/indian-express-malayalam/media/media_files/2025/07/20/alia-bhatt-ranbir-kapoor-2025-07-20-13-54-20.jpg)
Alia Bhatt
ബോളിവുഡിലെ സൂപ്പർതാര പരിവേഷമുള്ള നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. താരത്തിന്റെ ഉദാരമനസ്കതയും കൂടെ നിൽക്കുന്ന സഹായികളോടുള്ള അലിവുമെല്ലാം പലകുറി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ, വർഷങ്ങളായി തനിക്കൊപ്പമുള്ള ഡ്രൈവർ സുനിൽ, വീട്ടുജോലിക്കാരി അമോൽ എന്നിവർക്ക് വീടു വയ്ക്കാനായി ആലിയ 50 ലക്ഷം രൂപ വീതം നൽകിയിരുന്ന എന്ന വാർത്തയാണ് പുറത്തുവരുന്നത്.
Also Read: ആസിഫേ, മഞ്ജുവിന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി: നരേൻ
ആലിയയുടെ കരിയറിന്റെ തുടക്കം മുതൽ കൂടെയുള്ള ഏറ്റവും വിശ്വസ്തരായ സഹായികളാണ് സുനിലും അമോലും. സഹായികൾക്ക് തന്നോടുള്ള ആത്മാർത്ഥമായ സ്നേഹത്തിനുള്ള നന്ദി സൂചകമായിട്ടാണ് താരം 50 ലക്ഷം രൂപ വീതം നൽകിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Also Read: Bigg Boss: കാത്തിരിപ്പിനു വിരാമം; ബിഗ് ബോസ് ലോഞ്ച് തീയതി പ്രഖ്യാപിച്ചു
2019ലെ തന്റെ ജന്മദിനത്തിലാണ് ആലിയ ഈ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്. സ്വന്തമായി വീട് വാങ്ങാൻ സുനിലിനെയും അമോലിനെയും ആലിയ പ്രേരിപ്പിച്ചുവെന്നും അതിന്റെ ഫലമായി ഇന്ന് ജുഹുവിലും ഖാറിലുമായി ഇരുവരും സിംഗിൾ ബെഡ് റൂം അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, അടുത്തിടെ ആലിയയെ വഞ്ചിച്ച് പണം തട്ടിയ വേദിക പ്രകാശ് ഷെട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലിയയുടെ സ്വകാര്യ അക്കൗണ്ടുകളിൽ നിന്നും നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കൗണ്ടുകളിൽ നിന്നും വ്യാജരേഖ ചമച്ച് പണം തട്ടുകയായിരുന്നു താരത്തിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റായ വേദിക.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
ഈ വർഷം ആദ്യം, ആലിയയുടെ അമ്മയും മുതിർന്ന നടിയുമായ സോണി റസ്ദാൻ വേദിക ഷെട്ടിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് പൊലീസ് വേദികയെ അറസ്റ്റ് ചെയ്തത്.
Also Read: ഉഷാ ഉതുപ്പിനെ ഞെട്ടിച്ച് മോഹൻലാലിന്റെ സർപ്രൈസ് എൻട്രി; വീഡിയോ
സ്പൈ ത്രില്ലറായ ആൽഫയാണ് ആലിയയുടെ അടുത്ത ചിത്രം. സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ എന്ന ചിത്രത്തിലും ആലിയ അഭിനയിക്കും. ഈ ചിത്രത്തിൽ രൺബീർ കപൂറും വിക്കി കൗശലുമാണ് ആലിയയുടെ സഹതാരങ്ങൾ. 2026ൽ ചിത്രം റിലീസ് ചെയ്യും.
Also Read: ഞാനന്ന് കൂടെയില്ലായിരുന്നെങ്കിൽ മഞ്ജു വാര്യർ ഇന്ന് ജീവനോടെയില്ല: മനോജ് കെ ജയന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us