/indian-express-malayalam/media/media_files/2025/07/21/new-malayalam-ott-releases-ronth-samshayam-vyasanasametham-bandhumithradhikal-2025-07-21-15-36-26.jpg)
New Malayalam OTT Releases This Week
New malayalam OTT Releases: പുതിയ മൂന്നു മലയാള ചിത്രങ്ങൾ ഈ ആഴ്ച ഒടിടിയിലേക്ക് എത്തുകയാണ്. ഏതൊക്കെ ചിത്രങ്ങളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്? സ്ട്രീമിംഗ് തീയതി എപ്പോൾ? വിശദാംശങ്ങൾ അറിയാം.
Ronth OTT: റോന്ത്
ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് റോന്ത്. ചിത്രം ഇതിനകം തന്നെ ഒടിടിയിലെത്തി കഴിഞ്ഞു. ജിയോ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
Also Read: ഉഷാ ഉതുപ്പിനെ ഞെട്ടിച്ച് മോഹൻലാലിന്റെ സർപ്രൈസ് എൻട്രി; വീഡിയോ
യോഹന്നാൻ എന്ന കഥാപാത്രമായാണ് ദിലീഷ് പോത്തൻ ചിത്രത്തിലെത്തുന്നത്. ദിൻനാഥ് എന്ന കഥാപാത്രമാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. രണ്ടു പോലീസുകാരുടെ ഒരു വൈകുന്നേരം മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത് പറയുന്നത്.
ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാഹി കബീർ സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിച്ചത്.
Also Read: സൽപുത്രനായ എന്റെ പൊന്നാങ്ങള; അനീഷിന് ആശംസയുമായി മഞ്ജു പത്രോസ്
സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Samshayam OTT: സംശയം
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രമാണ് 'സംശയം'. രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. സംശയം ഒടിടിയിലേക്ക് എത്തുകയാണ്.
Also Read: എത്ര കണ്ടാലും അച്ഛനമ്മമാർക്ക് മതിവരില്ല മക്കളുടെ ചിരി: ചിത്രങ്ങളുമായി സാജൻ സൂര്യ
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവർക്കൊപ്പം ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് 'സംശയം' നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം മനീഷ് മാധവനും സംഗീതം ഹിഷാം അബ്ദുൽ വഹാബും എഡിറ്റിങ് ലിജോ പോൾ, പശ്ചാത്തല സംഗീതം അനിൽ ജോൺസണും ഗാനരചന വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ എന്നിവരും നിർവഹിച്ചു.
മനോരമ മാക്സ് ആണ് സംശയത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ജൂലൈ 24ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Vyasanasametham Bandhumithradhikal OTT: വ്യസനസമേതം ബന്ധുമിത്രാദികൾ
അനശ്വര രാജൻ നായികയായ 'വ്യസനസമേതം ബന്ധുമിത്രാദികൾ' ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. അനശ്വര രാജനൊപ്പം മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
Also Read: Bigg Boss: കാത്തിരിപ്പിനു വിരാമം; ബിഗ് ബോസ് ലോഞ്ച് തീയതി പ്രഖ്യാപിച്ചു
എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികൾക്കുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Also Read: ശിവരസൻ, പ്രഭാകരൻ, ധനു, ശുഭ... ഒക്കെ മലയാളികളാ!
റഹീം അബൂബക്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ എന്നിവരും നിർവ്വഹിച്ചു. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ജൂലൈ അവസാനത്തോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Also Read: ജോർജ് കുട്ടിയോട് എനിക്ക് പ്രതികാരം ചെയ്യണം; പക്ഷേ ഞാൻ അവരുടെ പക്ഷത്താണ്: ആശ ശരത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.