ക് കയറിവന്നു,' ദുരനുഭവം പങ്കുവച്ച് ശാലിനി പാണ്ഡെ
- ബോക്സ് ഓഫീസ് ബോംബുകളുടെ കാലം കഴിഞ്ഞു; വിജയ വഴിയിലേക്ക് അക്ഷയ് കുമാർ; 'കേസരി 2' ട്രെയിലർ എത്തി
- Actor Manoj Kumar Dead: നടൻ മനോജ് കുമാർ ഇനി ഓർമ
- നടി ഐമ അമ്മയായി; കുഞ്ഞിന്റെ പേരു വെളിപ്പെടുത്തി കെവിൻ പോൾ
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- അന്നേ ഒരു ഗംഭീര പോസർ ആണ്; മലയാളികൾക്കെല്ലാം സുപരിചിതയായ ഈ ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.